Posted On
date_range Updated On
date_range മേപ്പാടിയിൽ നാല് മാവോവാദികളെത്തിയെന്ന്; ചെക്ക് പോസ്റ്റിൽ പരിശോധന കർശനം
ഗൂഡല്ലൂർ: വയനാട് മേപ്പാടി രാജമല ഭാഗത്ത് നാല് മാവോവാദികളെത്തിയെന്ന റിപ്പോർട്ടിനെ തുടർന്ന് തമിഴ്നാട് അതിർത്തി ചെക്ക് പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാക്കി. മാവോവാദി ദൗത്യസേന, ലോക്കൽ പൊലീസ് ഉൾപ്പെടെ ജാഗ്രതയിലാണ്.
നാടുകാണി, ചോലാടി, താളൂർ, പാട്ടവയൽ തുടങ്ങിയ ചെക്ക്പോസ്റ്റുകളിൽ വാഹന പരിശോധന കർശനമാണ്. ദേവാല, ചേരമ്പാടി, എരുമാട്, അമ്പലമൂല, നെലാക്കോട്ട, ദേവർഷോല എന്നീ പൊലീസ് സ്‌റ്റേഷനുകളിലും സുരക്ഷ ശക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.