കു​മ്പി​ച്ച​ല്‍ക​ട​വ് പാ​ല​ത്തി​ന് അ​നു​ബ​ന്ധ​മാ​യി നി​ര്‍മി​ക്കു​ന്ന വി ​പാ​ര്‍ക്കി​ന്റെ ഒ​ന്നാം​ഘ​ട്ട നി​ര്‍മ്മാ​ണോ​ദ്ഘാ​ട​നം സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ക്കു​ന്നു

കു​മ്പി​ച്ച​ല്‍ക​ട​വി​ല്‍ വി ​പാ​ര്‍ക്ക്; ഒ​ന്നാം​ഘ​ട്ട നി​ര്‍മാ​ണം തു​ട​ങ്ങി

വെ​ള്ള​റ​ട: കു​മ്പി​ച്ച​ല്‍ക​ട​വ് പാ​ല​ത്തി​ന് അ​നു​ബ​ന്ധ​മാ​യി നി​ര്‍മി​ക്കു​ന്ന വി ​പാ​ര്‍ക്കി​ന്റെ ഒ​ന്നാം​ഘ​ട്ട നി​ര്‍മാ​ണ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് തു​ട​ക്ക​മാ​യി. നി​ര്‍മ്മാ​ണോ​ദ്ഘാ​ട​നം സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ നി​ര്‍വ​ഹി​ച്ചു. പാ​ല​ത്തി​ന് താ​ഴെ​യും പ​രി​സ​ര​ത്തു​മാ​യി നി​ല​വി​ല്‍ ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി കി​ട​ക്കു​ന്ന സ്ഥ​ല​ങ്ങ​ള്‍ ജ​ന​ങ്ങ​ള്‍ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ല്‍ വി​ക​സി​പ്പി​ച്ച് മ​നോ​ഹ​ര​മാ​യ പൊ​തു​ഇ​ട​മാ​ക്കി മാ​റ്റു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം. നി​ല​വി​ല്‍ മാ​ലി​ന്യ​ങ്ങ​ള്‍ കു​മി​ഞ്ഞു​കൂ​ടു​ക​യും സാ​മൂ​ഹ്യ​വി​രു​ദ്ധ​ര്‍ ത​മ്പ​ടി​ക്കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യം ഒ​ഴി​വാ​ക്കി പ്ര​ദേ​ശ​ത്തെ ജ​ന​കീ​യ​വും സു​ര​ക്ഷി​ത​വു​മാ​യ വി​നോ​ദ വി​ശ്ര​മ കേ​ന്ദ്ര​മാ​ക്കി മാ​റ്റു​ന്ന​തി​നാ​ണ് പ​ദ്ധ​തി വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യാ​ണ് വി ​പാ​ര്‍ക്ക് വി​ക​സി​പ്പി​ക്കു​ന്ന​ത്. ന​ട​പ്പാ​ത, ഓ​പ്പ​ണ്‍ ജിം, ​ക​ളി​സ്ഥ​ലം, ക​ലാ​പ്ര​ക​ട​ന​ങ്ങ​ള്‍ക്കു​ള്ള വേ​ദി, യോ​ഗ മെ​ഡി​റ്റേ​ഷ​ന്‍ ഏ​രി​യ, ചെ​സ് ക​ളി​ക്കാ​നു​ള്ള ബ്ലോ​ക്കു​ക​ള്‍, ഫു​ഡ് കി​യോ​സ്‌​ക്, പൂ​ന്തോ​ട്ടം, ഇ​രി​പ്പി​ട​ങ്ങ​ള്‍, ചി​ല്‍ഡ്ര​ന്‍സ് പാ​ര്‍ക്ക്, ബോ​ട്ട് ക്ല​ബ്ബ് തു​ട​ങ്ങി​യ വി​വി​ധ സൗ​ക​ര്യ​ങ്ങ​ള്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കും. കു​ട്ടി​ക​ള്‍ക്കും യു​വാ​ക്ക​ള്‍ക്കും മു​തി​ര്‍ന്ന​വ​ര്‍ക്കും കു​ടും​ബ​ങ്ങ​ള്‍ക്കും ഒ​രു​പോ​ലെ പ്ര​യോ​ജ​ന​പ്പെ​ടു​ന്ന രീ​തി​യി​ലാ​ണ് പാ​ര്‍ക്ക് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​ത്. വി​നോ​ദ​ത്തി​നും വ്യാ​യാ​മ​ത്തി​നും വി​ശ്ര​മ​ത്തി​നും ക​ലാ​സാം​സ്‌​കാ​രി​ക പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്കും ഒ​രു​പോ​ലെ ഉ​പ​യോ​ഗി​ക്കാ​വു​ന്ന പൊ​തു​ഇ​ട​മാ​യി വി ​പാ​ര്‍ക്ക് മാ​റും.

