സുല്‍ത്താന്‍ബത്തേരി മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങള്‍ക്ക് പ്രിയങ്ക ഗാന്ധി എം.പി നൽകുന്ന ഓണക്കോടിയുടെ വിതരണോദ്ഘാടനം ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ
നിര്‍വഹിക്കുന്നു
സുല്‍ത്താന്‍ബത്തേരി: വയനാട് ലോക്സഭ മണ്ഡലത്തിലെ ഹരിതകർമ സേനാംഗങ്ങള്‍ക്കും ശുചീകരണ ജീവനക്കാര്‍ക്കും പ്രിയങ്ക ഗാന്ധി എം.പിയുടെ ഓണസമ്മാനമായി 1187 പേര്‍ക്ക് ഓണക്കോടികള്‍ വിതരണം ചെയ്തു. 1070 സാരിയും 117 മുണ്ടും ഉള്‍പ്പെടെയാണ് 1187 ഓണക്കോടി വിതരണം ചെയ്തത്.
തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് പ്രിയങ്ക ഗാന്ധി മണ്ഡലത്തിലെ വിവിധ വിഭാഗങ്ങള്‍ക്ക് ഓണക്കോടി സമ്മാനമായി നല്‍കുന്നത്. കഴിഞ്ഞ വര്‍ഷം അംഗൻവാടി ജീവനക്കാര്‍ക്കാണ് ഓണക്കോടി വിതരണം ചെയ്തത്. ഇത്തവണ തദ്ദേശ സ്ഥാപനങ്ങളിലെ ഹരിതകര്‍മ സേനാംഗങ്ങളെയും ശുചീകരണ ജീവനക്കാരെയുമാണ് പരിഗണിച്ചത്. കല്പറ്റ നിയോജകമണ്ഡലത്തില്‍ 425 ഓണക്കോടിയാണ് നല്‍കിയത്. കൃഷി മന്ത്രി ടി. സിദ്ദിഖ് ഉദ്ഘാടനം ചെയ്തു. പി.പി. ആലി, സലീം മേമന, അരുണ്‍ദേവ്, ഗിരീഷ് കല്പറ്റ, ഇ.വി. അബ്രഹാം, ജാസര്‍ പാലക്കല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. സുല്‍ത്താന്‍ബത്തേരി നഗരസഭയടക്കം മണ്ഡലത്തിലെ ഏഴ് തദ്ദേശ സ്ഥാപനങ്ങളിലെ 402 പേര്‍ക്കാണ് പട്ടുസാരിയും മുണ്ടും സമ്മാനമായി നല്‍കിയത്.
ഐ.സി. ബാലകൃഷ്ണന് എം.എല്‍.എ ഓണക്കോടി വിതരണോദ്ഘാടനം നിര്‍വഹിച്ചു. വിവിധ തദ്ദേശ സ്ഥാപന അധ്യക്ഷരും ഹരിതകര്‍മ സേനാംഗങ്ങളും ശുചീകരണ ജീവനക്കാരും ചേര്‍ന്ന് ഓണക്കോടികള്‍ ഏറ്റുവാങ്ങി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന ശശീന്ദ്രന് അധ്യക്ഷത വഹിച്ചു. ടി മുഹമ്മദ്, ടി.എസ്. ദിലീപ്കുമാര്, ഇ കെ ബാലകൃഷ്ണന്, എന്‍.സി. കൃഷ്ണകുമാര്‍, ലിസി സാബു, ബിന്ദു പ്രകാശ്, ഗംഗാധരന് ആത്താര്‍, എം.ജി. ഇന്ദ്രജിത്ത്, ബെന്നി കൈനിക്കല്‍, ഷീജ രാജു, രാജേഷ് നമ്പിച്ചാന്‍കുടി, രാഷ്ട്രീയ കക്ഷി നേതാക്കളായ കെ.എല്‍. പൗലോസ്, അബ്ദുള്ള മാടക്കര, കെ.ഇ. വിനയന്, അഡ്വ. കെ.ടി. ജോര്‍ജ്, ബൈജു ഐസക്, ഗിരീഷ് കെ.ടി., ഉമ്മര്‍ കുണ്ടാട്ടില്‍, ബാബു പഴുപ്പത്തൂര്‍, മനോജ് ചന്ദനക്കാവ്, കെ.ടി. കുര്യാക്കോസ് തുടങ്ങിയവര്‍ സംബന്ധിച്ചു. മാനന്തവാടി നിയോജകമണ്ഡലത്തില്‍ 361 ഓണക്കോടികളാണ് വിതരണം ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.