വെള്ളമുണ്ട: നിർധന കുടുംബത്തിന് ഉപജീവനത്തിനായി . വാലുമ്മൽ ജ്വല്ലറിയിലെ ജീവനക്കാരാണ് വെള്ളമുണ്ട ആലഞ്ചേരിയിലെ നിർധന കുടുംബത്തിന് വിൽപനക്കുള്ള സാധനങ്ങളടക്കം കട വെച്ചു നൽകിയത്. ജില്ല പഞ്ചായത്ത് മെംബർ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ ലതിക അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെംബർ കല്യാണി, മുരളി മാസ്റ്റർ, സത്യൻ, അഭിലാഷ്, റഫീഖ് വെള്ളമുണ്ട, ചന്ദ്രബാബു, ഷാജി എന്നിവർ സംസാരിച്ചു. ശ്രീജിത്ത് സ്വാഗതവും ഷൺമുഖൻ നന്ദിയും പറഞ്ഞു. photo വാലുമ്മൽ ജ്വല്ലറി ജീവനക്കാർ നൽകിയ കടയുടെ ഉദ്ഘാടനം ജുനൈദ് കൈപ്പാണി നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.