കോഴിക്കോട്: ചേകന്നൂർ മൗലവി അനുസ്മരണവും മതഭീകരതാ വിരുദ്ധ ദിനാചരണവും 29 ന് ടൗൺഹാളിൽ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഖുർആൻ സുന്നത്ത് സൊസൈറ്റി ചേകന്നൂർ മൗലവിയുടെ സ്മരണയ്ക്കായി ഏർപ്പെടുത്തിയ ‘ചേകന്നൂർ മൗലവി, ഡോ. ഖമർ സമാൻ മെമ്മോറിയൽ മുത്തഖി അവാർഡ്’ രാഹുൽ ഈശ്വറിന് മുസ്തഫ മൗലവി സമ്മാനിക്കും.
25,000 രൂപയും പ്രശസ്തി പത്രവുമാണ് അവാർഡ്. കഴിഞ്ഞവർഷത്തെ അവാർഡ്, ജേതാവായ ടി.പി. ചന്ദ്രശേഖരന് മരണാനന്തര ബഹുമതിയായി നൽകും.
വൈകീട്ട് മൂന്നിന് നടക്കുന്ന ചടങ്ങിൽ പ്രഫ. എം.എൻ. കാരശ്ശേരി ചേകന്നൂർ മൗലവി അനുസ്മരണ പ്രഭാഷണം നടത്തും. വാർത്താസമ്മേളനത്തിൽ ഖുർആൻ സുന്നത്ത് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ ജലീൽ, സലാം പറവണ്ണ, ജാഫർ അത്തോളി സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.