തിരുവനന്തപുരം ബീമാപ്പള്ളി ഗവ. യു.പി സ്കൂളിൽ വോട്ടുചെയ്യാൻ വരിനിൽക്കുന്നവർ. വൈകീട്ട് അഞ്ച് മണിക്കുള്ള ദൃശ്യം

വോട്ടിങ് സമയം പൂർത്തിയായി; പോളിങ് 70 ശതമാനത്തിലേറെ, അന്തിമ കണക്കുകൾ വൈകും- LIVE UPDATES

2024-04-26 10:46 IST

മലപ്പുറത്ത്​ പലയിടത്തും ഇ.വി.എം പണിമടുക്കി

മലപ്പുറം: മലപ്പുറം ലോക്സഭ മണ്ഡലത്തിൽ പലയിടത്തും ഇ.വി.എം പണിമുടക്കി. യന്ത്ര തകരാറിനെ തുടർന്ന് കൊണ്ടോട്ടി ചോലമുക്ക് സി.എച്ച്.എം.എ എ.എം.എൽ.പി സ്കൂളിലെ നമ്പർ 164 ബൂത്തിൽ വോട്ടെടുപ്പ് വൈകി. രാവിലെ 5.30ന് മോക് പോൾ ആരംഭിക്കാനിരിക്കെ വി.വി പാറ്റ് മെഷീൻ പ്രവർത്തിക്കാത്തതാണ് പ്രശ്നമായത്. ഈ സമയം വോട്ട് രേഖപ്പെടുത്താനെത്തിയ 20ൽ പരം പേർ മടങ്ങി പോയി. യന്ത്ര തകരാർ പരിഹരിച്ച ശേഷം 7.55നാണ് മോക് പോൾ ആരംഭിച്ചത്. 50 വോട്ടുകൾ രേഖപ്പെടുത്തിയതോടെ 8.20ന് മോക് പോൾ അവസാനിച്ചു. ബൂത്തിൽ ഒൻപത് മണിയോടെ വോട്ടെടുപ്പ് ആരംഭിക്കും. ഈ സമയം നൂറിലധികം​പേർ വരിയിൽ ഉണ്ടായിരുന്നു.

ചോക്കാട് പഞ്ചായത്തിലെ 93 നമ്പർ തർബിയത്തുൽ അത് ഫാൽ മദ്രസ ബൂത്തിൽ രാവിലെ 8.50 മുതൽ വോട്ടിങ്​ മെഷീൻ തകരാറിലായി വോട്ടെടുപ്പ് മുടങ്ങി.135 വോട്ട് മാത്രം ചെയ്തു.10 മണിയോടെ പുതിയ മെഷീൻ എത്തിച്ചു. പെരിന്തൽമണ്ണ മണ്ഡലത്തിലെ 87-ാം നമ്പർ ബൂത്ത് താഴേക്കോട് പി.ടി.എം.എച്ച്.എസ്.എസ് സ്കൂളിൽ വോട്ടിങ്​ മെഷീൻ കേടായതിനാൽ വോട്ടെടുപ്പ് വൈകിയാണ്​ തുടങ്ങിയത്​.

2024-04-26 10:44 IST

മലപ്പുറത്തും പൊന്നാനിയിലും പോളിങ്​ അതിവേഗം

മലപ്പുറം - 18.67, പൊന്നാനി 17.44  

മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ വോട്ടെടുപ്പ്​ തുടങ്ങിയതു മുതൽ ഭൂരിഭാഗം ബുത്തുകളിലും നല്ല തിരക്കാണനുഭവപ്പെട്ടത്​. രാവിലെ 10.30 വരെ യുള്ള കണക്കുകൾ പ്രകരം മലപ്പുറം മണ്ഡലത്തിൽ 18.67 ശതമാനമാണ്​ പോളിങ്​ രേഖപ്പെടുത്തിയത്​. മലപ്പുറം മണ്ഡലത്തിൽ മലപ്പുറം നിയോജമണ്ഡലത്തിലാണ്​ ഉയർന്ന പോളിങ്​. ഇവിടെ 19.57 ശതമാനമാണ്​ പോളിങ്​. മഞ്ചേരി നി​യോജക മണ്ഡലത്തിൽ 19.27 ശതമാനവും രേഖപ്പെടുത്തി. 17.5 ശതമാനം പോളിങ്​ രേഖപ്പെടുത്തിയ വള്ളിക്കുന്ന്​ നിയോജക മണ്ഡലത്തിലാണ്​ മലപ്പുറം ലോക്സഭ മണ്ഡലത്തിലെ കുറവ്​ പോളിങ്​ രേഖ​​​പ്പെടുത്തിയത്​. പൊന്നാനി നിയോജ മണ്ഡലത്തിൽ 17.44 ശതമാനമാണ്​ 10.30 വരെയുള പോളിങ്​. 18.29 ശതമാനം പോളിങ്ങുള്ള തൃത്താലയാണ്​ കൂടുതൽ പേർ വോട്ടു ചെയ്തത്​.

