യാത്രകൾ ചാർജാകട്ടെ...

Lead P3 *ജില്ലയില്‍ ഒരുങ്ങുന്നത് 15 ഇ-ചാര്‍ജിങ് പോയന്റുകള്‍ കൽപറ്റ: വൈദ്യുതി വാഹനങ്ങള്‍ നിരത്തുകള്‍ കീഴടക്കാനെത്തുമ്പോള്‍ പ്രോത്സാഹനവുമായി കെ.എസ്.ഇ.ബിയും. ചാര്‍ജിങ് സ്റ്റേഷനുകളില്ലെന്ന ഉടമകളുടെ ആശങ്കക്ക്​ പരിഹാരമായി 15 ചാർജിങ് പോയന്റുകളാണ് ജില്ലയില്‍ വരുന്നത്. വൈദ്യുതിത്തൂണുകളിൽ സ്ഥാപിക്കുന്ന പ്ലഗ് പോയന്റുകളില്‍നിന്ന്​ ചാര്‍ജ് ചെയ്യുന്ന സംവിധാനമായ പോള്‍ മൗണ്ടഡ് ചാര്‍ജിങ് പോയന്റുകളാണ് കെ.എസ്.ഇ.ബി ആദ്യഘട്ടത്തില്‍ സ്ഥാപിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, കൽപറ്റ, മാനന്തവാടി നിയോജക മണ്ഡലങ്ങളിലായി അഞ്ചു വീതം സ്ഥലങ്ങളില്‍ ചാർജ് ചെയ്യാനുള്ള കേന്ദ്രങ്ങള്‍ ഉണ്ടാകും. മാനന്തവാടിയില്‍ മാനന്തവാടി ടൗണ്‍, പനമരം, തലപ്പുഴ, നാലാം മൈല്‍, വെള്ളമുണ്ട എന്നിവിടങ്ങളില്‍ ചാർജ് ചെയ്യാം. ബത്തേരിയില്‍ ബത്തേരി ടൗണ്‍, പുൽപള്ളി, മീനങ്ങാടി, കേണിച്ചിറ, അമ്പലവയല്‍ എന്നിവിടങ്ങളിലും കല്‍പറ്റയില്‍ കല്‍പറ്റ ടൗണ്‍, എസ്.കെ.എം.ജെ സ്‌കൂള്‍, മേപ്പാടി, മുട്ടില്‍, കമ്പളക്കാട് എന്നിവിടങ്ങളിലും ചാര്‍ജിങ് പോയന്റുകള്‍ ഉണ്ടാകും. കേന്ദ്രങ്ങളില്‍ പണം അടച്ച് ചാര്‍ജ് ചെയ്യുന്ന സംവിധാനത്തോടൊപ്പം ഓണ്‍ലൈനായും പണമടക്കാം. ചാര്‍ജിങ് പോയന്റുകള്‍ക്ക് പുറമേ ചാര്‍ജിങ് സ്റ്റേഷനുകളും തുടങ്ങാനുള്ള ഒരുക്കത്തിലാണ് കെ.എസ്.ഇ.ബി. നിലവില്‍ വൈത്തിരിയില്‍ സ്റ്റേഷന്‍ നിര്‍മാണം പൂര്‍ത്തിയായിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ കമീഷന്‍ ചെയ്യും. പടിഞ്ഞാറത്തറ ബാണാസുര ഡാം പരിസരത്തും സ്റ്റേഷന്‍ സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. അടുത്ത ഘട്ടത്തില്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ സര്‍ക്കാര്‍ ഓഫിസുകളിലും പ്രാവര്‍ത്തികമാക്കാന്‍ ശ്രമിക്കുമെന്നും അധികൃതര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാറിന്റെ നൂറുദിന കർമപരിപാടിയില്‍ ഉൾപ്പെടുത്തിയാണ് വൈദ്യുതി വാഹന ഉടമകള്‍ക്ക് ആശ്വാസം പകരുന്ന പദ്ധതി യാഥാര്‍ഥ്യമാക്കുന്നത്. FRIWDL4 വൈത്തിരിയിൽ ഒരുങ്ങുന്ന ചാര്‍ജിങ് സ്റ്റേഷൻ ........... ടൗണിലെ പൂച്ചെടികൾ നശിപ്പിച്ച കന്നുകാലികളുടെ ഉടമസ്ഥന് പിഴ ചുമത്തി കൽപറ്റ: ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൈവരികളിൽ വെച്ചുപിടിപ്പിച്ച പൂച്ചെടികൾ തിന്നുനശിപ്പിച്ച കന്നുകാലിക​ളെ പിടിച്ചുകെട്ടി ഉടമസ്ഥന് പിഴ ചുമത്തി. ടൗണിൽ കഴിഞ്ഞ ദിവസങ്ങളിൽ അലഞ്ഞുതിരിഞ്ഞു നടന്ന കന്നുകാലികൾ പൂ​ച്ചെടികൾ തിന്നുകയും യാത്രക്കാർക്കും വാഹനങ്ങൾക്കും ബുദ്ധിമുണ്ടാക്കുകയും ചെയ്തതിനെ തുടർന്നാണ് നഗരസഭ പിടിച്ചുകെട്ടിയത്. ഒരു ഉത്തരവാദിത്തവുമില്ലാതെ ഉടമസ്ഥർ കന്നുകാലികളെ അലഞ്ഞുതിരിയാൻ അനുവദിക്കുന്നതിലൂടെ പൊതുജനങ്ങൾക്ക് മാർഗതടസ്സം സൃഷ്ടിക്കുന്നതടക്കമുള്ള ബുദ്ധിമുട്ടുകൾ ഉണ്ടാക്കുന്നത് കർശനമായി