കൊച്ചി: മുഖ്യമന്ത്രിയുടെ മകൾ വീണയുടെ ഉടമസ്ഥതയിലുള്ള എക്സാലോജിക് കമ്പനിക്ക്, ഇല്ലാത്ത സേവനത്തിന് സി.എം.ആർ.എൽ കമ്പനി പണം നൽകിയതുമായി ബന്ധപ്പെട്ട കേസിൽ കോടതിയുടെ കൈവശമുള്ള രേഖകൾ കൈമാറാൻ അനുമതി. സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫിസ് (എസ്.എഫ്.ഐ.ഒ) നടത്തിയ അന്വേഷണത്തിലെ കുറ്റപത്രത്തിൽ ഉൾപ്പെട്ട, പണം കൈപ്പറ്റിയവരുടെ പട്ടിക ആവശ്യപ്പെട്ട് ബി.ജെ.പി നേതാവ് അഡ്വ. ഷോൺ ജോർജ് നൽകിയ ഹരജിയിലാണ് എറണാകുളം സെഷൻസ് കോടതി ഉത്തരവ്. അതേസമയം, സി.എം.ആർ.എൽ നൽകിയ ഹരജിയിൽ രേഖകൾ നൽകുന്നത് കോടതി തടഞ്ഞിരിക്കുകയാണ്.
ഷോണിന്‍റെ ഹരജിയിൽ വിധി പറയാമെങ്കിലും തങ്ങളുടെ ഉത്തരവില്ലാതെ രേഖകൾ നൽകരുതെന്നാണ് ഹൈകോടതി നിർദേശം.
സി.എം.ആർ.എൽ മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്‍റെ മകൾ വീണ വിജയൻ മൂന്നാം പ്രതിയായി എസ്.എഫ്.ഐ.ഒ കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിനൊപ്പം 775 പേജുള്ള കേസ് ഡയറി ഹാജരാക്കിയിരുന്നു. ഇതിൽ മൂവായിത്തിലധികം എൻട്രികളിലായി നിരവധി പേർ പണം കൈപ്പറ്റിയെന്ന വിവരങ്ങളുണ്ട്.
ഇതിന്‍റെ പകർപ്പ് ആവശ്യപ്പെട്ടാണ് ഷോൺ ജോർജ് എസ്.എഫ്.ഐ.ഒ കേസുകൾ പരിഗണിക്കുന്ന എറണാകുളം പ്രത്യേക കോടതിയിൽ ഹരജി നൽകിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.