കോ​ളി​മൂ​ല ചെക്പോസ്റ്റ് റോഡ്

ബസ് സർവിസ് പുനരാരംഭിച്ചില്ല; നാട്ടുകാർ ദുരിതത്തിൽ

സു​ൽ​ത്താ​ൻ ബ​ത്തേ​രി: ത​മി​ഴ്നാ​ട്ടി​ലെ അ​യ്യ​ൻ​കൊ​ല്ലി​യി​ലേ​ക്ക് കോ​ളി​മൂ​ല വ​ഴി​യു​ള്ള ബ​സ് സ​ർ​വി​സ് ബ​ത്തേ​രി​യി​ൽ നി​ന്ന് നി​ർ​ത്ത​ലാ​ക്കി​യ​ത് ജ​ന​ത്തെ ദു​രി​ത​ത്തി​ലാ​ക്കു​ന്നു.

ര​ണ്ട് വ​ർ​ഷ​ത്തോ​ള​മാ​യി സ​ർ​വി​സ് നി​ർ​ത്തി​യി​ട്ട്. സ​ർ​വി​സ് വീ​ണ്ടും ആ​രം​ഭി​ക്കാ​നു​ള്ള യാ​തൊ​രു ന​ട​പ​ടി​യും അ​ധി​കൃ​ത​രു​ടെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​കു​ന്നി​ല്ലെ​ന്ന് നാ​ട്ടു​കാ​ർ ആ​രോ​പി​ക്കു​ന്നു. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് പു​റ​പ്പെ​ടു​ന്ന ബ​സ് ചു​ള്ളി​യോ​ട് ബ​സ് സ്റ്റാ​ൻ​ഡി​ലെ​ത്തി, അ​ഞ്ചാം​മൈ​ലി​ൽ നി​ന്നും തി​രി​ഞ്ഞ് കു​റു​ക്ക​ൻ​കു​ന്ന്, കോ​ളി​മൂ​ല, മാ​ങ്ങോ​ട് വ​ഴി​യാ​ണ് അ​യ്യ​ൻ​കൊ​ല്ലി​യി​ൽ എ​ത്തി​യി​രു​ന്ന​ത്.

ത​മി​ഴ്നാ​ട്ടി​ലെ അ​തി​ർ​ത്തി പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​ർ​ക്ക് സു​ൽ​ത്താ​ൻ ബ​ത്തേ​രി​യു​മാ​യി എ​ളു​പ്പ​ത്തി​ൽ ബ​ന്ധ​പ്പെ​ടു​ന്ന​തി​നും തി​രി​ച്ചും ഈ ​സ​ർ​വി​സ് ഏ​റെ ഉ​പ​കാ​ര​പ്പെ​ട്ടി​രു​ന്നു. ബ​സ് സ​ർ​വി​സ് തു​ട​ങ്ങി​യ​പ്പോ​ൾ കോ​ളി​മൂ​ല​യി​ൽ ഉ​ത്സ​വാ​ന്ത​രീ​ക്ഷ​ത്തി​ൽ വ​ലി​യ സ്വീ​ക​ര​ണ​മാ​ണ് നാ​ട്ടു​കാ​ർ ന​ൽ​കി​യ​ത്. സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ൽ നി​ന്ന് ഒ​രു സ്വ​കാ​ര്യ ബ​സും മാ​ങ്ങോ​ട് വ​ഴി ഓ​ടി​യി​രു​ന്ന​താ​ണ്. അ​ന്ത​ർ സം​സ്ഥാ​ന പെ​ർ​മി​റ്റി​ന്റെ നൂ​ലാ​മാ​ല​ക​ൾ പ​റ​ഞ്ഞ് ഗൂ​ഡ​ല്ലൂ​ർ ആ​ർ.​ടി.​ഒ ഈ ​സ്വ​കാ​ര്യ ബ​സ് പി​ടി​ച്ചെ​ടു​ത്തു. അ​പ്പോ​ഴും കെ.​എ​സ്.​ആ​ർ.​ടി.​സി ജ​ന​ത്തി​ന് ആ​ശ്ര​യ​മാ​യി​രു​ന്നു.

