തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ക്വാ​റി​ക​ളി​ലൊ​ന്ന്

അ​ട​ച്ചു​പൂ​ട്ടി​യ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ തു​റ​ക്കാ​ൻ നീ​ക്കം

കോ​റോം: അ​തീ​വ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള തൊ​ണ്ട​നാ​ട് വി​ല്ലേ​ജി​ലെ അ​ട​ച്ചു​പൂ​ട്ടി​യ ക​രി​ങ്ക​ൽ ക്വാ​റി​ക​ൾ തു​റ​ക്കാ​ൻ നീ​ക്കം. തൊ​ണ്ട​ർ​നാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ അ​തീ​വ പ​രി​സ്ഥി​തി പ്രാ​ധാ​ന്യ​മു​ള്ള തൊ​ണ്ട​ർ​നാ​ട്, കാ​ഞ്ഞി​ര​ങ്ങാ​ട് വി​ല്ലേ​ജു​ക​ളി​ലെ ക്വാ​റി​ക​ളാ​ണ് തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ൻ ശ്ര​മം ന​ട​ത്തു​ന്ന​ത്. ഇ​തി​ന്റെ ഭാ​ഗ​മാ​യി ജി​ല്ല മൈ​നി​ങ് ആ​ൻ​ഡ് ജി​യോ​ള​ജി വ​കു​പ്പ് ക്വാ​റി ഉ​ട​മ​ക​ളു​ടെ അ​പേ​ക്ഷ​പ്ര​കാ​രം സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. ഇ.​എ​സ്.​എ​യി​ൽ പെ​ട്ട 123 വി​ല്ലേ​ജു​ക​ളി​ലൊ​ന്നാ​ണ് തൊ​ണ്ട​ർ​നാ​ട് വി​ല്ലേ​ജ്. സെ​ന്റ് മേ​രീ​സ് ക്വാ​റി​യി​ൽ 2018 ൽ ​ഉ​രു​ൾ​പൊ​ട്ട​ലി​ന് സ​മാ​ന​മാ​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​വു​ക​യും നി​ര​വ​ധി വാ​ഹ​ന​ങ്ങ​ൾ മ​ണ്ണി​ന​ടി​യി​ൽ പെ​ടു​ക​യും ചെ​യ്തി​രു​ന്നു.

പി​ന്നീ​ട് ഇ​തേ സ്ഥ​ല​ത്ത് ടാ​ർ മി​ക്സി​ങ് പ്ലാ​ൻ​റ് ഉ​ണ്ടാ​ക്കാ​നു​ള്ള നീ​ക്ക​വും ന​ട​ന്നി​രു​ന്നു. വ​ലി​യ ജ​ന​കീ​യ പ്ര​ക്ഷോ​ഭ​വും ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്റെ ശ​ക്ത​മാ​യ നി​ല​പാ​ടും മൂ​ലം പ​ദ്ധ​തി ന​ട​ന്നി​ല്ല. തൊ​ണ്ട​ർ​നാ​ട് ഫാ​മി​ലി ഹെ​ൽ​ത്ത് സെൻറ​റി​ന്റെ തൊ​ട്ടു​പി​റ​കി​ൽ കു​ത്ത​നെ​യു​ള്ള മ​ല​നി​ര​ക​ളി​ൽ ആ​ണ് മ​റ്റൊ​രു ക്വാ​റി പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

ഇ​തി​ന്റെ താ​ഴ്വാ​ര​ത്ത് ധാ​രാ​ളം വീ​ടു​ക​ളും ആ​ദി​വാ​സി കോ​ള​നി​യും ഉ​ണ്ട്. ഈ ​ക്വാ​റി​ക​ൾ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യാ​ൽ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ജീ​വി​തം ദു​സ്സ​ഹ​മാ​വു​ക​യും പ​രി​സ്ഥി​തി​ക്ക് വ​ലി​യ ആ​ഘാ​തം ഉ​ണ്ടാ​വു​ക​യും ചെ​യ്യു​മെ​ന്നാ​ണ് പ്ര​ദേ​ശ​വാ​സി​ക​ൾ ഭ​യ​ക്കു​ന്ന​ത്.

2018- 19 കാ​ല​ത്ത് ഉ​ണ്ടാ​യ ശ​ക്ത​മാ​യ മ​ഴ​യി​ൽ ക​ട​യ​ങ്ക​ൽ ക്വാ​റി​യു​ടെ പ്ര​ദേ​ശ​ത്തു​ള്ള മ​ണി​ക്ക​ല്ല് മ​ല​യി​ലും റാ​ട്ട​ക്കൊ​ല്ലി​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ വ​ലി​യ മ​ണ്ണി​ടി​ച്ചി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

തൊ​ണ്ട​ർ​നാ​ട്ടി​ലെ പ്ര​ധാ​ന ആ​രോ​ഗ്യ കേ​ന്ദ്ര​മാ​യ ഫാ​മി​ലി ഹെ​ൽ​ത്ത് സെൻറ​ർ ക​ട​യ​ങ്ക​ൽ ക്വാ​റി​യു​ടെ തൊ​ട്ടു താ​ഴെ​യാ​ണ് സ്ഥി​തി ചെ​യ്യു​ന്ന​ത്. ക്വാ​റി​യു​ടെ പ്ര​വ​ർ​ത്ത​നം ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നും ഇ​വി​ടെ വ​രു​ന്ന രോ​ഗി​ക​ൾ​ക്കും ഭീ​ഷ​ണി ആ​കു​മെ​ന്നാ​ണ് ആ​രോ​പ​ണം.

Tags:    
News Summary - Movement to reopen closed Karingal quarries

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.