പ്രതീകാത്മക ചിത്രം

നറുക്ക് തുണച്ചവർ ​ഏറെ; ടോസിലൂടെ ശബരിമല വാർഡിൽ എൽ.ഡി.എഫ് സി​റ്റി​ങ്​ സീ​റ്റി​ൽ ബി.​ജെ.​പി മൂ​ന്നാ​മ​ത്​

തിരുവനന്തപുരം: വമ്പൻ മാർജിനിൽ വിജയം വരിച്ച് അദ്ഭുതമായവരും നേരിയ വിജയവുമായി കടന്നുകൂടിയവരുമായി പലരും ഇത്തവണ ശ്ര​ദ്ധിക്കപ്പെട്ടപ്പോൾ തുല്യ വോട്ട് നേടി ടോസിന്റെ ഭാഗ്യത്തിൽ കടന്നുകൂടിയവരുമുണ്ട്.

പത്തനംതിട്ടയിലെ സീതത്തോട് പഞ്ചായത്തിലെ നാലാം വാർഡായ ആങ്ങാമൂഴിയിൽ നറുക്കടുപ്പിൽ യു.ഡി.എഫിലെ രാജു കലപ്പമണ്ണിൽ വിജയിച്ചു. എൽ.ഡി.എഫിലെ അനൂപ് സോമനും രാജുവിനും 393 വോട്ട് വീതമാണ് ലഭിച്ചത്. റാന്നി പെരുനാട്ടിൽ ഒമ്പതാം വാർഡായ ശബരിമലയിൽ എൽ.ഡി.എഫിലെ പി.എസ്.ഉത്തമനെയാണ്​ നറുക്കെടുപ്പിൽ ഭാഗ്യം തുണച്ചത്​. യു.ഡി.എഫിലെ അമ്പിളി സുജനും ഉത്തമനുമാണ്​ തുല്യ വോട്ട് കിട്ടിയത്​.

തൃക്കാക്കര നഗരസഭയിലെ കളത്തിക്കുഴിവാർഡിൽ നറുക്കെടുപ്പിൽ ഇടതു സ്ഥാനാർഥിക്ക്​ ജയം. ജയചന്ദ്രൻ, യു.ഡി.എഫിലെ റഫീഖ് പൂതേലി എന്നിവർക്കാണ്​ തുല്യ വോട്ട്​ വന്നത്​.

കോ​ഴി​ക്കോ​ട്​ വി​ല്യാ​പ്പ​ള്ളി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​ഞ്ചാം വാ​ർ​ഡാ​യ ചേ​രി​പ്പോ​യി​ലി​ൽ തു​ല്യ​വോ​ട്ടി​നെ തു​ട​ർ​ന്ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​യെ തീ​രു​മാ​നി​ച്ചു. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ആ​ർ.​ജെ.​ഡി​യി​ലെ പു​ഷ്പ​യും യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി കോ​ൺ​ഗ്ര​സി​ലെ ഉ​ഷ ടീ​ച്ച​റും 582 വോ​ട്ടു​ക​ൾ വീ​തം നേ​ടി തു​ല്യ​ത പാ​ലി​ച്ചു. ​ഇ​രു സ്ഥാ​നാ​ർ​ഥി​ക​ൾ​ക്കും തു​ല്യ​മാ​യ വോ​ട്ട് ല​ഭി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ജ​യി​യെ തീ​രു​മാ​നി​ക്കാ​ൻ ന​ട​ത്തി​യ ന​റു​ക്കെ​ടു​പ്പി​ൽ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യ ഒ​ത​യോ​ത്ത് പു​ഷ്പ​യെ വി​ജ​യി​യാ​യി പ്ര​ഖ്യാ​പി​ച്ചു.

