വ​യ​നാ​ട് ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​നാ​യി ക​ണ്ടെ​ത്തി​യ കു​ഴി​നി​ലം പു​ത്ത​ൻ​പു​ര​യി​ലെ കെ.​എ​സ്.​ഇ.​ബി ഭൂ​മി

സർക്കാർ മെഡിക്കൽ കോളജ്: കെ.എസ്.ഇ.ബിയുടെ 24 ഏക്കർ ഏറ്റെടുക്കുന്നു

മാനന്തവാടി: മാനന്തവാടി മെഡിക്കൽ കോളജിൽ അക്കാദമിക്ക് സൗകര്യം ഏർപ്പെടുത്താനുള്ള കെട്ടിടവും അനുബന്ധ സൗകര്യങ്ങളും നിർമിക്കാനായി കുഴിനിലം പുത്തൻപുരയിലെ കെ.എസ്.ഇ.ബിയുടെ 24 ഏക്കർ സ്ഥലം ഏറ്റെടുക്കുന്നു. മുൻ സർക്കാറിന്റെ കാലത്ത് അമ്പുകുത്തിയിലെ വനഭൂമി ഏറ്റെടുക്കാൻ നടപടി തുടങ്ങിയിരുന്നു. എന്നാൽ, റിസർവ് വനമായതിനാൽ വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കാൻ കാലതാമസമെടുത്തേക്കും എന്നതിനാലാണ് പുതിയ സർക്കാർ പകരം സ്ഥലം കണ്ടെത്താൻ ശ്രമം തുടങ്ങിയത്.

രണ്ടാഴ്ച മുമ്പ് മെഡിക്കൽ കോളജ് സന്ദർശിച്ച ആരോഗ്യ മന്ത്രി കെ. മുരളീധരൻ ഭൂമി ഏറ്റെടുക്കാനുള്ള നടപടി വേഗത്തിലാക്കാൻ നിർദേശം നൽകിയിരുന്നു. പിന്നാലെ ഡി.എം.ഇ പുത്തൻപുരയിലെ സ്ഥലം സന്ദർശിച്ച് തൃപ്തി അറിയിച്ചു. ഇതോടെ ഉഷ വിജയൻ എം.എൽ.എ വൈദ്യുതി മന്ത്രിയുമായി സംസാരിച്ചതിനെ തുടർന്ന് അനുകൂല നിലപാട് സ്വീകരിക്കുകയും സ്ഥലം സന്ദർശിക്കുകയും ചെയ്തു. പിന്നാലെ സ്ഥലം, ആരോഗ്യ വകുപ്പിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് എം.എൽ.എ കത്ത് നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം ഏറ്റെടുക്കാനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുകയാണ്.

Tags:    
News Summary - 24 acres of KSIB acquired for Government Medical College

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.