Posted On
date_range Updated On
date_range പ്ലൈവുഡ് കയറ്റിയ ലോറി മറിഞ്ഞ് അഞ്ചുവയസ്സുകാരി മരിച്ചു
ഗൂഡല്ലൂർ: കർണാടക അതിർത്തിയിലെ കക്കനഹള്ളിയിൽ പ്ലൈവുഡ് കയറ്റിയ ലോറി മറിഞ്ഞ് അഞ്ചുവയസ്സുകാരി മരിച്ചു. മൈസൂരുവിൽ നിന്ന് കേരളത്തിലേക്ക് പ്ലൈവുഡ് കയറ്റി വരുകയായിരുന്ന ലോറിയാണ് കർണാടക, തമിഴ്നാട് അതിർത്തിയിൽ മറിഞ്ഞത്. അഞ്ചുവയസ്സുകാരി കുട്ടിയും ഡ്രൈവറുമാണ് ഉണ്ടായിരുന്നത്. അപകടം നടന്ന് ഒരു മണിക്കൂറിലേറെ കഴിഞ്ഞിട്ടും ആരും രക്ഷാപ്രവർത്തനം നടത്താനെത്തിയില്ലെന്ന് അതുവഴി കടന്നുപോയ യാത്രക്കാർ പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.