Posted On
date_range Updated On
date_range ആർ.ടി ഓഫിസിൽ മിന്നൽ റെയ്ഡ്; 1.38 ലക്ഷം രൂപ പിടിച്ചെടുത്തു
ഗൂഡല്ലൂർ: ഊട്ടി ജില്ല റീജനൽ ട്രാൻസ്പോർട്ട് ഓഫിസിൽ അഴിമതി നിർമാർജന നിരോധന വിഭാഗം പൊലീസ് നടത്തിയ മിന്നൽ പരിശോധനയിൽ കണക്കിൽപ്പെടാത്ത 1,38,000 രൂപ പിടിച്ചെടുത്തു. ആൻറി കറപ്ക്ഷൻ വിഭാഗം സർക്കിൾ ഇൻസ്പെക്ടർ ഗീതാലക്ഷ്മിയുടെ നേതൃത്വത്തിലാണ് പരിശോധന നടന്നത്. ഓഫിസുമായി ബന്ധപ്പെട്ട് വരുന്ന സേവനങ്ങൾക്ക് കൈക്കൂലി ആവശ്യപ്പെടുന്നതായി ലഭിച്ച പരാതിയെ തുടർന്നാണ് പരിശോധന നടന്നത്. ഇതുമായി ബന്ധപ്പെട്ട് ആർ.ടി.ഒ കുലോത്തുംഗനെ ചോദ്യം ചെയ്തുവരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.