ടൗ​ൺ​ഷി​പ് ഉ​ദ്ഘാ​ട​ന സ്വാ​ഗ​ത​സം​ഘം രൂ​പ​വ​ത്ക​ര​ണം മ​ന്ത്രി ഒ.​ആ​ർ. കേ​ളു ഉ​ദ്ഘാ​ട​നം ചെ​യ്യു​ന്നു      

സംരംഭങ്ങള്‍ നഷ്ടപ്പെട്ടവര്‍ക്ക് ഉടൻ ധനസഹായം -മന്ത്രി ഒ.ആര്‍. കേളു

മേ​പ്പാ​ടി: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ദു​ര​ന്ത​ത്തി​ല്‍ ക​ട​ക​ള്‍, സം​രം​ഭ​ങ്ങ​ള്‍ ന​ഷ്ട​പ്പെ​ട്ട​വ​ര്‍ക്ക് സ​ര്‍ക്കാ​ര്‍ ധ​ന​സ​ഹാ​യം വേ​ഗ​ത്തി​ല്‍ വി​ത​ര​ണം ചെ​യ്യു​മെ​ന്ന് പ​ട്ടി​ക​ജാ​തി-​പ​ട്ടി​ക​വ​ര്‍ഗ-​പി​ന്നാ​ക്ക​ക്ഷേ​മ മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു. ക​ൽ​പ​റ്റ​യി​ലെ ടൗ​ണ്‍ഷി​പ്പി​ല്‍ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ർ​മാ​ണം പൂ​ര്‍ത്തീ​ക​രി​ക്കു​ന്ന 178 വീ​ടു​ക​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് കൈ​മാ​റു​ന്ന​തി​നു​ള്ള ന​റു​ക്കെ​ടു​പ്പി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

ന​റു​ക്കെ​ടു​പ്പ് സു​താ​ര്യ​വും കൃ​ത്യ​ത​യും ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ സ​ര്‍ക്കാ​ര്‍ നി​താ​ന്ത ജാ​ഗ്ര​ത​യാ​ണ് പു​ല​ര്‍ത്തി​യ​ത്. ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ന​റു​ക്കെ​ടു​പ്പി​ല്‍ തി​ര​ഞ്ഞെ​ടു​ക്കു​ന്ന വീ​ടു​ക​ള്‍ മ​റ്റു ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് വെ​ച്ചു മാ​റാ​ന്‍ സാ​ധി​ക്കി​ല്ലെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ദു​ര​ന്ത​ത്തി​ല്‍ വീ​ടു​ക​ള്‍ പൂ​ര്‍ണ​മാ​യി ന​ഷ്ട​പ്പെ​ട്ട 178 കു​ടും​ബ​ങ്ങ​ള്‍ക്കാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ടൗ​ണ്‍ഷി​പ്പി​ല്‍ വീ​ടു​ക​ള്‍ കൈ​മാ​റു​ന്ന​ത്. ടൗ​ണ്‍ഷി​പ്പി​ല്‍ നി​ർ​മി​ക്കു​ന്ന 410 വീ​ടു​ക​ള്‍ക്കും കൃ​ത്യ​മാ​യ ഡി​ജി​റ്റ​ല്‍ ന​മ്പ​റു​ക​ള്‍ ന​ല്‍കി​യി​ട്ടു​ണ്ട്. ടൗ​ണ്‍ഷി​പ്പി​ലെ ഒ​ന്നാം സോ​ണി​ലെ 115 വീ​ട്, മൂ​ന്നാം സോ​ണി​ലെ 30 വീ​ട്, നാ​ലാം സോ​ണി​ലെ 33 വീ​ടു​ക​ളു​മാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് ഉ​റ​പ്പാ​ക്കി​യ​ത്.

മേ​പ്പാ​ടി എം.​എ​സ്.​എ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ എം.​എ​ല്‍.​എ ടി. ​സി​ദ്ദീ​ഖ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ടൗ​ണ്‍ഷി​പ് ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ ജെ.​ഒ. അ​രു​ണ്‍, എ.​ഡി.​എം കെ.​എ​സ്. അ​നി​ല്‍കു​മാ​ര്‍, സ​ബ് ക​ല​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ പി. ​വി​ശ്വ​നാ​ഥ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​ഹം​സ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

ടൗ​ണ്‍ഷി​പ് ഉ​ദ്ഘാ​ട​നം 25ന്, ​സം​ഘാ​ട​ക സ​മി​തിയായി

മേ​പ്പാ​ടി: മു​ണ്ട​ക്കൈ-​ചൂ​ര​ല്‍മ​ല ദു​ര​ന്ത​ബാ​ധി​ത​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​ന് ക​ല്‍പ​റ്റ ഏ​ല്‍സ്റ്റ​ണ്‍ എ​സ്റ്റേ​റ്റി​ല്‍ നി​ര്‍മി​ക്കു​ന്ന ടൗ​ണ്‍ഷി​പ്പി​ന്റെ ആ​ദ്യ​ഘ​ട്ട ഉ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 25ന് ​വൈ​കീ​ട്ട് നാ​ലി​ന് വി​പു​ല​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന​തി​ന് സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ചു.