എ​രു​മേ​ലി: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മൂ​ക്ക​ൻ​പെ​ട്ടി വാ​ർ​ഡി​ൽ എ​ൽ.​ഡി.​എ​ഫ് - എ​ൻ.​ഡി.​എ സ​മ​നി​ല​യെ തു​ട​ർ​ന്ന്​ ന​റു​ക്കെ​ടു​പ്പി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി വി​ജ​യി​ച്ചു. പി.​എ​സ് സു​ര​ണ്യ​യാ​ണ് വി​ജ​യി​ച്ച​ത്. എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി ദീ​പ ശ​ങ്ക​റി​നും, സു​ര​ണ്യ​ക്കും 414 വോ​ട്ട് വീ​ത​മാ​ണ്​ ല​ഭി​ച്ച​ത്. തു​ട​ർ​ന്നാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ കോ​ട്ടാ​ങ്ങ​ൽ പ​ഞ്ചാ​യ​ത്തി​ൽ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി​ക്ക് വി​ജ​യം. പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴാം വാ​ർ​ഡി​ൽ യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി മൈ​ക്കി​ൾ മാ​ത്യു​വി​നും, എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി എം.​കെ. സു​മ​ക്കും 241 വോ​ട്ടു​ക​ൾ വീ​ത​മാ​ണ് ല​ഭി​ച്ച​ത്. ന​റു​ക്കെ​ടു​പ്പി​ൽ സു​മ​യെ​യാ​ണ് ഭാ​ഗ്യം തു​ണ​ച്ച​ത്. ഇ​വി​ടെ എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് ഒ​രു വോ​ട്ടാ​യി​രു​ന്നു ഇ​വ​രേ​ക്കാ​ൾ കു​റ​വ്​. സി.​പി.​എം വി​മ​ത​നാ​ണ് എ​ൽ.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക്ക് വി​ന​യാ​യ​ത്.

കോ​ട്ട​യം കു​റി​ച്ചി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ മ​ന്ദി​രം വാ​ർ​ഡി​ൽ വി​ജ​യി​യെ പ്ര​ഖ്യാ​പി​ച്ച​ത്​ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി സി.​പി.​എ​മ്മി​ലെ അ​നി​യ​ൻ കു​ഞ്ഞ്​ തൈ​ത്ത​റ​യാ​ണ്​ ജേ​താ​വാ​യ​ത്. അ​നി​യ​ൻ കു​ഞ്ഞി​നും കോ​ൺ​​ഗ്ര​സ്​ സ്ഥാ​നാ​ർ​ഥി രാ​ജ​ൻ ചാ​ക്കോ​ക്കും കി​ട്ടി​യ​ത്​ 334 വോ​ട്ട്. തു​ട​ർ​ന്നാ​ണ്​ ന​റു​ക്കെ​ടു​പ്പി​ൽ അ​നി​യ​ൻ കു​ഞ്ഞി​ന്​ ‘ലോ​ട്ട​റി’ അ​ടി​ച്ച​ത്.

എറണാകുളം ക​ല്ലൂ​ർ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് 11ാം വാ​ർ​ഡി​ൽ ഇ​രു​സ്ഥാ​നാ​ർ​ഥി​ക​ളും ഒ​പ്പ​ത്തി​നൊ​പ്പം എ​ത്തി​യ​തോ​ടെ ന​റു​ക്കെ​ടു​പ്പി​ലൂ​ടെ വി​ജ​യി​യെ തെ​ര​ഞ്ഞെ​ടു​ത്തു. തെ​ര​ഞ്ഞെ​ടു​പ്പ്​ പ്ര​ഖ്യാ​പ​ന​ത്തി​ന് പി​ന്നാ​ലെ കേ​ര​ള കോ​ൺ​ഗ്ര​സ് ജോ​സ​ഫ് ഗ്രൂ​പ്പി​ൽ​നി​ന്ന്​ മാ​ണി ഗ്രൂ​പ്പി​ൽ എ​ത്തി​യ മു​ൻ മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കൂ​ടി​യാ​യ ജോ​സ് അ​ഗ​സ്റ്റി​നാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ജ​യി​ച്ച​ത്. എ​തി​ർ​സ്ഥാ​നാ​ർ​ഥി കേ​ര​ള കോ​ൺ​ഗ്ര​സി​ലെ ജ​യിം​സ് പൈ​ക്കാ​ട്ടി​നും ജോ​സ് അ​ഗ​സ്റ്റി​നും 219 വോ​ട്ടാ​ണ്​ ല​ഭി​ച്ച​ത്. തു​ട​ർ​ന്ന് ന​റു​ക്കി​ടു​ക​യാ​യി​രു​ന്നു. എ​ൻ.​ഡി.​എ സ്ഥാ​നാ​ർ​ഥി അ​നി​ൽ​കു​മാ​റി​ന് 58 വോ​ട്ട്​ കി​ട്ടി.

