അനുമതിയില്ലാതെ മണ്ണെടുക്കുന്നതിനിടെ പിടികൂടിയ വാഹനങ്ങൾ
Posted On
date_range Updated On
date_range അനുമതിയില്ലാതെ മണ്ണെടുപ്പ്; വാഹനങ്ങൾ പിടികൂടി
മാനന്തവാടി: ഓണത്തോടനുബന്ധിച്ച് തുടർച്ചയായ സർക്കാർ ഓഫിസുകളുടെ അവധി മറയാക്കി ജില്ലയിൽ അനധികൃത മണ്ണെടുപ്പ് തകൃതി. മണ്ണെടുപ്പ് നടത്തുന്നത് തടയാനായി രൂപവത്കരിച്ച പ്രത്യേക സംഘമാണ് കെല്ലൂരിൽ വാഹനങ്ങൾ പിടികൂടിയത്. ഒരു മണ്ണുമാന്തിയന്ത്രവും രണ്ടു ടിപ്പറുകളും കസ്റ്റഡിയിലെടുത്തു.
ഭൂരേഖ തഹസിൽദാർ എൻ.വി. അഗസ്റ്റിൻ, ഡെപ്യൂട്ടി തഹസിൽദാർ പി.യു. സിതാര, മനോജ് കുമാർ, സി. അനിൽകുമാർ, സന്തോഷ് എന്നിവരായിരുന്നു സംഘത്തിലുണ്ടായിരുന്നത്. ശനിയാഴ്ച പുലർച്ചെ ആറോടെയാണ് വാഹനങ്ങൾ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.