മണിയങ്കോട് കോക്കുഴി വയലില്‍ നടന്ന കമ്പളനാട്ടി ഉത്സവം




നാടിന്റെ ഉത്സവമായി കമ്പളനാട്ടി

കല്‍പറ്റ: മണിയങ്കോട് കോക്കുഴി വയലില്‍ നടന്ന കമ്പളനാട്ടി ഉത്സവം നാടിന്റെ ഉത്സവാഘോഷമായി. വയനാടിന്റെ നെല്‍കൃഷിയോടനുബന്ധിച്ചാണ് കമ്പള നാട്ടി നടത്തുന്നത്. ഒയിസ്ക കല്‍പറ്റ ചാപ്റ്ററിന്റെ നേതൃത്വത്തില്‍ കൃഷി വകുപ്പ്, പൊന്നട എസ്റ്റേറ്റ്, വിംസ് മൂപ്പന്‍സ് നഴ്സിങ് കോളജ്, പത്മപ്രഭ ഗ്രന്ഥാലയം, കരിങ്കുറ്റി വി.എച്ച്.എസ്.എസ്, മുണ്ടേരി വി.എച്ച്.എസ്.എസ്, കല്‍പറ്റ എൻ.എസ്.എസ് എച്ച്.എസ്.എസ്, കോക്കുഴി പാടശേഖര സമിതി എന്നിവയുടെ സഹകരണത്തില്‍ നടത്തിയ ഉത്സവം ജില്ല പഞ്ചായത്ത് പ്രസിഡന്റ് ചന്ദ്രിക കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. നാടന്‍ പാട്ടുകള്‍, തുടി, ചീനി തുടങ്ങിയവയുടെ അകമ്പടിയോടെ ചടങ്ങുകള്‍ നടന്നു. ആട്ടവും പാട്ടുമായി എല്ലാവരും പ്രതീക്ഷയുടെ ഞാറുനട്ടു. ഒയിസ്ക കല്‍പറ്റ പ്രസിഡന്റ് അഡ്വ. എസ്.എ. നസീര്‍ അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഹനീഫ, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. അരുണ്‍ദേവ്, ബ്ലോക്ക് പഞ്ചായത്തംഗം സലാം നീലിക്കണ്ടി, കോട്ടത്തറ പഞ്ചായത്ത് പ്രസിഡന്റ് സി.സി. രജിത, അംഗങ്ങളായ നിഥിന്‍, റനീഷ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഈശ്വര പ്രസാദ്, കൃഷിവകുപ്പ് അസി. ഡയറക്ടര്‍ ഷഫീക്ക്, കൃഷി ഓഫിസര്‍മാരായ ബിപിന്‍, അതുല്‍ ജേക്കബ്, വിംസ് മൂപ്പന്‍സ് നഴ്സിങ് കോളജ് പ്രിന്‍സിപ്പല്‍ ലിഡാ ആന്റണി, പത്മപ്രഭ ഗ്രന്ഥാലയം പ്രസിഡന്റ് ടി.വി. രവീന്ദ്രന്‍, വയല്‍ ഉടമ പൊന്നട അസീസ്, കോഓഡിനേറ്റര്‍ റഷീദ്, ഒയിസ്ക സെക്രട്ടറി നിഷാ ദേവസ്യ എന്നിവര്‍ സംസാരിച്ചു. ഒയിസ്ക ചീഫ് പ്രോഗ്രാം കണ്‍വീനര്‍ ലവ്ലി അഗസ്റ്റിന്‍ സ്വാഗതവും എല്‍ദോ ഫിലിപ്പ് നന്ദിയും പറഞ്ഞു.

മാനന്തവാടി: കുടുംബശ്രീ ജില്ല മിഷൻ തിരുനെല്ലി ആദിവാസി സമഗ്ര വികസന പദ്ധതിയുടെ ഭാഗമായി വയനാടൻ വയലേലകളിൽ നടീൽ ഉത്സവമായ കമ്പളനാട്ടി തൃശ്ശിലേരിയിൽ സംഘടിപ്പിച്ചു. കാർഷിക പാരമ്പര്യവും ആദിവാസി സമൂഹത്തിന്റെ കൃഷിയറിവുകളും സംരക്ഷിക്കുന്നതിനും പുതുതലമുറക്ക് പകർന്നുനൽകുന്നതിനുമുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. അമ്പലവയൽ കാർഷിക കോളജിൽ നിന്നുള്ള വിദ്യാർഥികളും കമ്പളനാട്ടിയിൽ പങ്കെടുത്തു. ശ്രമശക്തി സംസ്ഥാനതല അവാര്‍ഡ് കരസ്ഥമാക്കിയ തിരുനെല്ലി സ്വദേശി കെ.എസ്. ശ്രിനോജിനെയും മികച്ച ജെ.എൽ.ജികളെയും മെമെന്റോ നൽകി ആദരിച്ചു.

തിരുനെല്ലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അഞ്ചു ബാലൻ ഞാറുനട്ട് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് അംഗം വസന്ത കൃഷ്ണൻ അധ്യക്ഷതവഹിച്ചു. സി.ഡി.എസ് ചെയർപേഴ്സൻ രജനി, കുടുംബശ്രീ ജില്ല മിഷൻ കോഓഡിനേറ്റർ കെ.എം. സെലീന തുടങ്ങിയവർ സംസാരിച്ചു.

Tags:    
News Summary - Kambalanatti as a national festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.