നെടുമ്പാശ്ശേരി: കൊച്ചിയിൽനിന്ന് ദുബൈയിലേക്ക് പുറപ്പെട്ട വിമാനം ദുബൈ വിമാനത്താവളം അപ്രതീക്ഷമായി അടച്ചതിനെ തുടർന്ന് കൊച്ചിയിൽ തിരിച്ചിറക്കി.
തിങ്കളാഴ്ച പുലർച്ചെ 4.30ന് കൊച്ചിയിൽനിന്ന് യാത്രതിരിച്ച എമിറേറ്റ്‌സ് വിമാനമാണ് രാവിലെ 8.30ന് കൊച്ചിയിലേക്ക് തിരികെ വന്നത്. 325 യാത്രക്കാരാണ് ഇതിലുണ്ടായിരുന്നത്. കൊച്ചിയിൽ തിരിച്ചിറക്കിയെങ്കിലും യാത്രക്കാരോട് വിമാനത്തിൽതന്നെ ഇരിക്കാൻ നിർദേശം നൽകി. അരമണിക്കൂറോളം യാത്രക്കാർ വിമാനത്തിൽ ഇരുന്നു. തിരിച്ചുപോകാനാകുമെന്ന പ്രതീക്ഷയിലാണ് ഇവരെ വിമാനത്തിൽ ഇരുത്തിയത്. എന്നാൽ, ദുബൈ വിമാനത്താവളത്തിലെ സാഹചര്യം അനുകൂലമല്ലെന്നുകണ്ടതോടെ യാത്രക്കാരെ പുറത്തിറക്കി.
രണ്ടുദിവസത്തിനകം ദുബൈയിലേക്ക് പോകാൻ കഴിയുമെന്ന പ്രതീക്ഷയിലാണവർ. സുരക്ഷാ കാരണങ്ങളാലാണ് കൊച്ചിയിലേക്ക് തിരിച്ചുപോകുന്നതെന്നാണ് വിമാനത്തിൽ അറിയിപ്പ് ലഭിച്ചതെന്ന് കോയമ്പത്തൂർ സ്വദേശി രാഗേഷ് പറഞ്ഞു.
കൃത്യമായ വിവരം നൽകിയില്ല. ദുബൈയിൽ എത്തുന്നതിന് ഒരുമണിക്കൂർ മുമ്പാണ് വിമാനം മടങ്ങിയത്. പിന്നീടാണ് ദുബൈയിൽ ആക്രമണമുണ്ടായെന്നറിഞ്ഞത്. ദുബൈവഴി ഇറ്റലിയിലേക്ക് പോകാനാണ് രാഗേഷ് വിമാനത്തിൽ കയറിയത്.
ദുബൈയിലേക്ക് ഇനി എന്ന് പോകാനാകുമെന്ന് അറിയില്ലെന്ന് പാറക്കടവ് സ്വദേശി ഡെൻസൺ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.