തസ്ലീന, ഷാൻ
കല്ലമ്പലം: മണമ്പൂർ നീറുവിളയിൽ വാടകവീട് കേന്ദ്രീകരിച്ച് എം.ഡി.എം.എ വിൽപന നടത്തിവന്ന യുവാവിനെയും യുവതിയേയും ഡാൻസാഫ് സംഘം പിടികൂടി. നാവായിക്കുളം മരുതിക്കുന്ന് ഷൈല മൻസിലിൽ മുഹമ്മദ് ഷാൻ (33), ചെങ്ങന്നൂർ കൊല്ലക്കടവ് തനീസ് മൻസിലിൽ തസ്ലീന (24) എന്നിവരാണ് പിടിയിലായത്. നീറുവിളയിൽ വാടകക്ക് താമസിച്ച വീട്ടിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിൽ അഞ്ച് ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. മയക്കുമരുന്ന് കച്ചവടത്തിന് വേണ്ടിയായിരുന്നു ഇവർ വാടകക്ക് വീടെടുത്തിരുന്നതെന്ന് പൊലീസ് പറഞ്ഞു. ജില്ല റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഡാൻസാഫ് എസ്.ഐ മാരായ മനു, ബിജു, എ.എസ്.ഐ അനൂപ്, സി.പി.ഒമാരായ ഉമറുൽ ഫാറൂഖ്, വിനേഷ്,സുജിൽ,സുനിൽ രാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.