തിരുവനന്തപുരം ബീമാപ്പള്ളി ഗവ. യു.പി സ്കൂളിൽ വോട്ടുചെയ്യാൻ വരിനിൽക്കുന്നവർ. വൈകീട്ട് അഞ്ച് മണിക്കുള്ള ദൃശ്യം

വോട്ടിങ് സമയം പൂർത്തിയായി; പോളിങ് 70 ശതമാനത്തിലേറെ, അന്തിമ കണക്കുകൾ വൈകും- LIVE UPDATES

2024-04-26 12:55 IST

വോട്ട് ചെയ്തിറിങ്ങിയ വയോധികന്‍ കുഴഞ്ഞുവീണു മരിച്ചു

അമ്പലപ്പുഴ: വോട്ട് ചെയ്തിറിങ്ങിയ വയോധികന്‍ കുഴഞ്ഞുവീണ് മരിച്ചു. കാക്കാഴം സുശാന്ത് ഭവനിൽ പി. സോമരാജൻ (76) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. അമ്പലപ്പുഴ കാക്കാഴം എസ്.എൻ.വി.ടി.ടി.ഐ ബൂത്തില്‍ വോട്ട് ചെയ്തശേഷം ഓട്ടോറിക്ഷയിൽ കയറുമ്പോൾ കുഴഞ്ഞുവീഴുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

2024-04-26 12:10 IST

മലപ്പുറത്ത് പോളിങ്​​ 25 ശതമാനം കടന്നു; പൊന്നാനിയിൽ 24

മലപ്പുറം: മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിൽ വോട്ടെടുപ്പ്​ തുടങ്ങിയതു മുതൽ തുടങ്ങിയ കനത്ത പോളിങ്​ തുടരുന്നു. ഭൂരിഭാഗം ബുത്തുകളിലും ഇപ്പോഴും നല്ല തിരക്കാണ്​​. രാവിലെ 11.50 വരെ യുള്ള കണക്കുകൾ പ്രകരം മലപ്പുറം ലോക്സഭ മണ്ഡലത്തിൽ 25.47 ശതമാനമാണ്​ പോളിങ്​ രേഖപ്പെടുത്തിയത്​.

മലപ്പുറം മണ്ഡലത്തിൽ പെരിന്തൽമണ്ണ നിയോജമണ്ഡലത്തിലാണ്​ ഉയർന്ന പോളിങ്​. ഇവിടെ 25.71 ശതമാനമാണ്​ പോളിങ്​. പൊന്നാനി നിയോജ മണ്ഡലത്തിൽ 24 ശതമാനമാണ്​ 11.50 വരെയുള പോളിങ്​. 18.29 ശതമാനം പോളിങ്ങുള്ള തൃത്താലയിലും പൊന്നാനി നിയോജക മണ്ഡലത്തിലുമാണ്​​ കൂടുതൽ പേർ വോട്ടു ചെയ്തത്​.

2024-04-26 12:02 IST

കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ വോട്ട് രേഖപ്പെടുത്തി



കോഴിക്കോട്: കോഴിക്കോട് പാർലമെന്റ് മണ്ഡലത്തിലെ 168-ാം ബൂത്തായ കാന്തപുരം ജി.എം.എൽ.പി സ്കൂളിൽ ആദ്യ വോട്ടറായി എത്തി ലോക്സഭാ തെരഞ്ഞെടുപ്പിലെ വോട്ട് രേഖപ്പെടുത്തി കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാർ. ജനാധിപത്യത്തിന്റെ ആഘോഷമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ നന്മക്കും നല്ല ഭാവിക്കും വേണ്ടി സമ്മതിദാനാവകാശം വിനിയോഗിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളും പൗരരും മുന്നോട്ടു വരേണ്ടതുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

മുസ്‌ലിംകളെ സംബന്ധിച്ചിടത്തോളം വെള്ളിയാഴ്ച പവിത്രമായ ദിനമാണ്. തെരഞ്ഞെടുപ്പ് പ്രക്രിയയിൽ പങ്കെടുക്കലും വിശ്വാസികൾക്ക് പ്രധാനമാണ്. രണ്ടും നഷ്ടപ്പെടാത്ത വിധം സമയ ക്രമീകരണം നടത്താൻ ശ്രദ്ധിക്കണം. ഒരു വോട്ടും നഷ്ടപ്പെടുന്ന സാഹചര്യം ഉണ്ടാവരുത്. പ്രായ-ലിംഗ ഭേദമന്യേ വോട്ട് രേഖപ്പെടുത്താൻ ഏവരും ഉത്സാഹിക്കണമെന്നും കാന്തപുരം പറഞ്ഞു.