മ​ന്ത്രി ഒ.​ആ​ര്‍. കേ​ളു ചെ​യ​ര്‍മാ​നും ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ ക​ണ്‍വീ​ന​റും എം.​എ​ല്‍.​എ ടി. ​സി​ദ്ദീ​ഖ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ പി. ​വി​ശ്വ​നാ​ഥ​ന്‍, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റം​ല ഹം​സ, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10, 11, 12 വാ​ര്‍ഡ് അം​ഗ​ങ്ങ​ള്‍ വൈ​സ് ചെ​യ​ര്‍മാ​ന്മാ​രാ​യും യോ​ഗ​ത്തി​ല്‍ പ​ങ്കെ​ടു​ത്ത മു​ഴു​വ​ന്‍ രാ​ഷ്ട്രീ​യ പാ​ര്‍ട്ടി പ്ര​തി​നി​ധി​ക​ള്‍ അം​ഗ​ങ്ങ​ളാ​യാ​ണ് സം​ഘാ​ട​ക സ​മി​തി രൂ​പ​വ​ത്ക​രി​ച്ച​ത്. മ​ന്ത്രി ഒ.​ആ​ര്‍ കേ​ളു അ​ധ്യ​ക്ഷ​ത​വ​ഹി​ച്ചു.

എം.​എ​ല്‍.​എ ടി ​സി​ദ്ദീ​ഖ്, ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ച​ന്ദ്രി​ക കൃ​ഷ്ണ​ന്‍, ജി​ല്ല ക​ല​ക്ട​ര്‍ ഡി.​ആ​ര്‍. മേ​ഘ​ശ്രീ, ടൗ​ണ്‍ഷി​പ് ചീ​ഫ് ഓ​പ​റേ​റ്റി​ങ് ഓ​ഫി​സ​ര്‍ ജെ.​ഒ. അ​രു​ണ്‍, എ.​ഡി.​എം കെ.​എ​സ്. അ​നി​ല്‍കു​മാ​ര്‍, സ​ബ് ക​ല​ക്ട​ര്‍ അ​തു​ല്‍ സാ​ഗ​ര്‍, ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ ചെ​യ​ര്‍പേ​ഴ്‌​സ​ൻ പി. ​വി​ശ്വ​നാ​ഥ​ന്‍, ജി​ല്ല പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റ് ടി. ​ഹം​സ, വൈ​സ് ചെ​യ​ര്‍പേ​ഴ്‌​സ​ൻ എ​സ്. സൗ​മ്യ, മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് റം​ല ഹം​സ, വാ​ര്‍ഡ് അം​ഗം കെ.​കെ സ​ഹ​ദ് തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.

ഏ​തു​വീ​ട് ആ​ർ​ക്കൊ​ക്കെ... 178 പേ​ര്‍ വീ​ടു​ക​ള്‍ തി​ര​ഞ്ഞെ​ടു​ത്തു

മേ​പ്പാ​ടി: മു​ണ്ട​ക്കൈ ഉ​രു​ൾ​​ദു​ര​ന്ത​ത്തി​ന്റെ ഇ​ര​ക​ൾ​ക്കാ​യി ക​ൽ​പ​റ്റ ടൗ​ൺ​ഷി​പ്പി​ൽ ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ നി​ർ​മാ​ണം പൂ​ര്‍ത്തി​യാ​വു​ന്ന 178 വീ​ടു​ക​ളു​ടെ ന​റു​ക്കെ​ടു​പ്പ് പൂ​ര്‍ത്തി​യാ​ക്കി. ഗു​ണ​ഭോ​ക്താ​ക്ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍, രാ​ഷ്ട്രീ​യ​പാ​ര്‍ട്ടി പ്ര​വ​ര്‍ത്ത​ക​ര്‍, ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​ണ് ന​റു​ക്കെ​ടു​പ്പ് ന​ട​ന്ന​ത്. മൂ​ന്ന് ഡി​ജി​റ്റു​ക​ളി​ലാ​യി സോ​ണ്‍, ക്ല​സ്റ്റ​ര്‍, പ്ലോ​ട്ട് ന​മ്പ​ര്‍ എ​ന്നി​ങ്ങ​നെ രേ​ഖ​പ്പെ​ടു​ത്തി​യ ന​റു​ക്കു​ക​ളാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ തി​ര​ഞ്ഞെ​ടു​ത്ത​ത്.

