വ​യ​നാ​ട്​ മെ​ഡി​ക്ക​ൽ കോ​ള​ജ് ഉ​ദ്​​ഘാ​ട​നം 14ന്

മാ​ന​ന്ത​വാ​ടി: വ​യ​നാ​ടി​ന്​ അ​നു​വ​ദി​ച്ച നി​ർ​ദി​ഷ്​​ട മെ​ഡി​ക്ക​ൽ കോ​ള​ജ്​ ഉ​ദ്​​ഘാ​ട​നം ഞാ​യ​റാ​ഴ്ച ന​ട​ക്കും. വൈ​കീ​ട്ട്​ മൂ​ന്നി​ന് ജി​ല്ല ആ​ശു​പ​ത്രി​യി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ ടീ​ച്ച​ർ ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​മെ​ന്ന്​ അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ഇ​തോ​ടൊ​പ്പം ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ല​ക്ഷ്യ പ്രോ​ജ​ക്ടും പു​തി​യ ഒ.​പി ബ്ലോ​ക്കും ഉ​ദ്​​ഘാ​ട​നം ചെ​യ്യും. എം.​എ​ൽ.​എ ഫ​ണ്ടി​ൽ​നി​ന്ന്​ അ​നു​വ​ദി​ച്ച ആ​മ്പു​ല​ൻ​സി​‍െൻറ ഫ്ലാ​ഗ് ഓ​ഫും ന​ട​ക്കും.

ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ജി​ല്ല ആ​ശു​പ​ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജാ​യി ഉ​യ​ർ​ത്തി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പ​നം വ​ന്ന​ത്. ഒ.​ആ​ർ. കേ​ളു എം.​എ​ൽ.​എ ചെ​യ​ർ​മാ​നും ജി​ല്ല മെ​ഡി​ക്ക​ൽ ഓ​ഫി​സ​ർ ഡോ. ​ആ​ർ. രേ​ണു​ക ജ​ന​റ​ൽ ക​ൺ​വീ​ന​റു​മാ​യി സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്​​ക​രി​ച്ചു. 

സ​ർ​ക്കാ​റി​ന്​ അ​ഭി​ന​ന്ദ​നം

ക​ൽ​പ​റ്റ: ആ​രാ​ധ​നാ​ല​യ​ങ്ങ​ളു​ടെ കെ​ട്ടി​ട നി​ർ​മാ​ണാ​നു​മ​തി ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ന​ൽ​കു​ക​യും ജി​ല്ല ആ​ശു​പ​ത്രി​യെ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ക്കി ഉ​യ​ർ​ത്താ​ൻ തീ​രു​മാ​നി​ക്കു​ക​യും ചെ​യ്ത കേ​ര​ള സ​ർ​ക്കാ​റി​നെ സു​ന്നി മാ​നേ​ജ്മെൻറ് അ​സോ​സി​യേ​ഷ​ൻ (എ​സ്.​എം.​എ) ജി​ല്ല കാ​ബി​ന​റ്റ് അ​ഭി​ന​ന്ദി​ച്ചു.

വി​ശ്വാ​സി സ​മൂ​ഹ​ത്തി​‍െൻറ ഏ​റെ​ക്കാ​ല​ത്തെ ആ​വ​ശ്യ​മാ​ണ്​ ഇ​പ്പോ​ൾ പ​രി​ഗ​ണി​ച്ച​ത്. ഈ ​ആ​വ​ശ്യ​മു​ന്ന​യി​ച്ച്​ എ​സ്.​എം.​എ മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി​യി​രു​ന്നു.

പി. ​ഉ​സ്മാ​ൻ മൗ​ല​വി, എം.​ഇ. അ​ബ്​​ദു​ൽ ഗ​ഫൂ​ർ സ​ഖാ​ഫി, കെ.​കെ. മു​ഹ​മ്മ​ദ​ലി ഫൈ​സി, കെ.​ടി. കു​ഞ്ഞി മൊ​യ്​​തീ​ൻ സ​ഖാ​ഫി, അ​ശ്റ​ഫ് സ​ഖാ​ഫി, ടി.​എം. ശ​മീ​ർ, ഡോ. ​നാ​സ​ർ ഹി​ഷാ​മി, മൊ​യ്തീ​ൻ കു​ട്ടി ഹാ​ജി, ഇ​ബ്രാ​ഹിം സ​ഖാ​ഫി, ഹു​സൈ​ൻ ബാ​ഖ​വി എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ക​ൽ​പ​റ്റ: ജി​ല്ല​യു​ടെ സ്വ​പ്ന​മാ​യി​രു​ന്ന മെ​ഡി​ക്ക​ൽ കോ​ള​ജ് യാ​ഥാ​ർ​ഥ്യ​മാ​ക്കി​യ സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ എ​സ്.​എ​ഫ്.​ഐ ജി​ല്ല ക​മ്മി​റ്റി അ​ഭി​വാ​ദ്യം ചെ​യ്തു. മാ​ന​ന്ത​വാ​ടി ജി​ല്ല ആ​ശു​പ​ത്രി​യെ ത​ല്‍ക്കാ​ലം മെ​ഡി​ക്ക​ല്‍ കോ​ള​ജാ​യി ഉ​യ​ര്‍ത്തും. മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​രം​ഭി​ക്കാ​ന്‍ തീ​രു​മാ​നി​ച്ച​ത് ആ​രോ​ഗ്യ​രം​ഗ​ത്തും ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തും ജി​ല്ല​ക്ക് വ​ലി​യ പ്ര​തീ​ക്ഷ​യാ​ണ്​ -ക​മ്മി​റ്റി അ​ഭി​പ്രാ​യ​പ്പെ​ട്ടു. 

Tags:    
News Summary - Wayanad Medical College inauguration on february 14th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.