കൽപറ്റ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ജില്ലയിലെങ്ങും അനുശോചനം. വയനാട്ടിലെ വ്യാപാരി സമൂഹവും മറ്റ് മേഖലകളിലുള്ളവരും നസിറുദ്ദീന്റെ നിര്യാണത്തിൽ അനുശോചിച്ചു. സുൽത്താൻ ബത്തേരി: ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ വ്യാപാരി വ്യവസായി ഏകോപന സമിതി സുൽത്താൻ ബത്തേരി യൂനിറ്റ് കമ്മിറ്റി അനുശോചിച്ചു. വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകർ പങ്കെടുത്ത അനുശോചന യോഗത്തിൽ നഗരസഭ ചെയർമാൻ ടി.കെ. രമേഷ് അധ്യക്ഷത വഹിച്ചു. പി.ആർ. ജയപ്രകാശ്, അഡ്വ. സതീഷ് പൂതിക്കാട്, വി.വി. ബേബി, കെ.ജെ. ദേവസ്യ, സി.കെ. ആരിഫ്, വി. മോഹനൻ, സി.കെ. സഹദേവൻ, പുരുഷോത്തമൻ, ഉമ്മർ കുണ്ടാട്ടിൽ, കുര്യൻ ജോസഫ്, പി. സംഷാദ് എന്നിവർ സംസാരിച്ചു. പുൽപള്ളി: ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ കെ.പി.സി.സി ജനറൽ സെക്രട്ടറി കെ.കെ. അബ്രഹാം അനുശോചിച്ചു. വ്യാപാരി വ്യവസായി സമൂഹത്തെ ജനകീയ പ്രസ്ഥാനമാക്കി മാറ്റിയതിൽ ടി. നസിറുദ്ദീൻ നിസ്തുലമായ പങ്കുവഹിച്ചു. അദ്ദേഹത്തിന്റെ വിയോഗം വ്യാപാരി വ്യവസായി സമൂഹത്തിന് കനത്ത നഷ്ടമാണ് വരുത്തിയത്. ചികിത്സ രംഗത്ത് പിന്നാക്കമായ വയനാട്ടിൽ മെഡിക്കൽ കോളജ് സ്ഥാപിക്കുന്നതിന് സ്വാധീനം ചെലുത്തിയ വ്യക്തിയാണ് നസിറുദ്ദീനെന്ന് കെ.കെ. അബ്രഹാം അനുശോചന സന്ദേശത്തിൽ ചൂണ്ടിക്കാട്ടി. കൽപറ്റ: ടി. നസിറുദ്ദീന്റെ നിര്യാണത്തിൽ ഓൾ കേരള ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻ വയനാട് ജില്ല കമ്മിറ്റി അനുശോചിച്ചു. ജില്ല പ്രസിഡന്റ് എ.പി. ശിവദാസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി.പി. ഷാജി, വൈസ് പ്രസിഡന്റ് വേണുഗോപാൽ കിഴിശ്ശേരി, സെക്രട്ടറി ഫൈസൽ പാപ്പിന, രഞ്ജിത്ത് ഹൈടെക്ക്, അനീഷ്, ഭാവിൽ മുതലായവർ സംസാരിച്ചു. പനമരം: വ്യാപാരി വ്യവസായി ഏകോപനസമിതി പനമരം യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ അനുശോചനയോഗവും മൗനജാഥയും നടത്തി. യോഗത്തിൽ യൂനിറ്റ് പ്രസിഡന്റ് എം.കെ. അബ്ദുൽ നാസർ അധ്യക്ഷത വഹിച്ചു. പനമരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.എം. ആസ്യ യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ഷിനോ പാറക്കാലായിൽ, ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.ടി. സുബൈർ, എം.കെ. അമ്മത്, കെ. അബ്ദുൽ അസീസ്, പി.കെ. അസ്മത്ത്, പൊരളോത്ത് അഹമ്മദ് ഹാജി, രത്നാകരൻ ഗോപിക, ടി.കെ. ഭൂപേഷ്, കെ.സി. സഹദ്, ടി.എം. ഉമ്മർ, എം.എ. ചാക്കോ, ടി. ഖാലിദ്, ടി.പി. നൂറുദ്ദീൻ എന്നിവർ സംസാരിച്ചു. കെ.ടി. ഇസ്മായിൽ സ്വാഗതവും പി. മെഹബൂബ് നന്ദിയും പറഞ്ഞു. രാവിലെ മുതൽ വൈകീട്ട് വരെ കടകൾ അടച്ച് ഹർത്താൽ ആചരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.