ഗൂഡല്ലൂർ: ബസ് യാത്രക്കിടെ യുവാക്കൾ തമ്മിലുണ്ടായ വാക്കേറ്റത്തിൽ യുവാവ് കത്തിക്കുത്തേറ്റ് മരിച്ചു. ഊട്ടി മഞ്ചന കൊറൈയിലെ കാർത്തിക് (38) ആണ് പ്രദേശവാസിയായ ഹരിഹരന്റെ (40) കുത്തേറ്റ് മരിച്ചത്. മഞ്ചനകൊറൈയിൽനിന്ന് ബസിൽ ഊട്ടിയിലേക്ക് വരുകയായിരുന്നു ഇവർ. ബസിൽനിന്ന് ഇറങ്ങുന്നതിനിടെ ഇവർ തമ്മിൽ വാക്കേറ്റമുണ്ടായി. കാർത്തിക് ഹരിഹരനെ അടിച്ചു. അതോടെ ഹരിഹരൻ സമീപത്തെ പെട്ടിക്കടയിൽനിന്ന് കത്തിയുമായി ഓടിയെത്തി കാർത്തിക്കിന്റെ നെഞ്ചിൽ കുത്തുകയായിരുന്നു. കാർത്തിക് സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചു. പൊതുജനങ്ങൾ കൂടുതലായി എത്തുന്ന ഊട്ടി ടൗൺ ബസ് സ്റ്റാൻഡിൽ പട്ടാപ്പകൽ നടന്ന സംഭവം ദൃക്‌സാക്ഷികളെ ഞെട്ടിച്ചു. മരിച്ച കാർത്തിക്കിന് രണ്ട് ഭാര്യമാരും രണ്ട് പെൺമക്കളുമുണ്ട്. പൊലീസ് സ്ഥലത്തെത്തി ഹരിഹരനെ അറസ്റ്റ് ചെയ്തു. കാർത്തിക്കിന്റെ മൃതദേഹം സർക്കാർ ആശുപത്രിയിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.