പ്രതീകാത്മ ചിത്രം

എസ്.എസ്.എല്‍.സി; ജി​ല്ല​യി​ല്‍ വി​ജ​യ​ശ​ത​മാ​നം 99.61

കല്‍പറ്റ: എസ്.എസ്.എല്‍സി പരീക്ഷാഫലത്തില്‍ സംസ്ഥാനത്ത് വയനാട് അഞ്ചാം സ്ഥാനം കൈവരിച്ചതിന് സഹായമായത് കൂട്ടായ പ്രയത്നമാണെന്ന് ബന്ധപ്പെട്ടവർ വാർത്തസമ്മേളനത്തിൽ പറഞ്ഞു. ജില്ലയില്‍ ഇക്കുറി 99.61 ആണ് വിജയശതമാനം. സംസ്ഥാന ശരാശരിക്ക് മുകളിലാണിത്. 2023-24 അധ്യയനവര്‍ഷം വരെ വിജയശതമാനത്തില്‍ സംസ്ഥാനത്ത് ഏറ്റവും പിന്നിലായിരുന്നു ജില്ല. പിന്നീട് നില മെച്ചപ്പെട്ടു. കഴിഞ്ഞ അധ്യയന വര്‍ഷം ആറാം സ്ഥാനത്തായിരുന്നു.

ഇത്തവണ ജില്ലയില്‍ പരീക്ഷ എഴുതിയ 11,189 കുട്ടികളില്‍ 44 കുട്ടികള്‍ മാത്രമാണ് ഉപരിപഠനത്തിന് യോഗ്യത നേടാതിരുന്നത്. സേ പരീക്ഷ എഴുതുന്നതിന് ഇവര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. ജില്ല പഞ്ചായത്തിന്റെ നേതൃത്വത്തില്‍ അക്കാദമിക, ഭൗതിക മേഖലകളില്‍ നടപ്പാക്കിയ വിജ്ഞാന്‍ ജ്യോതി, ഗോത്രദീപ്തി, ഉയരെ, പീക്ക് ടു പ്രോസ്പര്‍, സമഗ്ര ഗുണമേന്മ പദ്ധതികള്‍ മികച്ച വിജയശതമാനം നേടുന്നതിന് കാരണമായി. വരും വര്‍ഷങ്ങളില്‍ വിജയശതമാനം ഉയര്‍ത്തും. ഇതിന് വിവിധ പദ്ധതികള്‍ ആവഷ്കരിക്കും. വിദ്യാലയങ്ങളില്‍നിന്നു കുട്ടികള്‍ കൊഴിഞ്ഞുപോകുന്നത് തടയുന്നതിന് പഞ്ചായത്ത്-വാര്‍ഡുതല മോണിറ്ററിങ് കമ്മിറ്റികള്‍ രൂപവത്കരിക്കും.

കുട്ടികളുടെ പ്ലസ് വണ്‍ പ്രവേശനത്തിന് അണ്‍ എയ്ഡഡ് സ്‌കൂളുകളിലടക്കം സഹായകേന്ദ്രങ്ങള്‍ 20 മുതല്‍ പ്രവര്‍ത്തിക്കും. ഹയര്‍ സെക്കന്‍ഡറിക്ക് 11,360ഉം വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറിക്ക് 690 ഉം സീറ്റുകളാണ് ജില്ലയില്‍. സ്‌കൂള്‍ തുറക്കല്‍ മുന്നൊരുക്കത്തിന് പ്രധാനാധ്യാപകർക്കും പ്രിന്‍സിപ്പല്‍മാര്‍ക്കും നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. കല്‍പറ്റയില്‍ 30ന് വിജയോത്സവം സംഘടിപ്പിക്കുമെന്നും ഭാരവാഹികൾ പറഞ്ഞു. ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍, വൈസ് പ്രസിഡന്റ് ടി. ഹംസ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സൻ സല്‍മ മോയി, ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി.എ. ശശീന്ദ്രവ്യാസ്, ജില്ല വിദ്യാഭ്യാസ ഓഫിസര്‍ സി.വി. മന്‍മോഹന്‍, ഫിനാന്‍സ് ഓഫിസര്‍ എ.കെ. സുനില എന്നിവര്‍ പങ്കെടുത്തു.