ടൂ​റി​സം വ​കു​പ്പി​ന്റെ മേ​ല്‍നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. നി​ര്‍മാ​ണ ചു​മ​ത​ല ഹി​ന്ദു​സ്ഥാ​ന്‍ ലൈ​ഫ് കെ​യ​ര്‍ ലി​മി​റ്റ​ഡി​നാ​ണ്. പ​ദ്ധ​തി പൂ​ര്‍ത്തി​യാ​കു​ന്ന​തോ​ടെ കു​മ്പി​ച്ച​ല്‍ക​ട​വ് പാ​ല​വും പ​രി​സ​ര​വും കൂ​ടു​ത​ല്‍ ആ​ക​ര്‍ഷ​ക​മാ​യ വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​മാ​യി മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്. ത​ദ്ദേ​ശീ​യ ജ​ന​ത​യ്‌​ക്കൊ​പ്പം കൂ​ടു​ത​ല്‍ വി​നോ​ദ​സ​ഞ്ചാ​രി​ക​ളെ​യും സ​ന്ദ​ര്‍ശ​ക​രെ​യും ഇ​വി​ടേ​ക്ക് ആ​ക​ര്‍ഷി​ക്കാ​നും ഇ​തി​ലൂ​ടെ സാ​ധി​ക്കും.

അ​മ്പൂ​രി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് തോ​മ​സ് മം​ഗ​ല​ശ്ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ്റ്റാ​ന്റിം​ഗ് ക​മ്മ​റ്റി ചെ​യ​ര്‍മാ​ന്‍ ജോ​സ് മാ​ത്യു പോ​ള​ക്ക​ന്‍, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ അ​ഖി​ല ഷി​ബു, ബി​നു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് മു​ന്‍ പ്ര​സി​ഡ​ന്റ് ബി. ​ഷാ​ജി, ബി​ജു തി​രു​ത്തേ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ട​ങ്ങി​ല്‍ സം​ബ​ന്ധി​ച്ചു. അ​മ്പൂ​രി​യു​ടെ വി​നോ​ദ​സ​ഞ്ചാ​ര സാ​ധ്യ​ത​ക​ള്‍ക്ക് പു​തി​യ ദി​ശ ന​ല്‍കു​ന്ന​തി​നൊ​പ്പം പ്ര​ദേ​ശ​വാ​സി​ക​ള്‍ക്ക് മി​ക​ച്ച പൊ​തു​സൗ​ക​ര്യ​ങ്ങ​ള്‍ ഒ​രു​ക്കു​ന്ന പ​ദ്ധ​തി​യാ​യി കു​മ്പി​ച്ച​ല്‍ക​ട​വ് വി ​പാ​ര്‍ക്ക് മാ​റു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത് എ​ന്ന് സി.​കെ.​ഹ​രീ​ന്ദ്ര​ന്‍ എം.​എ​ല്‍.​എ അ​റി​യി​ച്ചു.

Tags:    
News Summary - kumbichalkadav v park

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.