ചു​ള്ളി​യോ​ട് നി​ന്നും കോ​ളി​മൂ​ല, മാ​ങ്ങോ​ട്, അ​മ്പ​ല​മൂ​ല തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് പോ​കേ​ണ്ട​വ​ർ ഇ​പ്പോ​ൾ അ​ര​ക്ഷി​താ​വ​സ്ഥ​യി​ലാ​രി​ക്കു​ക​യാ​ണ്. നാ​ലു​വ​ർ​ഷം മു​മ്പ് വ​രെ ചു​ള്ളി​യോ​ട് നി​ന്നും കോ​ളി​മൂ​ല ക​വ​ല വ​രെ ടാ​ക്സി ജീ​പ്പു​ക​ൾ ലോ​ക്ക​ൽ സ​ർ​വി​സ് ന​ട​ത്തി​യി​രു​ന്ന​താ​ണ്.

കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് തു​ട​ങ്ങി​യ​തോ​ടെ ജീ​പ്പു​ക​ൾ ലോ​ക്ക​ൽ സ​ർ​വി​സ് അ​വ​സാ​നി​പ്പി​ച്ചു. കെ.​എ​സ്.​ആ​ർ.​ടി.​സി സ​ർ​വി​സ് നി​ർ​ത്തി​യ​പ്പോ​ൾ വീ​ണ്ടും പു​ന​രാ​രം​ഭി​ച്ചു​മി​ല്ല. ചു​ള്ളി​യോ​ട് നി​ന്നും ഇ​പ്പോ​ൾ ടാ​ക്സി വാ​ഹ​ന​ങ്ങ​ളെ ആ​ശ്ര​യി​ച്ച് പോ​കു​ന്ന​വ​ർ​ക്ക് കോ​ളി​മൂ​ല​യി​ൽ നി​ന്നും കാ​ൽ​ന​ട യാ​ത്ര ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​വും ഉ​ണ്ട്. കോ​ളി​മൂ​ല ചെ​ക്ക് പോ​സ്റ്റ് വ​രെ​യേ കേ​ര​ള വാ​ഹ​ന​ങ്ങ​ൾ പോ​കാ​ൻ പ​റ്റൂ. കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ടി​യി​രു​ന്ന​പ്പോ​ൾ ഇ​ത്ത​രം യാ​തൊ​രു പ്ര​ശ്ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നി​ല്ല.

ത​മി​ഴ്നാ​ട്ടി​ലെ അ​യ്യ​ൻ​കൊ​ല്ലി​യി​ൽ നി​ന്നും സു​ൽ​ത്താ​ൻ ബ​ത്തേ​രി​ക്ക് ഏ​റ്റ​വും ദൂ​രം കു​റ​ഞ്ഞ റോ​ഡാ​ണ് കോ​ളി​മൂ​ല, അ​ഞ്ചാം​മൈ​ൽ വ​ഴി ഉ​ള്ള​ത്. ഇ​ത്ത​രം സാ​ഹ​ച​ര്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​ക്കാ​ട്ടി കെ.​എ​സ്.​ആ​ർ.​ടി.​സി​ക്ക് വേ​ണ്ടി വാ​ദി​ക്കാ​ൻ ആ​രും ഇ​ല്ലാ​ത്ത അ​വ​സ്ഥ​യാ​ണ്. അ​യ്യ​ൻ​കൊ​ല്ലി​യി​ൽ നി​ന്നും സു​ൽ​ത്താ​ൻ ബ​ത്തേ​രി​യി​ലെ ആ​ശു​പ​ത്രി​ക​ളി​ലേ​ക്ക് മാ​ത്ര​മാ​യി നി​ത്യ​വും നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ എ​ത്തു​ന്നു​ണ്ടെ​ന്നാ​ണ് ക​ണ​ക്ക്. എ​ല്ലാ​വ​രും വ​ള​രെ പ്ര​യാ​സ​പ്പെ​ട്ടാ​ണ് ഇ​പ്പോ​ൾ യാ​ത്ര ചെ​യ്യു​ന്ന​ത്.

Tags:    
News Summary - Bus service not resumed; locals in distress

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.