ലഹരിമരുന്നുമായി അഞ്ചു യുവാക്കൾ പിടിയിൽ

പടിഞ്ഞാറത്തറ: കുപ്പാടിത്തറ ഭാഗത്ത് മാരക മയക്കുമരുന്നുമായി അഞ്ചു യുവാക്കൾ പിടിയിൽ. രാത്രികാല പട്രോളിങ്ങിനിടയിൽ പൊലിസ് നടത്തിയ പരിശോധനയിലാണ് പിടിയിലായത്. കൽപറ്റ റാട്ടക്കൊല്ലി പാലക്കുന്നിൽ മുഹമ്മദ് സിനാൻ, കണ്ണൂർ അഞ്ചരക്കണ്ടി കല്ലായി ചന്ദ്രോത്ത് സജാഷ്, മലപ്പുറം മതിൽവളപ്പ് മൊറയൂർ അൽത്താഫ്, മേപ്പാടി മുപ്പൈനാട് വടക്കേതിൽ അനസ്, മേപ്പാടി പുതുക്കാട് വടക്കേതിൽ ബഷീർ എന്നിവരാണ് അറസ്റ്റിലായത്. 4 .75 ഗ്രാം എം.ഡി.എം.എ, 11.82 ഗ്രാം കഞ്ചാവ്, 310 ഗ്രാം ഹഷീഷ് എന്നിവ ഇവരിൽനിന്ന്​ പിടിച്ചെടുത്തു. സി.ഐ ജയന്‍റെയും സബ്​ ഇൻസ്പെക്ടർ ചന്ദ്രന്റെയും നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.