നിതിൻരാജിന്‍റെ മര‍ണം: ഡോ. റാമിനെ ഡെന്‍റൽ കോളജിൽനിന്ന് പുറത്താക്കും

ക​ണ്ണൂ​ർ: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജി​ലെ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ കോ​ള​ജി​ൽ​നി​ന്ന് പു​റ​ത്താ​ക്കും. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കോ​ള​ജ് മാ​നേ​ജ്‌​മെ​ന്റി​ന്റെ യോ​ഗ​ത്തി​ലാ​ണ് ഡോ. ​എം.​കെ. റാ​മി​നെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഓ​റ​ൽ പ​തോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​ണ് ഡോ. ​റാം. നി​തി​ൻ​രാ​ജി​ന്റെ ആ​ത്മ​ഹ​ത്യ​ക്ക്​ മു​മ്പും ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു. ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നാ​ലെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ റാ​മി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​രോ​പ​ണ​വി​ധേ​യ​യാ​യ ഡോ. ​കെ.​ടി. സം​ഗീ​ത ന​മ്പ്യാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നും മാ​നേ​ജ്‌​മെ​ന്റ് യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഡോ. ​റാ​മും ഡോ. ​സം​ഗീ​ത ന​മ്പ്യാ​രും നി​ല​വി​ൽ സ​സ്‌​പെ​ൻ​ഷ​നി​ലാ​ണ്. നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത ര​ണ്ടു​കേ​സു​ക​ളി​ലാ​ണ് ഡോ. ​റാം പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ആ​ത്മ​ഹ​ത്യ​പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യും പ​ട്ടി​ക​ജാ​തി-​വ​ർ​ഗ അ​തി​ക്ര​മ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വു​മാ​ണ് ഇ​യാ​ൾ​ക്കെ​തിരെ കേ​സെ​ടു​ത്ത​ത്.

 ഡോ. ​റാ​മി​നെ​തി​രെ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ മാ​നേ​ജ്‌​മെ​ന്റി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ചു. ‘‘മു​ഖ​ത്ത് ചെ​രി​പ്പു​കൊ​ണ്ട് അ​ടി​ക്കാ​ൻ പെ​ൺ​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. ചെ​രി​പ്പി​ട്ട് വ​ന്ന​തി​ന് കോ​ള​നി​യെ​ന്ന് വി​ളി​ച്ചു. നി​റം കൂ​ടി​യ​വ​രെ വെ​ള്ള​പ്പാ​റ്റ​യെ​ന്നും വി​ളി​ച്ചു. ചി​ല വി​ദ്യാ​ര്‍ഥി​ക​ളെ കാ​ണാ​ന്‍ ഗോ​ത്ര​വ​ര്‍ഗ​ക്കാ​ര​നെ പോ​ലെ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു’’ -വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ക​രി​ച്ചാ​ൽ പ​രീ​ക്ഷ​യി​ൽ തോ​ൽ​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തും. റാ​ഗി​ങ് വി​രു​ദ്ധ സ​മി​തി അം​ഗം​കൂ​ടി​യാ​യ ഡോ. ​റാ​മാ​ണ് ഇ​തൊ​ക്കെ ചെ​യ്ത​ത്.

നി​തി​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ച്ച വി​ദ്യാ​ര്‍ഥി​ക​ളെ മാ​നേ​ജ്‌​മെ​ന്റ് നി​രീ​ക്ഷി​ച്ച​താ​യും ഫോ​ട്ടോ​യും വി​ഡി​യോ​യും എ​ടു​ത്ത​താ​യും വി​ദ്യാ​ര്‍ഥി​ക​ള്‍ പ​റ​ഞ്ഞു. നി​തി​ന്റെ വീ​ട്ടി​ല്‍ പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് മാ​നേ​ജ്‌​മെ​ന്റി​നോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ ‘അ​റ്റ് യു​വ​ര്‍ ഓ​ണ്‍ റി​സ​ക്’ എ​ന്നാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത്. സ​മ​രം ന​ട​ത്തു​ന്ന​വ​രു​മാ​യി മാ​നേ​ജ്‌​മെ​ന്റ് ച​ര്‍ച്ച​ക്ക് ത​യാ​റാ​യി​ല്ല. പ്ര​തി​ക​രി​ച്ച​വ​രോ​ട് പ​ക​പോ​ക്കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നും വി​ദ്യാ​ര്‍ഥി​ക​ള്‍ പ​റ​ഞ്ഞു.

നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​ന്റ​ൽ കോ​ള​ജി​ന​ക​ത്തും പു​റ​ത്തും വ​ൻ​പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സ​ഹ​പാ​ഠി​ക​ളു​ടെ​യും വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ന​ട​ക​ളു​ടെ​യും തീ​രു​മാ​നം. വി​വാ​ദ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഡോ. ​റാ​മി​ന്റെ ചി​റ​ക്കു​നി​യി​ലെ ക്ലി​നി​ക്കി​ലേ​ക്ക് ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ക്ലി​നി​ക്ക് പു​തി​യ താ​ഴി​ട്ട് പൂ​ട്ടി​യ പ്ര​വ​ർ​ത്ത​ക​ർ അം​ബേ​ദ്ക​റു​ടെ ചി​ത്ര​വും പ​തി​ച്ചു.

Tags:    
News Summary - Nithinraj's Death: Dr. Ram to be expelled from Dental College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.