Posted On
date_range Updated On
date_range ജി.ജി. സിഗ്നേച്ചർ ആശുപത്രിയിൽ സൗജന്യ സ്തനാരോഗ്യ പരിശോധന ക്യാമ്പ്
തിരുവനന്തപുരം: സ്തനാർബുദ ബോധവത്കരണ മാസാചരണത്തിന്റെ ഭാഗമായി ജി.ജി. സിഗ്നേച്ചർ ആശുപത്രി മെഡിക്കൽ ആൻഡ് സർജിക്കൽ ഓങ്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിൽ സൗജന്യ സ്തനാരോഗ്യ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. ഒക്ടോബർ 7, 14, 21, 28 തീയതികളിൽ നടക്കുന്ന ക്യാമ്പിൽ സ്തനാരോഗ്യ പരിശോധന, വിദഗ്ധ ഡോക്ടർമാരുടെ നിർദേശം, സൗജന്യ കൗൺസലിങ് എന്നിവയുണ്ടാകും. സ്തനങ്ങളിൽ മുഴ, വേദന, ചർമത്തിലെ മാറ്റങ്ങൾ തുടങ്ങിയവ ശ്രദ്ധയിൽപ്പെട്ടാൽ പരിശോധന വൈകിക്കരുതെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. നേരത്തെ കണ്ടെത്തുന്നത് മികച്ച ചികിത്സക്ക് സഹായിക്കും. ക്യാമ്പിൽവെച്ച് കൂടുതൽ പരിശോധന ആവശ്യമാണെന്ന് ഡോക്ടർമാർ നിർദേശിക്കുന്നവർക്ക് മാമോഗ്രാം പരിശോധനക്ക് പ്രത്യേക ഇളവുണ്ടാകും. ക്യാമ്പിൽ പങ്കെടുക്കാൻ 88911 98222 എന്ന നമ്പറിൽ വിളിച്ചോ ക്യൂ ആർ. കോഡ് സ്കാൻ ചെയ്തോ മുൻകൂട്ടി രജിസ്റ്റർ ചെയ്യണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.