വാസുദേവൻ
ക്ഷേത്രമോഷണ കേസിൽ പൂജാരി പിടിയിൽ
ആറ്റിങ്ങൽ: തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ ക്ഷേത്രങ്ങളിൽ ശാന്തിയായി ജോലിക്ക് കയറി ക്ഷേത്രമുതലുകൾ മോഷ്ടിക്കുന്നയാൾ പിടിയിൽ. തൃശ്ശൂർ കണിമംഗലം അയ്യപ്പൻകാവ് റോഡിൽ മാടപ്പറമ്പ് മഠം വീട്ടിൽ വാസുദേവൻ (58) ആണ് ചിറയിൻകീഴ് പൊലീസ് പിടിയിലായത്.
ആനത്തലവട്ടം പുട്ടുകട ജങ്ഷനിൽ സമീപത്തെ ഉള്ളാപറമ്പ് ഭഗവതി ക്ഷേത്ര ശാന്തിക്കാരനായി ജോലി ചെയ്തു വരവെ വിഗ്രഹത്തിൽ ചാർത്താറുള്ള അരപ്പവൻ വീതം തൂക്കം വരുന്ന രണ്ട് സ്വർണമാലകൾ മോഷ്ടിച്ചിരുന്നു. മാലകൾ ധനകാര്യ സ്ഥാപനങ്ങളിൽ പണയപ്പെടുത്തി ഇയാൾ പണവുമായി കടന്നു കളഞ്ഞു. പിന്നീടു മറ്റൊരു ക്ഷേത്രത്തിൽ ശാന്തിയായി ജോലിക്ക് കയറാൻ ശ്രമിക്കവെയാണ് അറസ്റ്റിലായത്.
പ്രതിയുടെ പേരിൽ നിലവിൽ അമ്പലപ്പുഴ ചാലക്കുടി സ്റ്റേഷനുകളിൽ കേസുകൾ നിലവിലുണ്ട്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻറ് ചെയ്തു. ചിറയിൻകീഴ് എസ്.ഐ ശ്രീകുമാർ, എ.എസ്.ഐ നാസർ ജി.എസ്, സി.പി.ഒമാരായ രാംനാഥ്, നാദിർഷ, ശ്രീജിത്ത് എന്നിവരാണ് അറസ്റ്റ് ചെയ്തത്. മറ്റ് നിരവധി ക്ഷേത്രങ്ങളിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും അന്വേഷിച്ചു വരികയാണെന്ന് പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.