കോർപറേഷനിൽ ഭരണപ്രതിസന്ധി - മന്ത്രി കെ. മുരളീധരൻ

തിരുവനന്തപുരം: കോർപറേഷനിൽ ഭരണകക്ഷിക്കുള്ളിലെ പോര് കാരണം ഭരണപ്രതിസന്ധിയാണെന്ന് മന്ത്രി കെ. മുരളീധരൻ. തലസ്ഥാന നഗരത്തിലെ പകർച്ചവ്യാധി പ്രതിരോധ പ്രവർത്തനങ്ങൾ സർക്കാറുമായി സഹകരിച്ച് നടത്തേണ്ടത് കോർപറേഷനാണ്.

കോർപ റേഷന് ഇക്കാര്യത്തിൽ വലിയ പങ്കുവഹിക്കാനുണ്ട്. അത് കാര്യക്ഷമമായി ചെയ്യേണ്ട സമയത്ത് ഭരണകക്ഷിയായ ബി.ജെ.പിക്കുള്ളിലെ പ്രശ്നങ്ങൾ കാരണം എല്ലാം സ്തംഭിച്ച അവസ്ഥയാണ്. മേയർ വി.വി.രാജേഷും കൗൺസിലർ ആർ. ശ്രീലേഖയുമായി ബന്ധപ്പെട്ട വിഷയം അവരുടെ ആഭ്യന്തര കാര്യമാണ്. അതിൽ സർക്കാർ ഇടപെടുന്നത് ശരിയല്ല.

പക്ഷേ അത് കോർപറേഷൻ ഭരണത്തിൽ പ്രതിഫലിക്കുന്ന അവസ്ഥ ഉണ്ടാകരുതെന്നും മന്ത്രി കെ. മുരളീധരൻ മാധ്യമപ്രവർത്തരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകി

.

Tags:    
News Summary - BJP Infighting Stalls Thiruvananthapuram Corporation

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.