കെ.എസ്.ആർ.ടി.സി ബസിലെ ചക്രത്തിൽനിന്ന് തീയും പുകയും; രക്ഷകരായി എക്സൈസ്

സുൽത്താൻ ബത്തേരി: എക്സൈസ് ഉദ്യോഗസ്ഥരുടെ ഇടപെടൽ വഴി വലിയ അപകടത്തിൽനിന്ന് രക്ഷപ്പെട്ട് കെ.എസ്.ആർ.ടി.സി ബസിലെ യാത്രക്കാർ. ബംഗളൂരുവിൽനിന്ന് ബത്തേരിയിലേക്ക് വരികയായിരുന്ന ഡീലക്‌സ് ബസിന്റെ ചക്രത്തിന് തീപിടിച്ചെങ്കിലും എക്സൈസ് ഉദ്യോഗസ്ഥർ ഇടപെട്ട് വലിയൊരപകടം ഒഴിവാക്കുകയായിന്നു.

ദേശീയ പാതയിൽ പൊൻകുഴി കാട്ടുനായ്ക്ക ഉന്നതിക്ക് മുന്നിൽ ശനിയാഴ്ച ഉച്ചക്ക് 12ഓടെയായിരുന്നു സംഭവം. ബസിന്റെ പിന്നിലെ ചക്രത്തിൽനിന്ന് പുകയും തീയും ഉയരുന്നത് ഇതുവഴി പോയ എക്സൈസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന് ഉദ്യോഗസ്ഥർ ബസ് തടഞ്ഞുനിർത്തി ഫയർ ഫയർ എക്സ്റ്റിംഗുഷർ ഉപയോഗിച്ച് തീ അണക്കുകയും യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കുകയും ചെയ്‌തു. ചക്രത്തോടനുബന്ധിച്ചുള്ള ബ്രേക്ക് ലൈനർ ഉരഞ്ഞ് തീയുണ്ടായതായാണ് പ്രാഥമിക നിഗമനം.

Tags:    
News Summary - KSRTC, Excise

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.