കൊഴിഞ്ഞുപോക്ക് തടയാൻ പദ്ധതി

കൽപറ്റ: ഹയർസെക്കൻഡറി ക്ലാസുകളിൽ നിന്ന് പട്ടികവർഗ വിദ്യാർഥികളുടെ കൊഴിഞ്ഞുപോക്ക് തടയാൻ പട്ടികവർഗ വകുപ്പ് വിപുലമായ പദ്ധതികളും പട്ടിക വർഗ വകുപ്പിന് കീഴിൽ ആവിഷ്കരിച്ചു. കുട്ടികൾ സ്കൂളിലെത്താതിരിക്കുന്ന കാരണങ്ങൾ പ്രത്യേകമായി കണ്ടെത്തി പരിഹരിക്കും. പഠന തുടർച്ച ഉറപ്പാക്കാൻ പ്ലസ് വൺ പ്രവേശന നടപടി പൂർത്തിയായിക്കഴിഞ്ഞ ഉടൻ ബ്രിഡ്ജ് കോഴ്സുകൾ ആരംഭിക്കും.

ഹയർ സെക്കൻഡറി പ്രവേശനം ലഭിക്കുന്നവരിൽ കുടുംബത്തിന്റെ വാർഷിക വരുമാനം 50,000 രൂപയിൽ താഴെയുള്ള എല്ലാ പട്ടിക വർഗ വിദ്യാർഥികൾക്കും പ്രാരംഭ പഠന ചെലവുകൾക്കായി 5000 രൂപ വീതം പട്ടികവർഗ വകുപ്പ് നൽകും. പഠനാവസരങ്ങളും ഭാവി തൊഴിൽ സാധ്യതകളും പരിചയപ്പെടുത്താൻ ഓരോ പഞ്ചായത്ത് തലത്തിലും കരിയർ ഗൈഡൻസ് ക്ലാസുകളും അടുത്ത ദിവസങ്ങളിൽ തന്നെ ആരംഭിക്കും. 

സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റി​ങ് സ്കൂ​ളി​ന് 100 ശ​ത​മാ​നം

ക​ൽ​പ​റ്റ: പ​രി​മി​തി​ക​ളെ മ​റി​ക​ട​ന്ന് മു​ട്ടി​ൽ ഡ​ബ്ല്യു.​ഒ സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റി​ങ് സ്കൂ​ളി​ൽ എ​സ്.​എ​സ്.​എ​ൽ.​സി പ​രീ​ക്ഷ എ​ഴു​തി​യ ആ​റു പേ​രും ഉ​യ​ർ​ന്ന ഗ്രേ​ഡോ​ടെ ഉ​പ​രി​പ​ഠ​ന യോ​ഗ്യ​ത നേ​ടി. 17 വ​ർ​ഷം തു​ട​ർ​ച്ച​യാ​യി വി​ദ്യാ​ല​യ​ത്തി​ന് 100 ശ​ത​മാ​നം വി​ജ​യം സ്വ​ന്ത​മാ​ണ്. ഒ​രു കു​ട്ടി എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും എ ​ഗ്രേ​ഡ് നേ​ടി. ഒ​മ്പ​തു എ ​ഗ്രേ​ഡു​ക​ൾ നേ​ടി​യ നാ​ല് കു​ട്ടി​ക​ളും ഏ​ഴ് ഗ്രേ​ഡ് നേ​ടി​യ ഒ​രു കു​ട്ടി​യും വി​ജ​യി​ക​ളി​ൽ ഉ​ൾ​പ്പെ​ടും. പൊ​തു വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് കീ​ഴി​ൽ സാ​ധാ​ര​ണ പൊ​തു​വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ക​രി​ക്കു​ല​വും സി​ല​ബ​സും പി​ന്തു​ട​രു​ന്ന സ​വി​ശേ​ഷ വി​ദ്യാ​ല​യം ആ​ണി​ത്.

സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വം, ശാ​സ്ത്രോ​ത്സ​വം, കാ​യി​കോ​ത്സ​വം എ​ന്നി​വ​യി​ലും തു​ട​ർ​ച്ച​യാ​യി വി​ജ​യി​ക​ളാ​കു​ന്ന​വ​രാ​ണ് ആ​റു​പേ​രും. മി​ക​ച്ച വി​ജ​യം നേ​ടി​യ കു​ട്ടി​ക​ളെ സ്കൂ​ൾ മാ​നേ​ജ്മെ​ന്റ് വ​യ​നാ​ട് മു​സ്‌​ലിം ഓ​ർ​ഫ​നേ​ജ് ക​മ്മി​റ്റി​യും സ്കൂ​ൾ പി.​ടി.​എ​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - SSLC; Pass percentage in the district is 99.61

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.