2024-04-26 11:58 IST

ബൂത്തിൽ ആദ്യ വോട്ടറായി വോട്ടു​ ചെയ്ത്​ വീട്ടിലെത്തിയ മദ്രസ അധ്യാപകൻ മരിച്ചു

താനൂർ: പോളിങ്​ ബൂത്തിൽ ക്യൂവിൽ ആദ്യ വോട്ടറായി എത്തി വോട്ട് ചെയ്ത് വീട്ടിലെത്തിയ ഉടൻ മദ്രസാധ്യാപകൻ മരിച്ചു. വോട്ട് ചെയ്ത് വീട്ടിൽ തിരിച്ചെത്തി വിശ്രമിക്കുന്നതിനിടെ ഹൃദയസ്തംഭനം മൂലമാണ്​ മരണമെന്നാണ് വിവരം.

നിറമരുതൂർ പഞ്ചായത്തിലെ വള്ളിക്കാഞ്ഞിരം സ്കൂളിലെ 130-ാം നമ്പർ ബൂത്തിൽ വോട്ട് ചെയ്ത ആലിക്കാനകത്ത് (തട്ടാരക്കൽ) സിദ്ധീഖ് (63) ആണ് മരിച്ചത്​.

ഭാര്യ: ഫാത്തിമ. മക്കൾ: മുനീർ (ദുബായ് ), ആയിഷ, ലുക്മാൻ (ദുബായ് ),സാബിറ. മരുമക്കൾ : ഗഫൂർ (സൗദിഅറേബ്യ), ഷറഫുദ്ദീൻ (ദുബായ് ), ഫെബീന, ഷുഹൈല (പൂക്കയിൽ). സഹോദരങ്ങൾ: പരേതരായ ബീരാൻകുട്ടി ഇബ്രാഹിം,കരീം, ഖദീജ. മജീദ് (ദുബായ് ), താജുദ്ദീൻ (അബുദാബി). കുഞ്ഞീമ്മ,നഫീസ (കാരത്തൂർ ). ഖബറടക്കം വെള്ളിയാഴ്ച രാത്രി 8 30 ന് വള്ളിക്കാഞ്ഞിരം ജുമാമസ്ജിദ് ഖബർ സ്ഥാനിൽനടക്കും.

2024-04-26 11:46 IST

സ്ഥാനാർഥി മാറി വോട്ട് പതിയുന്നുവെന്ന് പരാതി; തകരാറില്ലെന്ന് ഉദ്യോഗസ്ഥർ

കോഴിക്കോട്: കോഴിക്കോട് ബൂത്ത് നമ്പർ 17 പാറമ്മൽ സ്കൂളിൽ സ്ഥാനാഥി മാറി വോട്ട് രേഖപ്പെടുത്തിതയാതി സംശയം. ഒരു വോട്ടർ ചെയ്തതിന് ശേഷം തന്‍റെ വോട്ട് മറ്റൊരു സ്ഥാനാർഥിയുടെ നേരെയാണ് ലൈറ്റ് തെഴിഞ്ഞതെന്ന് പാതിപ്പെട്ടു.

ഇയാൾ പരാതിയിൽ ഉറച്ചു നിന്നതോടെ അധികൃതർ പരാതി എഴുതിവാങ്ങി. തുടർന്ന് നടത്തിയ പരിശോധനയിൽ ശരിയായ രീതിയിലാണ് വോട്ട് നടക്കുന്നതെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വിവരം അറിഞ്ഞ് പൊലീസ് സ്ഥലത്തി. ചട്ടങ്ങൾ പരിശോധിച്ച ശേഷം തുടർന്ന നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.

