സുൽത്താൻ ബത്തേരി: കഴിഞ്ഞ 2 മാസമായി കടുവ സാന്നിധ്യമുള്ള സീസി മണ്ഡകവയലിൽ വെള്ളിയാഴ്ച കടുവ പശുക്കിടാവിനെ കൊന്നു. ക്ഷമ നശിച്ച നാട്ടുകാർ വനം വകുപ്പുമായി കൊമ്പുകോർത്തു. ഒരു മണിക്കൂറിലേറെ മണ്ഡക വയലിൽ എത്തിയ ഉദ്യോഗസ്ഥരെ തടയുന്ന സാഹചര്യവുമുണ്ടായി. പശുക്കിടാവിന്റെ ജഡവുമായി നാട്ടുകാർ ബത്തേരി- പനമരം റോഡ് ഉരോധിച്ചു.
ആവയൽ എ. ഗോവിന്ദന്റെ രണ്ട് വയസുള്ള പശുക്കിടാവിനെയാണ് വെള്ളിയാഴ്ച രാവിലെ 11.45ഓടെ കടുവ ആക്രമിച്ചുകൊന്നത്. തോട്ടത്തിൽ കെട്ടിയിരുന്ന പശുവിനെ പതുങ്ങി വന്ന കടുവ പെട്ടെന്ന് ആക്രമിക്കുകയായിരുന്നു. കഴുത്ത് കടിച്ചു മുറിച്ച നിലയിലാണ്. കഴിഞ്ഞ രണ്ടു മാസത്തിനുള്ളിൽ പ്രദേശത്ത് മാൻ, കാട്ടുപന്നി, വളർത്തുപന്നി എന്നിവയെ കടുവ കൊന്നിരുന്നു. പ്രദേശത്തെ ചില വീടുകളോടനുബന്ധിച്ചുള്ള സി.സി.ടി.വി കാമറകളിൽ കടുവയുടെ ചിത്രം പതിഞ്ഞിരുന്നു. എന്നാൽ കൂടുവെച്ച് പിടികൂടണമെന്ന നാട്ടുകാരുടെ ആവശ്യം വനം വകുപ്പ് ചെവിക്കൊണ്ടില്ല. നാട്ടുകാരുടെ ക്ഷമ നശിക്കാൻ കാരണവും ഇതാണ്. ഡി.എഫ്.ഒ, കലക്ടർ ഉൾപ്പെടെയുള്ള ആളുകളെത്തി കൂട് വെക്കുമെന്ന് ഉറപ്പുനൽകാതെ തുടർ നടപടി അനുവദിക്കുകയില്ലെന്ന് പറഞ്ഞാണ് നാട്ടുകാർ പശുവിന്റെ ജഡവുമായി ബത്തേരി-പനമരം റോഡ് ഉപരോധിച്ചത്. മുക്കാൽ മണിക്കൂറോളം ഉപരോധം നീണ്ടു. തുടർന്ന് ഉന്നത വനം അധികൃതർ സമരക്കാരുമായി ചർച്ച നടത്തി
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.