മുഹമ്മദ് ഷബീബ്, മുഹമ്മദ് റിജാസ്, മുഹമ്മദ് ഷിനാസ്
Posted On
date_range Updated On
date_range എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ
സുൽത്താൻബത്തേരി: എം.ഡി.എം.എയും കഞ്ചാവുമായി യുവാക്കൾ പിടിയിൽ. ചുള്ളിയോട് പുത്തൻവീട്ടിൽ മുഹമ്മദ് ഷിനാസ് (25), അമ്പലവയൽ ആയിരം കൊല്ലി പള്ളിപ്പറമ്പിൽ വീട്ടിൽ മുഹമ്മദ് റിജാസ് (24), മലപ്പുറം, കാടാഞ്ചേരി, നടുവിൽകരിമാൻകുഴിയിൽ വീട്ടിൽ മുഹമ്മദ് ഷബീബ് (22) എന്നിവരെയാണ് ജില്ല ലഹരി വിരുദ്ധ സ്ക്വാഡും മീനങ്ങാടി പൊലീസും ചേർന്ന് പിടികൂടിയത്.
വ്യാഴാഴ്ച രാവിലെ 10 മണിയോടെ പുറക്കാടി ചെമ്മണാംകുഴിയിൽ സംശയാസ്പദമായ രീതിയിൽ കാണപ്പെട്ട ഇവരെ പരിശോധിച്ചതിൽ 0.58 ഗ്രാം എം.ഡി.എം.എ യും 2.1 ഗ്രാം കഞ്ചാവും പിടിച്ചെടുക്കുകയായിരുന്നു. സബ് ഇൻസ്‌പെക്ടർ ഡി. മിഥുന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.