2024-04-26 11:45 IST

പ്രിസൈഡിംഗ് ഓഫിസർ തലകറങ്ങി വീണു

തൃശൂർ ലോക്സഭ മണ്ഡലത്തിലെ മറ്റത്തൂർ പഞ്ചായത്ത് മൂലംകുടം എസ്.എൻ.വി യു.പി സ്കൂൾ ബൂത്തിൽ പ്രിസൈഡിംഗ് ഓഫിസർ തലകറങ്ങി വീണു. 45 വയസുള്ള അരുൺ ആ ണ് തലകറങ്ങി വീണത്. കൊടകരയിലെ ആശുപത്രിയിലെത്തിച്ച് ചികിൽസ നൽകി. വോട്ടിംഗ് തടസപ്പെട്ടില്ല

2024-04-26 11:44 IST

വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു

കുന്നംകുളം: ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ കേച്ചേരിയിൽ വോട്ട് ചെയ്യാനെത്തിയ വയോധികൻ കുഴഞ്ഞുവീണു. മഴുവഞ്ചേരി സ്വദേശി നെല്ലിക്കുന്ന് വീട്ടിൽ സെബാസ്റ്റ്യനാണ് (72) കുഴഞ്ഞുവീണത്. ഡ്യൂട്ടിയിലുണ്ടായിരുന്ന കുന്നംകുളം സബ് ഇൻസ്പെക്ടർ ജ്യോതിസ് തോമസ്, പൊലീസ് വാഹനത്തിന്റെ താൽക്കാലിക ഡ്രൈവർ മിഥുരാജ് എന്നിവരുടെ നേതൃത്വത്തിൽ കുന്നംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നൽകി.

2024-04-26 11:40 IST

കേരളത്തിൽ പോളിങ് 24 ശതമാനം പിന്നിട്ടു

മണ്ഡലങ്ങൾ

തിരുവനന്തപുരം-23.75%

ആറ്റിങ്ങൽ-26.03%

കൊല്ലം-23.82%

പത്തനംതിട്ട-24.39%

മാവേലിക്കര-24.56%

ആലപ്പുഴ-25.28%

കോട്ടയം-24.25%

ഇടുക്കി-24.13%

എറണാകുളം-23.90%

ചാലക്കുടി-24.93%

തൃശൂർ-24.12%

പാലക്കാട്-25.20%

ആലത്തൂർ-23.75%

പൊന്നാനി-20.97%

മലപ്പുറം-22.44%

കോഴിക്കോട്-23.13%

വയനാട്-24.64%

വടകര-22.66%

കണ്ണൂർ-24.68%

കാസർഗോഡ്-23.74%

2024-04-26 11:25 IST

തൃശൂർ ലോക്സഭാ മണ്ഡലം പോളിങ് ശതമാനം 26.49 % (സമയം 11.15 AM)

ഗുരുവായൂര്‍ - 25.65%
മണലൂര്‍ - 25.87%
ഒല്ലൂര്‍ - 26.65 %
തൃശൂര്‍ - 26.88 %
നാട്ടിക - 26.39 %
ഇരിങ്ങാലക്കുട - 26.54 %
പുതുക്കാട് - 27.63 %

2024-04-26 11:06 IST

സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയെന്ന്; കോട്ടക്കലിൽ സംഘർഷം

കോട്ടക്കൽ: പൊന്നാനി മണ്ഡലം എൽ.ഡി.എഫ് സ്ഥാനാർത്ഥിയുടെ പോസ്റ്റർ കീറിയെന്ന് ആരോപണം. എൽ.ഡി.എഫ്, യു.ഡി.എഫ് പ്രവർത്തകർ തമ്മിൽ വാഗ്വാദവും സംഘർഷവും. കോട്ടക്കൽ ഗവ. രാജാസ് എച്ച്.എസ്.എസിന് സമീപമാണ് രാവിലെ സംഘർഷമുണ്ടായത്. തുടർന്ന് മലപ്പുറം ഡിവൈ.എസ്.പി പി.ഷംസിൻ്റെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം സ്ഥലത്തെത്തി പ്രവർത്തകരെ നീക്കി.

പ്രശ്നബാധിത ബൂത്തായതിനാൽ ജില്ല പൊലീസ് മേധാവി പി.ശശിധരൻ ബൂത്ത് സന്ദർശിച്ചു. ക്രമസമാധാന പരിപാലനത്തിൻ്റെ ഭാഗമായി പ്രദേശത്ത് വൻ പൊലീസ് സന്നാഹം ക്യാമ്പ് ചെയ്യുകയാണ്. വിഷയത്തിൽ മുഖം നോക്കാതെ നടപടിയെടുക്കുമെന്ന് ഇൻസ് പെക്ടർ അശ്വിത് .എസ്.കാരന്മയിൽ അറിയിച്ചു.

Tags:    
News Summary - Lok Sabha Elections 2024 kerala polling updates

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.