നിതിൻ രാജിന്റെ മര‍ണം; പ്ര​തി​ക​ൾ ഒളിവിൽ തന്നെ, അ​ധ്യാ​പ​ക​ർ​ക്കെ​തി​രെ കൂ​ടു​ത​ൽ പ​രാ​തി​ക​ൾ

ക​ണ്ണൂ​ര്‍: അ​ഞ്ച​ര​ക്ക​ണ്ടി ഡെ​ന്റ​ൽ കോ​ള​ജി​ലെ ബി.​ഡി.​എ​സ് വി​ദ്യാ​ർ​ഥി നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കേ​സി​ലെ പ്ര​തി​ക​ളാ​യ അ​ധ്യാ​പ​ക​ർ ഒ​ളി​വി​ൽ ത​ന്നെ. ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ. ​എം.​കെ. റാം, ​ഡോ. കെ.​ടി. സം​ഗീ​ത ന​മ്പ്യാ​ർ എ​ന്നി​വ​രാ​ണ് ഒ​ളി​വി​ല്‍ തു​ട​രു​ന്ന​ത്. ക​ണ്ണൂ​രി​ലെ ഇ​രു​വ​രു​ടെ​യും വീ​ടു​ക​ളി​ല്‍ ഇ​വ​രി​ല്ല. അ​തി​നി​ടെ കേ​സ​ന്വേ​ഷ​ണം തി​ടു​ക്ക​ത്തി​ല്‍ വേ​ണ്ടെ​ന്നും പ​ര​മാ​വ​ധി തെ​ളി​വു​ക​ള്‍ ശേ​ഖ​രി​ക്കാ​നു​മാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ നീ​ക്കം. വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ നി​തി​ന്‍രാ​ജി​ന്റെ സ​ഹ​പാ​ഠി​ക​ളു​ടെ​യും മ​റ്റു​വി​ദ്യാ​ര്‍ഥി​ക​ളു​ടെ​യും മൊ​ഴി അ​ന്വേ​ഷ​ണ​സം​ഘം ശേ​ഖ​രി​ക്കും. ക​ഴി​ഞ്ഞ​ദി​വ​സം നി​തി​ന്‍രാ​ജി​ന്റെ വാ​ട​ക​വീ​ട്ടി​ലെ​ത്തി കു​ടും​ബാം​ഗ​ങ്ങ​ളു​ടെ മൊ​ഴി​യെ​ടു​ത്തി​രു​ന്നു. നി​തി​ന്‍രാ​ജി​ന്റെ ഫോ​ണ്‍ പി​ടി​ച്ചു​വെ​ച്ചി​ട്ടി​ല്ലെ​ന്ന് പ്രി​ന്‍സി​പ്പ​ല്‍ വ്യ​ക്ത​മാ​ക്കി.

കേ​സ​ന്വേ​ഷി​ക്കു​ന്ന അ​സി. ക​മീ​ഷ​ണ​ർ ആ​ർ. ഹ​രി​പ്ര​സാ​ദ്​ കോ​ള​ജി​ലെ​ത്തി തെ​ളി​വെ​ടു​ത്തു. ഇതിനിടെ, നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ആ​രോ​പ​ണ​വി​ധേ​യ​നാ​യ അ​ധ്യാ​പ​ക​നെ കോ​ള​ജി​ൽ​നി​ന്ന് പു​റ​ത്താ​ക്കും. ചൊ​വ്വാ​ഴ്ച ചേ​ർ​ന്ന കോ​ള​ജ് മാ​നേ​ജ്‌​മെ​ന്റി​ന്റെ യോ​ഗ​ത്തി​ലാ​ണ് ഡോ. ​എം.​കെ. റാ​മി​നെ സ്ഥാ​പ​ന​ത്തി​ൽ​നി​ന്ന് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഓ​റ​ൽ പ​തോ​ള​ജി വി​ഭാ​ഗം മേ​ധാ​വി​യാ​ണ് ഡോ. ​റാം. നി​തി​ൻ​രാ​ജി​ന്റെ ആ​ത്മ​ഹ​ത്യ​ക്ക്​ മു​മ്പും ഇ​യാ​ൾ​ക്കെ​തി​രേ നി​ര​വ​ധി പ​രാ​തി​ക​ളു​യ​ർ​ന്നി​രു​ന്നു. ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നാ​ലെ കൂ​ടു​ത​ൽ വി​ദ്യാ​ർ​ഥി​ക​ൾ റാ​മി​നെ​തി​രേ ഗു​രു​ത​ര ആ​രോ​പ​ണ​ങ്ങ​ളു​മാ​യി രം​ഗ​ത്തെ​ത്തി. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്.

