ക​ൽ​പ​റ്റ സി​വി​ൽ സ്റ്റേ​ഷ​നു​ള്ളി​ൽ വി​ശ്ര​മി​ക്കു​ന്ന തെ​രു​വു​നാ​യ്ക്ക​ൾ

സിവിൽ സ്റ്റേഷൻ തെരുവുനായ്ക്കളുടെ താവളം; സന്ദർശകരും ജീവനക്കാരും ഭീതിയിൽ

കൽപറ്റ: വയനാട് സിവിൽ സ്റ്റേഷൻ വളപ്പിലും അകത്തും തെരുവുനായ്ക്കളുടെ ശല്യം രൂക്ഷം. സിവിൽ സ്റ്റേഷനിലെ ജനസേവന കേന്ദ്രത്തിലേക്ക് കയറുന്ന വഴിയിലും സിവിൽ സപ്ലൈസ് ഓഫിസിന് മുന്നിലുമാണ് നായ്ക്കൾ കൂട്ടമായി തമ്പടിച്ചിരിക്കുന്നത്. ഇതുകാരണം വിവിധ ഓഫിസ് ആവശ്യങ്ങൾക്ക് എത്തുന്നവരും ജീവനക്കാരും ഭീതിയിലാണ്. കോണിപ്പടിക്ക് സമീപമാണ് പലപ്പോഴും നായ്ക്കൾ താവളമാക്കുന്നത്.

നായ്ക്കൾ കാരണം ജീവനക്കാർക്കും പൊതുജനങ്ങൾക്കും സഞ്ചരിക്കാൻ കഴിയാത്ത അവസ്ഥയാണ്. ഓഫിസ് വളപ്പിൽ അലക്ഷ്യമായി തള്ളുന്ന ഭക്ഷണാവശിഷ്ടങ്ങൾ കഴിക്കാനാണ് നായ്ക്കൾ പ്രധാനമായി ഇവിടെയെത്തുന്നത്. ഭക്ഷണം കഴിച്ചശേഷം ഇവിടെ തന്നെ കിടക്കുന്ന നായ്ക്കൾ വഴി തടസ്സപ്പെടുത്തുന്നത് കാരണം ഇവയെ തട്ടാതെ പോകാൻ കഴിയാത്ത അവസ്ഥയാണ്. രാവിലെയെത്തുന്ന ചില നായ്ക്കൾ വൈകീട്ടുവരെ ഇവിടെ വിശ്രമിക്കുകയാണ്.

വിവിധ ആവശ്യങ്ങൾക്കായി ഓഫിസുകളിൽ എത്തുന്നവർക്കുനേരെ നായ്ക്കൾ കുരച്ചുചാടുന്ന സംഭവങ്ങളും ഉണ്ടായിട്ടുണ്ട്. എപ്പോൾ വേണമെങ്കിലും കടിയേൽക്കാം എന്ന ഭീതിയിലാണ് ജീവനക്കാർ ഓരോ ദിവസവും ജോലി ചെയ്യുന്നത്. തെരുവുനായ് ശല്യത്തിന് അടിയന്തരമായി പരിഹാരം കാണണമെന്നാണ് ജീവനക്കാരുടെ ആവശ്യം.

Tags:    
News Summary - Civil Station Stray Dogs Spark Fear Among Staff, Visitors

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.