കാട്ടാനക്കൊല; അനാസ്ഥ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

കൽപറ്റ: കാട്ടികുളം സ്വദേശിയായ വയോധികൻ കാട്ടാന ആക്രമണത്തിൽ മരിക്കാനിടയായത് റാപിഡ് റെസ്പോൺസ് ടീമിന്റെയും വനംവകുപ്പ് ഉദ്യോഗസ്ഥരുടെയും കൃത്യവിലോപം കാരണമാണെന്ന പരാതിയിൽ അന്വേഷണം നടത്താൻ മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. വയനാട് ജില്ല കലക്ടറും നോർത്ത് വയനാട് ഡി.എഫ്.ഒയും പരാതിയെ കുറിച്ച് അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് ആവശ്യപ്പെട്ടു.

റാപിഡ് റെസ്പോൺസ് ടീം സമയബന്ധിതമായി പ്രവർത്തിച്ചിരുന്നെങ്കിൽ ദാരുണ സംഭവം ഒഴിവാക്കാമായിരുന്നുവെന്ന മാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ അഡ്വ. വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി. കാട്ടാന ജനവാസ മേഖലയിൽ തമ്പടിച്ചിട്ടും അധികൃതർ നിസംഗത പാലിച്ചതായി പരാതിയിൽ പറയുന്നു. ശാസ്ത്രീയ മാർഗത്തിലുടെ മാത്രമേ മനുഷ്യ-മൃഗ സംഘർഷം ലഘൂകരിക്കാൻ കഴിയുകയുള്ളൂവെന്നും പരാതിയിൽ പറയുന്നു. സുൽത്താൻ ബത്തേരി മുൻസിപ്പൽ ടൗൺ ഹാളിൽ നടക്കുന്ന അടുത്ത സിറ്റിങ്ങിൽ കേസ് പരിഗണിക്കും.

ക​ർ​ണാ​ട​ക വ​നാ​തി​ർ​ത്തി​യി​ൽ കാ​ട്ടാ​ന ശ​ല്യം രൂ​ക്ഷം

പു​ൽ​പ​ള്ളി: ബ​ന്ദി​പ്പു​ർ ക​ടു​വ സ​ങ്കേ​ത​ത്തി​ലെ ഗു​ണ്ട​റ വ​ന​പ്ര​ദേ​ശ​ത്തു നി​ന്നി​റ​ങ്ങു​ന്ന കാ​ട്ടാ​ന​ക​ൾ ജ​ന​വാ​സ മേ​ഖ​ല​ക്ക് ഭീ​ഷ​ണി​യാ​യി. വ​നാ​തി​ർ​ത്തി​യി​ലെ ക​ന്നാ​രം പു​ഴ​യോ​ടു ചേ​ർ​ന്ന് നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ളും ഉ​ന്ന​തി​ക​ളു​മു​ണ്ട്. വ​നാ​തി​ർ​ത്തി​യി​ലെ തൂ​ക്കു​വേ​ലി ത​ക​ർ​ത്താ​ണ് ആ​ന നാ​ട്ടി​ലെ​ത്തി കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത്. മ​ര​ങ്ങ​ൾ ത​ള്ളി​യി​ട്ടും ദൂ​രെ​നി​ന്ന് മ​ര​ക്കൊ​മ്പ് ഒ​ടി​ച്ചു കൊ​ണ്ടു​വ​ന്നി​ട്ടും വേ​ലി ത​ക​ർ​ക്കു​ന്നു.

മാ​ട​പ്പ​ള്ളി ഉ​ന്ന​തി​യി​ൽ വീ​ടു​ക​ളു​ടെ ഇ​ട​യി​ലൂ​ടെ രാ​ത്രി ആ​ന​ക​ൾ ക​ട​ന്നു​പോ​കു​ക​യാ​ണ്. വ്യാ​ഴാ​ഴ്ച രാ​ത്രി കാ​ടി​റ​ങ്ങി​യ ആ​ന​ക​ൾ മു​ദ്ദ​ള്ളി തോ​ട്ടി​ലൂ​ടെ മാ​ട​പ്പ​ള്ളി​ക്കു​ന്ന് പാ​ല​ത്തി​ന​ടി​യി​ലൂ​ടെ​യാ​ണ് ശ​ശി​മ​ല പാ​ട​ത്തി​റ​ങ്ങി​യ​ത്. വ​ട​ക്കെ​ക്കു​ടി​യി​ൽ ഫ്രാ​ൻ​സി​സ്, ഐ​ക്ക​ര സു​നി​ൽ എ​ന്നി​വ​രു​ടെ സ്ഥ​ല​ത്തെ കൃ​ഷി​ക​ളാ​ണ് ന​ശി​പ്പി​ച്ച​ത്. ക​പ്പ, വാ​ഴ, ചേ​ന എ​ന്നി​വ​യാ​ണ് ന​ശി​പ്പി​ച്ച​ത്. ഫ്രാ​ൻ​സി​സി​ന്റെ സ്ഥ​ല​ത്തി​ന​രി​കി​ലെ വേ​ലി​ക​ളും ന​ശി​പ്പി​ച്ചു. പു​ല​ർ​ച്ച ന​ട​ക്കാ​നി​റ​ങ്ങു​ന്ന​വ​രും ജോ​ലി​ക്കു പോ​കു​ന്ന​വ​രു​മെ​ല്ലാം ആ​ശ​ങ്ക​യി​ലാ​ണ്. കാ​ട്ടാ​ന ശ​ല്യ​ത്തി​ന് സ​ത്വ​ര പ​രി​ഹാ​ര​മു​ണ്ടാ​ക്ക​ണ​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

Tags:    
News Summary - Elephant killing: Human Rights Commission demands probe into the incident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.