ആ​രോ​പ​ണ​വി​ധേ​യ​യാ​യ ഡോ. ​കെ.​ടി. സം​ഗീ​ത ന​മ്പ്യാ​ർ​ക്കെ​തി​രേ അ​ന്വേ​ഷ​ണ​ത്തി​നു​ശേ​ഷം കൂ​ടു​ത​ൽ ന​ട​പ​ടി സ്വീ​ക​രി​ച്ചാ​ൽ മ​തി​യെ​ന്നും മാ​നേ​ജ്‌​മെ​ന്റ് യോ​ഗ​ത്തി​ൽ ധാ​ര​ണ​യാ​യി. ഡോ. ​റാ​മും ഡോ. ​സം​ഗീ​ത ന​മ്പ്യാ​രും നി​ല​വി​ൽ സ​സ്‌​പെ​ൻ​ഷ​നി​ലാ​ണ്. നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പൊ​ലീ​സ് ര​ജി​സ്റ്റ​ർ​ചെ​യ്ത ര​ണ്ടു​കേ​സു​ക​ളി​ലാ​ണ് ഡോ. ​റാം പ്ര​തി​ചേ​ർ​ക്ക​പ്പെ​ട്ടി​ട്ടു​ള്ള​ത്. ആ​ത്മ​ഹ​ത്യ​പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യും പ​ട്ടി​ക​ജാ​തി-​വ​ർ​ഗ അ​തി​ക്ര​മ​നി​രോ​ധ​ന നി​യ​മ​പ്ര​കാ​ര​വു​മാ​ണ് ഇ​യാ​ൾ​ക്കെ​തിരെ കേ​സെ​ടു​ത്ത​ത്.

ഡോ. ​എം.​കെ. റാ​മി​നെ​തി​രെ​യും കോ​ള​ജ് മാ​നേ​ജ്‌​മെ​ന്റി​നെ​തി​രെ​യും ഗു​രു​ത​ര​ ആ​രോ​പ​ണ​ങ്ങ​ളു​മാ​യി കൂ​ടു​ത​ൽ​വി​ദ്യാ​ർ​ഥി​ക​ൾ. ഡോ. ​റാ​മി​നെ​തി​രെ കൂ​ടു​ത​ല്‍ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ ന​ട​ത്തി​യ വി​ദ്യാ​ര്‍ഥി​ക​ള്‍ മാ​നേ​ജ്‌​മെ​ന്റി​നെ രൂ​ക്ഷ​മാ​യി വി​മ​ര്‍ശി​ച്ചു. ‘‘മു​ഖ​ത്ത് ചെ​രി​പ്പു​കൊ​ണ്ട് അ​ടി​ക്കാ​ൻ പെ​ൺ​കു​ട്ടി​യോ​ട് പ​റ​ഞ്ഞു. ചെ​രി​പ്പി​ട്ട് വ​ന്ന​തി​ന് കോ​ള​നി​യെ​ന്ന് വി​ളി​ച്ചു. നി​റം കൂ​ടി​യ​വ​രെ വെ​ള്ള​പ്പാ​റ്റ​യെ​ന്നും വി​ളി​ച്ചു. ചി​ല വി​ദ്യാ​ര്‍ഥി​ക​ളെ കാ​ണാ​ന്‍ ഗോ​ത്ര​വ​ര്‍ഗ​ക്കാ​ര​നെ പോ​ലെ​യു​ണ്ടെ​ന്ന് പ​റ​ഞ്ഞു’’ -വി​ദ്യാ​ർ​ഥി​ക​ൾ ആ​രോ​പി​ച്ചു. പ്ര​തി​ക​രി​ച്ചാ​ൽ പ​രീ​ക്ഷ​യി​ൽ തോ​ൽ​പ്പി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് അ​ധ്യാ​പ​ക​ർ ഭീ​ഷ​ണി​പ്പെ​ടു​ത്തും. റാ​ഗി​ങ് വി​രു​ദ്ധ സ​മി​തി അം​ഗം​കൂ​ടി​യാ​യ ഡോ. ​റാ​മാ​ണ് ഇ​തൊ​ക്കെ ചെ​യ്ത​ത്.

നി​തി​ന്റെ ആ​ത്മ​ഹ​ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​തി​ക​രി​ച്ച വി​ദ്യാ​ര്‍ഥി​ക​ളെ മാ​നേ​ജ്‌​മെ​ന്റ് നി​രീ​ക്ഷി​ച്ച​താ​യും ഫോ​ട്ടോ​യും വി​ഡി​യോ​യും എ​ടു​ത്ത​താ​യും വി​ദ്യാ​ര്‍ഥി​ക​ള്‍ പ​റ​ഞ്ഞു. നി​തി​ന്റെ വീ​ട്ടി​ല്‍ പോ​കു​ന്ന​ത് സം​ബ​ന്ധി​ച്ച് മാ​നേ​ജ്‌​മെ​ന്റി​നോ​ട് ചോ​ദി​ച്ച​പ്പോ​ള്‍ ‘അ​റ്റ് യു​വ​ര്‍ ഓ​ണ്‍ റി​സ​ക്’ എ​ന്നാ​ണ് മ​റു​പ​ടി പ​റ​ഞ്ഞ​ത്. സ​മ​രം ന​ട​ത്തു​ന്ന​വ​രു​മാ​യി മാ​നേ​ജ്‌​മെ​ന്റ് ച​ര്‍ച്ച​ക്ക് ത​യാ​റാ​യി​ല്ല. പ്ര​തി​ക​രി​ച്ച​വ​രോ​ട് പ​ക​പോ​ക്കു​മോ​യെ​ന്ന് ഭ​യ​മു​ണ്ടെ​ന്നും വി​ദ്യാ​ര്‍ഥി​ക​ള്‍ പ​റ​ഞ്ഞു.

