കൽപറ്റ: കേരളത്തിന്‍റെയാകെ നെഞ്ചുതകർത്ത ഉരുൾദുരന്തത്തിൽ അത്ഭുതകരമായി രക്ഷപ്പെട്ട നൈസ മോളെ ചേർത്തുപിടിച്ചു മുഖ്യമന്ത്രി. ടൗൺഷിപ്പ് ഉദ്ഘാടന ചടങ്ങിൽ സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖ് നൈസ മോളെ മുഖ്യമന്ത്രിയുടെ അടുത്തേക്ക് കൊണ്ടുവന്നപ്പോഴാണ് ചേർത്തുപിടിക്കുകയും വിശേഷങ്ങൾ ചോദിക്കുകയും മടിയിലിരുത്തി കൊഞ്ചിക്കുകയും ചെയ്തത്. കൂടെ റവന്യൂമന്ത്രി കെ. രാജനും ചേർന്നു.
ഉരുൾ ദുരന്തത്തിൽ ഉമ്മക്കൊപ്പം അത്ഭുതകരമായി രക്ഷപ്പെട്ട നൈസ മോളെ പ്രധാനമന്ത്രി നരേന്ദ്ര മോദി വയനാട് ദുരന്ത ഭൂമിയിൽ വന്നപ്പോൾ സന്ദർശിച്ചിരുന്നു. ഹസ്ത്ര ദാനം കൊടുത്തും മോദിയുടെ താടിയിൽ പിടിച്ചും നൈസ മോൾ രാജ്യത്തിന്റെ മുഴുവൻ ശ്രദ്ധ നേടിയിരുന്നു.
ദുരന്തത്തെ തുടര്‍ന്ന് വീട് നഷ്ടപ്പെട്ടവര്‍ക്കായി പണി കഴിപ്പിച്ച ടൗണ്‍ഷിപ്പിലെ ഫേസ് ഒന്ന് ഗുണഭോക്താക്കള്‍ക്കുള്ള ആദ്യഘട്ടത്തില്‍ പൂര്‍ത്തീകരിച്ച വീടുകൾക്കുള്ള നറുക്കെടുപ്പിൽ നൈസമോള്‍ക്കും കുടുംബത്തിനും വീട് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.