2015ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഒ​രു വോ​ട്ടി​ന് ജോ​സ് അ​ഗ​സ്റ്റി​ൻ ഈ ​വാ​ർ​ഡി​ൽ പ​രാ​ജ​യ​പ്പെ​ട്ടി​രു​ന്നു. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഈ ​വാ​ർ​ഡ് ഉ​ൾ​പ്പെ​ടു​ന്ന ഡി​വി​ഷ​നി​ൽ​നി​ന്ന്​ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യും ചെ​യ്തു. 

ടോസിലൂടെ ശബരിമല വാർഡിൽ എൽ.ഡി.എഫ് സി​റ്റി​ങ്​ സീ​റ്റി​ൽ ബി.​ജെ.​പി മൂ​ന്നാ​മ​ത്​

പ​ത്ത​നം​തി​ട്ട: ശ​ബ​രി​മ​ല ക്ഷേ​ത്രം സ്ഥി​തി​ചെ​യ്യു​ന്ന റാ​ന്നി പെ​രു​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ശ​ബ​രി​മ​ല വാ​ർ​ഡി​ൽ എ​ൽ.​ഡി.​എ​ഫി​ന് വി​ജ​യം. എ​ൽ.​ഡി.​എ​ഫ്, യു.​ഡി.​എ​ഫ് സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് തു​ല്യ വോ​ട്ട് ല​ഭി​ച്ച​തോ​ടെ ടോ​സി​ലൂ​ടെ​യാ​ണ്​ ഇ​വി​ടെ വി​ജ​യി​യെ നി​ശ്​​ച​യി​ച്ച​ത്. എ​ൽ.​ഡി.​എ​ഫ്​ സ്ഥാ​നാ​ർ​ഥി​യാ​യി​രു​ന്ന സി.​പി.​എ​മ്മി​ലെ പി.​എ​സ്. ഉ​ത്ത​മ​നും കോ​ൺ​ഗ്ര​സി​ന്റെ അ​മ്പി​ളി സു​ജ​സി​നും 268 വോ​ട്ട് വീ​ത​മാ​ണ്​ ല​ഭി​ച്ച​ത്. സി​റ്റി​ങ് സീ​റ്റാ​യി​രു​ന്ന ഇ​വി​ടെ ബി.​ജെ.​പി മൂ​ന്നാം​സ്ഥാ​ന​​ത്തേ​ക്ക്​ പി​ന്ത​ള്ള​പ്പെ​ട്ടു.

ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി രാ​ജേ​ഷി​ന് 232 വോ​ട്ടു​ക​ളാ​ണ്​ ല​ഭി​ച്ച​ത്. പ​ഞ്ചാ​യ​ത്ത്​ ഭ​ര​ണ​വും എ​ൽ.​ഡി.​എ​ഫി​നാ​ണ്. എ​ൽ.​ഡി.​എ​ഫ്​-10, യു.​ഡി.​എ​ഫ്​-​മൂ​ന്ന്, എ​ൻ.​ഡി.​എ- മൂ​ന്ന്​ എ​ന്നി​ങ്ങ​നെ​യാ​ണ്​ ക​ക്ഷി​നി​ല.

Tags:    
News Summary - Many supported the lottery; BJP came third in the LDF-held seat in Sabarimala ward through the toss

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.