Posted On
date_range Updated On
date_range വയനാട്ടിൽ പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റി
പുല്‍പള്ളി: ചീയമ്പം 73ൽ നിന്ന് വനം വകുപ്പ് കൂടുവെച്ച് പിടികൂടിയ കടുവയെ തിരുവനന്തപുരത്തേക്ക് മാറ്റി. ചീഫ് വൈൽഡ് ലൈഫ് വാർഡെൻറ ഉത്തരവിനെ തുടർന്ന് ബുധനാഴ്ച വൈകീട്ടോടെയാണ് മാറ്റിയത്.
നാലു ദിവസമായി ഇരുളം ഫോറസ്റ്റ് സ്‌റ്റേഷനോട് ചേര്‍ന്നാണ് കടുവയെ നിരീക്ഷണത്തില്‍ വെച്ചിരുന്നത്. കടുവക്ക് കാര്യമായ ആരോഗ്യപ്രശ്‌നങ്ങളോ, പരിക്കുകളോ ഇല്ലെന്നാണ് സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. അരുണ്‍ സക്കറിയ നൽകിയ റിപ്പോർട്ട്. തുടർന്നാണ് തിരുവനന്തപുരത്തേക്ക് കൊണ്ടുപോകാൻ ഉത്തരവായത്.
വയനാടൻ കാടുകളിൽ കടുവയെ തുറന്നുവിടാനുള്ള നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.