2024-04-26 10:43 IST

മലപ്പുറം മണ്ഡലം പോളിങ് ശതമാനം

കൊണ്ടോട്ടി 12.28 
മഞ്ചേരി 13
പെരിന്തൽമണ്ണ 12.81
മങ്കട 12.4
മലപ്പുറം 12.84
വേങ്ങര 12.35
വള്ളിക്കുന്ന് 11.7

2024-04-26 10:42 IST

പൊന്നാനി മണ്ഡലം പോളിങ് ശതമാനം

തിരൂരങ്ങാടി 11.58 
താനൂർ 10.91
തിരൂർ 11.33 
കോട്ടക്കൽ 11.57
തവനൂർ 11.1
പൊന്നാനി 10.67
തൃത്താല 11.92


2024-04-26 10:34 IST

തൂണേരി 19ാം ബൂത്തിൽ പോളിങ് ആരംഭിച്ചത് 9.15ന്

കോഴിക്കോട്: വോട്ടിങ് യന്ത്രം കേടായതിനെത്തുടർന്ന് നാദാപുരം തൂണേരി പഞ്ചായത്തിലെ മുടവന്തേരി 19 നമ്പർ ബൂത്തിൽ പോളിങ് ആരംഭിച്ചത് രണ്ടേകാൽ മണിക്കൂർ വൈകി.  ബൂത്തിൽ ഒന്നാമത്തെ യന്ത്രം കേടായിതിനെത്തുടർന്ന് പകരം കൊണ്ടുവന്ന യന്ത്രവും കേടാവുകയായിരുന്നു. പിന്നീട് 9.15 നാണ് പോളിംഗ് ആരംഭിച്ചത്.

ജില്ലയിൽ മറ്റു പല ഭാഗങ്ങളിൽ വോട്ടിങ് ഒരു മണിക്കൂറിലധികം വൈകി. നാദാപുരത്ത് 19, 40, 50 75 ബൂത്തുകളിലും യന്ത്രം പണിമുടക്കിയതിനെത്തുടർന്ന് വോട്ടിങ് ഒന്നര മണിക്കൂറിലധികം വൈകി. കോഴിക്കോട് മാവൂർ സെന്റ് മേരീസ് സ്കൂളിലെ 119, വളയന്നൂർ ജി.എൽ.പി സ്കൂളിലെ 105, ചെറൂപ്പ ഖാദി ബോർഡ് അംഗൻവാടിയിലെ 104 നമ്പർ ബൂത്തുകളിൽ യന്ത്രം കേടായതിനെ തുടർന്ന് വോട്ടെടുപ്പ് തുടങ്ങാൻ മണിക്കൂറുകൾ വൈകി.

2024-04-26 10:33 IST

എൽ.ഡി.എഫിന്റെ തെരഞ്ഞെടുപ്പ് ബൂത്തിൽ വണ്ടിയിടിച്ച് കയറി

പാലാ ഈരാറ്റുപേട്ടയിൽ എൽഡിഎഫിന്റെ തിരഞ്ഞെടുപ്പ് ബൂത്തിൽ മിനി വാൻ ഇടിച്ചു കയറി. സംഭവത്തിൽ നാലുപേർക്ക് പരിക്ക്.

2024-04-26 10:30 IST

കേരളത്തിൽ പോളിങ് 19.06 ശതമാനം പിന്നിട്ടു

മണ്ഡലങ്ങൾ 

തിരുവനന്തപുരം-18.68% 
ആറ്റിങ്ങൽ-20.55%
കൊല്ലം-18.80%
പത്തനംതിട്ട-19.42%
മാവേലിക്കര-19.63% 
ആലപ്പുഴ-20.07%
കോട്ടയം-19.17%
ഇടുക്കി-18.72%
എറണാകുളം-18.93%
ചാലക്കുടി-19.79% 
തൃശൂർ-19.31%
പാലക്കാട്-20.05%
ആലത്തൂർ-18.96%
പൊന്നാനി-16.68%
മലപ്പുറം-17.90%
കോഴിക്കോട്-18.55%
വയനാട്-19.71%
വടകര-18.00%
കണ്ണൂർ-19.71%
കാസർഗോഡ്-18.79%

2024-04-26 10:23 IST

കീഴ്മാട് നാലാംമൈലിൽ ഒരു മണിക്കൂർ പോളിങ് തടസപ്പെട്ടു

ആലുവ: കീഴ്മാട് പഞ്ചായത്തിലെ നാലാംമൈലിൽ ഒരു മണിക്കൂർ പോളിങ് തടസപ്പെട്ടു. നാലാംമൈൽ കാർമ്മൽ നഴ്സിങ് കോളജിലെ 116 ആം നമ്പർ ബൂത്തിലാണ് വോട്ടിങ് യന്ത്രം കേടായത്. 8.54 നാണ് യന്ത്രം കേടായത്. പിന്നീട് 10 മണിയോടെ പുതിയ യന്ത്രം സ്ഥാപിച്ചാണ് പോളിങ് പുനരാരംഭിച്ചത്. ആദ്യത്തെ യന്ത്രത്തിൽ 134 വോട്ടുകളാണ് രേഖപ്പെടുത്തിയത്.

2024-04-26 10:20 IST

അടൂരിൽ കള്ളവോട്ടെന്ന് പരാതി

അടൂർ തെങ്ങമം തോട്ടുവ സ്കൂളിലെ 134 ആം നമ്പർ ബൂത്തിൽ കള്ളവോട്ട് ചെയ്തു എന്നാണ് പരാതി. ബിന്ദു എസ് എന്ന ആളുടെ വോട്ട് ആണ് മറ്റാരോ ചെയ്തതെന്ന് പരാതി ഉയർന്നിരിക്കുന്നത്. കള്ളവോട്ട് ആരോപണം ശരിവെക്കുന്ന സംഭവമാണ് അടൂരിലെതെന്ന് ആന്റോ ആന്റണി ആരോപിച്ചു. വ്യാജ ഐഡി കാർഡ് ഉപയോഗിച്ചോ എന്ന് പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - Lok Sabha Elections 2024 kerala polling updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.