തടയുമെന്ന് നഗരസഭ സെക്രട്ടറി അറിയിച്ചു. ടൗൺ മോടിപിടിപ്പിക്കുന്നതിന്റെ ഭാഗമായി നഗരത്തിലെ കൈവരികളിൽ വെച്ചുപിടിപ്പിച്ച പൂച്ചെടികൾ നശിപ്പിക്കുന്ന തരത്തിലുള്ള പ്രവർത്തനങ്ങൾ പൊതുജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകാതെ ശ്രദ്ധിക്കണം. പൊതുജനങ്ങളുടെ നിസ്വാർഥമായ സഹകരണംകൊണ്ട് മാത്രമേ ടൗൺ സൗന്ദര്യവത്​കരണത്തിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ജനകീയമാവുകയുള്ളൂവെന്ന് ചെയർമാൻ ​കേയംതൊടി മുജീബ് പറഞ്ഞു. FRIWDL3 ടൗൺ സൗന്ദര്യവത്കരണത്തിന്റെ ഭാഗമായി കൈവരികളിൽ വെച്ചുപിടിപ്പിച്ച പൂച്ചെടികൾ കന്നുകാലിക​ൾ തിന്നുന്നു ലത മങ്കേഷ്കർ അനുസ്മരണം വൈത്തിരി: നന്മ വൈത്തിരി യൂനിറ്റിന്റെ ആഭിമുഖ്യത്തിൽ ഇന്ത്യയുടെ വാനമ്പാടി ലത മങ്കേഷ്കറിനെ അനുസ്മരിച്ചു. വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.വി. വിജേഷ് ഉദ്ഘാടനം ചെയ്തു. എസ്. ചിത്രകുമാർ അധ്യക്ഷത വഹിച്ചു. സൗമിനി വിൽസൻ, പ്രദീപ്, കെ. ദാസ് എന്നിവർ അനുസ്മരണ ഗാനാലാപനം നടത്തി. ബാലൻ, ഗിരീഷ്, കുഞ്ഞിക്കോയ, ബേബി എന്നിവർ സംസാരിച്ചു. കെ. ദാസ് സ്വാഗതവും സൗമിനി വിൽസൻ നന്ദിയും പറഞ്ഞു. താൽക്കാലിക നിയമനം കൽപറ്റ: തെരുവുനായ്ക്കളുടെ പ്രജനന നിയന്ത്രണ പദ്ധതി നടത്തിപ്പിന് സുല്‍ത്താന്‍ ബത്തേരി എ, ബി, സി സെന്ററിലേക്ക് വെറ്ററിനറി ഡോക്ടര്‍ (Bvsc&AH, KSVC രജിസ്ട്രേഷന്‍), ഓപറേഷന്‍ തിയറ്റര്‍ സഹായി (തെരുവുനായ്ക്കളുടെ വന്ധീകരണ ശസ്ത്രക്രിയയില്‍ സഹായിക്കുക, ശസ്ത്രക്രിയക്ക് വിധേയമായ നായ്ക്കളെ പരിചരിക്കുക, ശസ്ത്രക്രിയയോടനുബന്ധമായ മറ്റ് പ്രവര്‍ത്തനങ്ങൾ), ഡോഗ് ക്യാച്ചര്‍ (നായ്​ പിടിത്തത്തില്‍ മുന്‍പരിചയം) എന്നീ സേവനങ്ങളിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഫെബ്രുവരി 16ന് രാവിലെ 11ന്​ ജില്ല മൃഗ സംരക്ഷണ ഓഫിസില്‍ നടക്കുന്ന അഭിമുഖത്തില്‍ യോഗ്യത രേഖകളുടെ അസ്സല്‍ സഹിതം ഹാജരാകേണ്ടതാണ്. പ്രസ്തുത ദിവസം എന്തെങ്കിലും കാരണവശാല്‍ പൊതു അവധി പ്രഖ്യാപിക്കപ്പെടുകയാണെങ്കില്‍ തൊട്ടടുത്ത പ്രവൃത്തി ദിവസം അഭിമുഖം നടക്കും. അധ്യാപക നിയമനം കൽപറ്റ: കരിങ്കുറ്റി ഗവ. വൊക്കേഷനല്‍ ഹയര്‍ സെക്കൻഡറി സ്‌കൂളില്‍ ഒഴിവുള്ള വൊക്കേഷനല്‍ ടീച്ചര്‍ (സ്മോള്‍ പൗള്‍ട്രി ഫാര്‍മര്‍) (വി.എച്ച്.എസ്.ഇ വിഭാഗം) തസ്തികയിലേക്ക് താല്‍ക്കാലിക നിയമനത്തിനുള്ള അഭിമുഖം ഫെബ്രുവരി 14ന് വി.എച്ച്.എസ്.ഇ ഓഫിസില്‍ നടക്കും. ഉദ്യോഗാർഥികള്‍ അസ്സല്‍ രേഖകളുമായി രാവിലെ 10ന്​ ഹാജരാകണം. വൈദ്യുതി മുടങ്ങും കൽപറ്റ: ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ എസ്.പി ഓഫിസ്, സിവിൽ സ്റ്റേഷൻ, ഗൂഡലായി, ജൈത്ര തിയറ്റർ പരിസരം, ആനപ്പാലം, പഴയ സ്റ്റാൻഡ്, തുർക്കി എന്നീ ഭാഗങ്ങളിൽ ശനിയാഴ്ച രാവിലെ ഒമ്പതു മുതൽ വൈകീട്ട്​ ആറുവരെ പൂർണമായോ ഭാഗികമായോ വൈദ്യുതി മുടങ്ങും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.