മേ​പ്പാ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ 10ാം വാ​ര്‍ഡ് പ​ഞ്ചി​ല്‍ വീ​ട്ടി​ല്‍ പി. ​അ​ഷ​റ​ഫാ​ണ് ഒ​ന്നാ​മ​താ​യി ന​റു​ക്കെ​ടു​ത്ത്. ടൗ​ണ്‍ഷി​പ്പി​ലെ ഒ​ന്നാം സോ​ണി​ലെ ക്ല​സ്റ്റ​ര്‍ ജെ​യി​ലു​ള്‍പ്പെ​ട്ട 104ാം ന​മ്പ​ര്‍ വീ​ടാ​ണ് അ​ഷ​റ​ഫി​ന് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ ല​ഭി​ച്ച​ത്. ജി​ല്ല ഭ​ര​ണ​കൂ​ടം ത​യാ​റാ​ക്കി​യ പെ​ട്ടി​യി​ല്‍ നി​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ടൗ​ണ്‍ഷി​പ്പി​ലെ അ​വ​രു​ടെ വീ​ടു​ക​ള്‍ ന​റു​ക്കെ​ടു​ത്ത് സ്വ​ന്ത​മാ​ക്കി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ കൈ​മാ​റി​യ വീ​ടു​ക​ളു​ടെ​യും ഏ​ഴ് സെ​ന്റ് സ്ഥ​ല​ത്തി​ന്റെ​യും പ​ട്ട​യം അ​നു​വ​ദി​ച്ച ഉ​ത്ത​ര​വ് വേ​ദി​യി​ല്‍ നി​ന്നും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് കൈ​മാ​റി. കെ.​എ​സ്.​ഇ.​ബി, വാ​ട്ട​ര്‍ അ​തോ​റി​റ്റി, സി​വി​ല്‍ സ​പ്ലൈ​സ്, ക​ല്‍പ​റ്റ ന​ഗ​ര​സ​ഭ മു​ഖേ​ന വൈ​ദ്യു​തി-​കു​ടി​വെ​ള്ളം-​റേ​ഷ​ന്‍ കാ​ര്‍ഡ്, വീ​ടി​ന്റെ ഉ​ട​മ​സ്ഥാ​വ​കാ​ശ രേ​ഖ​ക​ള്‍ ന​ല്‍കാ​നു​ള്ള ന​ട​പ​ടി​ക​ള്‍ക്കാ​യി പ്ര​ത്യേ​ക കൗ​ണ്ട​ര്‍ സ​ജ്ജീ​ക​രി​ച്ചു. ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ക്ര​മീ​ക​രി​ച്ച 15 കൗ​ണ്ട​റു​ക​ളി​ലൂ​ടെ​യാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് സേ​വ​നം ഉ​റ​പ്പാ​ക്കി​യ​ത്.

വീ​ടു​ക​ളു​ടെ വൈ​ദ്യു​തി-​കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ള്‍ നി​ല​വി​ല്‍ ജി​ല്ല ക​ല​ക്ട​റു​ടെ പേ​രി​ലാ​ണ് അ​നു​വ​ദി​ച്ച​ത്. വൈ​ദ്യു​തി-​കു​ടി​വെ​ള്ള ക​ണ​ക്ഷ​നു​ക​ളു​ടെ മൂ​ന്നു മാ​സ​ത്തെ തു​ക സ​ര്‍ക്കാ​ര്‍ അ​ട​ക്കു​ന്ന​താ​ണ്.

മൂ​ന്നു മാ​സ​ത്തി​ന് ശേ​ഷം ക​ണ​ക്ഷ​നു​ക​ള്‍ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ വ്യ​ക്തി​ഗ​ത പേ​രി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ക്കാ​നു​ള്ള സാ​ക്ഷ്യ​പ​ത്ര​വും ഗു​ണ​ഭോ​ക്താ​ക്ക​ള്‍ക്ക് ന​ല്‍കി.

Tags:    
News Summary - Immediate financial assistance to those who have lost their businesses - Minister O.R. Kelu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.