Posted On
date_range Updated On
date_range രേഖകളില്ലാത്ത പണം പിടികൂടി
കൽപറ്റ: നിയമസഭ തെരഞ്ഞെടുപ്പിെൻറ ഭാഗമായി രൂപവത്കരിച്ച കല്പറ്റ മണ്ഡലത്തിലെ ഫ്ലയിങ് സ്ക്വാഡ് ലക്കിടി ഭാഗങ്ങളില്‍ നടത്തിയ വാഹന പരിശോധനയില്‍ ഇന്നോവ കാറില്‍ രേഖയില്ലാതെ കണ്ടെത്തിയ നാലുലക്ഷം രൂപ പിടികൂടി.
കോഴിക്കോട് ഭാഗത്തുനിന്ന് വൈത്തിരിയിലേക്ക് പോവുകയായിരുന്ന യാത്രക്കാരനില്‍നിന്നാണ് എക്സിക്യൂട്ടിവ് മജിസ്ട്രേട്ട് ടി. റസാഖ്, എ.എസ്.ഐ നെല്‍സണ്‍ സി. അലക്സ്, സ്മിബിന്, ശ്രീജിത്ത്, ജോജി, ഷാജു എന്നിവരടങ്ങിയ സംഘം പണം പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.