ശാലിനി സനില്‍

ബി.ജെ.പി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ വനിത സ്ഥാനാർഥി തോറ്റു

തിരുവനന്തപുരം :തദ്ദേശ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്‍ഡ് സ്ഥാനാര്‍ഥി ശാലിനി സനില്‍ തോറ്റു. ബി.ജെ.പി സ്ഥാനാര്‍ഥിയായി നിന്ന ശാലിനി സനില്‍ നാലാം സ്ഥാനത്തേക്ക് പോയി. ആകെ111 വോട്ടുകളാണ് നേടാനായത്.

സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിച്ച ശ്രുതി 180 വോട്ടുകളാണ് നേടിയത്.നേരത്തെ പനങ്ങോട്ടേല വാർഡിലെ സ്ഥാനാർഥി നിർണയത്തില്‍ ബി.ജെ.പിക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടായിരുന്നു. സീറ്റ് നല്‍കാത്തതും വ്യക്തിഹത്യ താങ്ങാനാവാത്തതുമാണ് ആത്മഹത്യ ശ്രമത്തിലേക്ക് നയിച്ചതെന്ന് ബി.ജെ.പി പ്രവർത്തകയും മഹിളാ മോർച്ച നോർത്ത് ജില്ലാ സെക്രട്ടറിയുമായ ശാലിനി സനില്‍ പറഞ്ഞിരുന്നു. എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയായ അഡ്വ. ലക്ഷ്മിയാണ് പനങ്ങോട്ടേല വാര്‍ഡില്‍ വിജയിച്ചത്.

Tags:    
News Summary - localbody elections,Panangotela Ward Candidate Shalini Sanil lost

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.