ശ്രീ​മ​ധു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് കെ.​ആ​ർ. സു​നി​ലി​ന്റെ കു​നി​യി​ൽ ഏ​ച്ചം​വ​യ​ലി​ലെ വീ​ട്ടി​ൽ ക​ഞ്ഞി​ക്ക​ലം കാ​ട്ടാ​ന ന​ശി​പ്പി​ച്ച നി​ല​യി​ൽ

കഞ്ഞിക്കലംവരെ നശിപ്പിച്ച് കാട്ടാനകൾ

ഗൂ​ഡ​ല്ലൂ​ർ: കാ​ട്ടാ​ന ശ​ല്യ​ത്തി​ൽ പൊ​റു​തി​മു​ട്ടി കു​നി​യി​ൽ നി​വാ​സി​ക​ൾ. കാ​ലി​ക​ൾ​ക്കാ​യി ത​യാ​റാ​ക്കി​വെ​ച്ച ക​ഞ്ഞി​ക്ക​ലം​വ​രെ കാ​ട്ടാ​ന​ക്കൂ​ട്ടം ന​ശി​പ്പി​ച്ചു. ശ്രീ​മ​ധു​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്റ് കെ.​ആ​ർ. സു​നി​ലി​ന്റെ കു​നി​യി​ൽ ഏ​ച്ചം​വ​യ​ലി​ലെ വീ​ടി​ന് സ​മീ​പ​ത്തെ ചാ​യി​പ്പി​ലെ ക​ഞ്ഞി​ക്ക​ല​മാ​ണ് ന​ശി​പ്പി​ച്ച​ത്. വീ​ടി​നു സ​മീ​പ​ത്തു​ള്ള തെ​ങ്ങും മ​റ്റു കാ​ർ​ഷി​ക വി​ള​ക​ളും ന​ശി​പ്പി​ച്ചു. കാ​ട്ടാ​ന​ക​ൾ ഇ​റ​ങ്ങു​ന്ന​ത് ത​ട​യാ​നാ​വ​ശ്യ​പ്പെ​ട്ട് ക​ഴി​ഞ്ഞ​ദി​വ​സ​മാ​ണ് സു​നി​ൽ ഡി.​എ​ഫ്.​ഒ​ക്ക് നി​വേ​ദ​നം ന​ൽ​കി​യ​ത്. വ​ന​പാ​ല​ക​രു​ടെ ഭാ​ഗ​ത്തു​നി​ന്ന് ന​ട​പ​ടി​യു​ണ്ടാ​യി​ല്ലെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Wild elephants destroy even the Kanjikalam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.