നി​തി​ൻ​രാ​ജി​ന്റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഡെ​ന്റ​ൽ കോ​ള​ജി​ന​ക​ത്തും പു​റ​ത്തും വ​ൻ​പ്ര​തി​ഷേ​ധ​മാ​ണ് അ​ര​ങ്ങേ​റു​ന്ന​ത്. കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​തു​വ​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​വു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് സ​ഹ​പാ​ഠി​ക​ളു​ടെ​യും വി​വി​ധ വി​ദ്യാ​ർ​ഥി സം​ഘ​ന​ട​ക​ളു​ടെ​യും തീ​രു​മാ​നം. വി​വാ​ദ​ങ്ങ​ൾ രൂ​ക്ഷ​മാ​കു​ന്ന​തി​നി​ടെ ഡോ. ​റാ​മി​ന്റെ ചി​റ​ക്കു​നി​യി​ലെ ക്ലി​നി​ക്കി​ലേ​ക്ക് ഡി.​വൈ.​എ​ഫ്.​ഐ പ്ര​തി​ഷേ​ധ മാ​ർ​ച്ച് സം​ഘ​ടി​പ്പി​ച്ചു. ക്ലി​നി​ക്ക് പു​തി​യ താ​ഴി​ട്ട് പൂ​ട്ടി​യ പ്ര​വ​ർ​ത്ത​ക​ർ അം​ബേ​ദ്ക​റു​ടെ ചി​ത്ര​വും പ​തി​ച്ചു.

അധ്യാപികയുടെ പേരിലല്ല നിതിൻ വായ്പയെടുത്തതെന്ന്​ സഹോദരി

നെ​ടു​മ​ങ്ങാ​ട്​: അ​ധ്യാ​പി​ക​യാ​യ ല​ത​യു​ടെ പേ​രി​ല​ല്ല നി​തി​ൻ രാ​ജ് വാ​യ്പ​യെ​ടു​ത്ത​തെ​ന്ന് സ​ഹോ​ദ​രി നി​കി​ത രാ​ജ്. ആ​പ് ലോ​ണി​ന്‍റെ പേ​രി​ൽ കേ​സ് ഒ​തു​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്നും സ​ഹോ​ദ​രി പ​റ​ഞ്ഞു. ‘‘അ​വ​ന് നീ​തി കി​ട്ടി​യി​ല്ലെ​ങ്കി​ൽ ഇ​നി ജീ​വി​ച്ചി​രി​ക്കി​ല്ല. ല​ത​യു​ടെ ന​മ്പ​ർ ഹാ​ക്ക് ചെ​യ്ത് എ​ടു​ത്ത​താ​കാം. മൂ​ന്നു​മാ​സം സി​ക്ക് റൂ​മി​ൽ ക​ഴി​ഞ്ഞി​ട്ടും പി​ടി​ച്ചു​നി​ന്ന​വ​നാ​ണ്. ലോ​ൺ ആ​പി​ൽ​നി​ന്ന് ല​ക്ഷ​ങ്ങ​ളൊ​ന്നും എ​ടു​ത്തി​ട്ടി​ല്ല’’-​നി​കി​ത രാ​ജ് മാ​ധ്യ​മ​ങ്ങ​ളോ​ട് പ​റ​ഞ്ഞു. മാ​ന​സി​ക​മാ​യി നി​തി​നെ പീ​ഡി​പ്പി​ച്ചി​രു​ന്ന​വ​രെ ര​ക്ഷി​ക്കാ​നാ​ണ്​ ലോ​ൺ ആ​പ്പ്​ ആ​രോ​പ​ണ​മെ​ന്നും അ​വ​ർ പ​റ​ഞ്ഞു. മാ​താ​വി​ന്‍റെ ചി​കി​ത്സ​ക്കാ​ണ്​ വാ​യ്പ​യെ​ടു​ത്ത​തെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം നി​തി​ന്‍റെ പി​താ​വ് വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു. 14,000 രൂ​പ​യാ​ണ് എ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ ആ​രോ​പ​ണ​വി​ധേ​യ​നാ​യ ഡോ. ​റാ​മി​നെ ര​ക്ഷി​ക്കാ​ൻ ശ്ര​മം ന​ട​ക്കു​ന്ന​താ​യി നി​തി​ന്‍റെ സ​ഹോ​ദ​രീ​ഭ​ർ​ത്താ​വ് അ​ശോ​ക്​ ആ​രോ​പി​ച്ചു. പ്രി​ൻ​സി​പ്പ​ലി​ന്‍റെ മു​റി​യി​ലെ സി.​സി.​ടി.​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും കു​ടും​ബം ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - nithin raj death; accused still absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.