വിഴിഞ്ഞം തുറമുഖം: റെയില്‍ കണക്ടിവിറ്റിക്കായി 2.31 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും

തി​രു​വ​ന​ന്ത​പു​രം: ഏ​റെ​നാ​ള​ത്തെ ച​ർ​ച്ച​ക​ൾ​ക്കും പ്ര​തി​സ​ന്ധി​ക​ൾ​ക്കും വി​രാ​മ​മി​ട്ട്, വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ വി​ക​സ​ന​ത്തി​ന്റെ ഭാ​ഗ​മാ​യി റെ​യി​ല്‍വേ ശ്യം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള റെ​യി​ല്‍ ക​ണ​ക്ടി​വി​റ്റി​ക്കാ​യി കൂ​ടു​ത​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ന്‍ സ​ര്‍ക്കാ​ര്‍ വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചു. വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തു​നി​ന്ന് ബാ​ല​രാ​മ​പു​രം റെ​യി​ല്‍വേ സ്റ്റേ​ഷ​നി​ലേ​ക്കാ​ണ് തു​റ​മു​ഖ​ത്തു​നി​ന്നു​ള്ള ച​ര​ക്ക് ക​യ​റ്റി​റി​ക്ക​ത്തി​നാ​യി റെ​യി​ല്‍ ക​ണ​ക്ടി​വി​റ്റി സ്ഥാ​പി​ക്കു​ന്ന​ത്.

ഇ​തി​നാ​യി 2.3195 ഹെ​ക്ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് ഭേ​ദ​ഗ​തി വി​ജ്ഞാ​പ​നം. തി​രു​വ​ന​ന്ത​പു​രം ജി​ല്ല​യി​ലെ നെ​യ്യാ​റ്റി​ന്‍ക​ര താ​ലൂ​ക്കി​ലെ പ​ള്ളി​ച്ച​ല്‍, ബാ​ല​രാ​മ​പു​രം വി​ല്ലേ​ജു​ക​ളി​ലെ ഭൂ​മി​യാ​ണ് പ്ര​ധാ​ന​മാ​യി ഏ​റ്റെ​ടു​ക്കു​ന്ന​ത്. ഭൂ​മി ഏ​റ്റെ​ടു​ക്ക​ലി​ന് ന്യാ​യ​മാ​യ ന​ഷ്ട​പ​രി​ഹാ​രം, സു​താ​ര്യ​ത, പു​ന​ര​ധി​വാ​സം, പു​നഃ​സ്ഥാ​പ​നം എ​ന്നി​വ ഉ​റ​പ്പാ​ക്കു​ന്ന 2013ലെ ​കേ​ന്ദ്ര നി​യ​മ വ്യ​വ​സ്ഥ​ക​ള്‍ പ്ര​കാ​ര​മാ​ണ് ന​ട​പ​ടി സ്വീ​ക​രി​ക്കു​ക​യെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​റ​യു​ന്നു.

വി​ഴി​ഞ്ഞം രാ​ജ്യാ​ന്ത​ര തു​റ​മു​ഖ​ത്തി​ന്റെ റെ​യി​ല്‍ ക​ണ​ക്ടി​വി​റ്റി​ക്കാ​യി പി​ണ​റാ​യി സ​ര്‍ക്കാ​രു​ക​ളു​ടെ കാ​ല​ത്ത് 0.8802 ഹെ​ക്ട​ര്‍ ഭൂ​മി​യാ​യി​രു​ന്നു ഏ​റ്റെ​ടു​ക്കാ​ന്‍ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. മു​ന്‍ വി​ജ്ഞാ​പ​ന​ത്തി​ല്‍ പ​ള്ളി​ച്ച​ല്‍ വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​മ്പ​ര്‍ അ​ഞ്ചി​ലെ റീ​സ​ര്‍വേ 474, 479, 481, 482 എ​ന്നി​വ​യി​ല്‍ ഉ​ള്‍പ്പെ​ട്ട 15 എ​ല്‍എ സ​ബ് ഡി​വി​ഷ​നു​ക​ളും ബാ​ല​രാ​മ​പു​രം വി​ല്ലേ​ജി​ലെ ബ്ലോ​ക്ക് ന​മ്പ​ര്‍ 13 ലെ ​വി​വി​ധ റീ​സ​ര്‍വേ ന​മ്പ​റു​ക​ളി​ലെ 24 എ​ല്‍എ സ​ബ് ഡി​വി​ഷ​നു​ക​ളും ഉ​ള്‍പ്പെ​ടു​ത്തി 0.8802 ഹെ​ക്ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​യി​രു​ന്നു വി​ജ്ഞാ​പ​നം പു​റ​പ്പെ​ടു​വി​ച്ചി​രു​ന്ന​ത്. ഇ​തി​ല്‍ ഭേ​ദ​ഗ​തി വ​രു​ത്തി കൂ​ടു​ത​ല്‍ ഭൂ​മി ഏ​റ്റെ​ടു​ക്കാ​നാ​ണ് പു​തു​ക്കി​യ വി​ജ്ഞാ​പ​നം.

ര​ണ്ടു വി​ല്ലേ​ജു​ക​ളി​ലു​മാ​യി 104 എ​ല്‍എ സ​ബ് ഡി​വി​ഷ​നു​ക​ള്‍ കൂ​ടി ഉ​ള്‍പ്പെ​ടു​ത്തി. ഇ​തോ​ടെ പു​റ​മ്പോ​ക്ക് ഭൂ​മി ഒ​ഴി​വാ​ക്കി ഏ​ക​ദേ​ശം 2.3195 ഹെ​ക്ട​ര്‍ ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി​യി​ലേ​ക്ക് നീ​ങ്ങും. പ​ദ്ധ​തി​യു​ടെ ആ​വ​ശ്യ​ക​ത കൃ​ത്യ​മാ​യി നി​റ​വേ​റ്റു​ന്ന​തി​നാ​ണ് ഭേ​ദ​ഗ​തി വി​ജ്ഞാ​പ​ന​മെ​ന്നു വി​ശ​ദീ​ക​ര​ണ​ക്കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കു​ന്നു.

വി​ഴി​ഞ്ഞം തു​റ​മു​ഖ​ത്തെ റെ​യി​ല്‍ ശൃം​ഖ​ല​യു​മാ​യി ബ​ന്ധി​പ്പി​ക്കു​ന്ന നി​ര്‍ണാ​യ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് ഭൂ​മി ഏ​റ്റെ​ടു​ക്ക​ല്‍ ന​ട​പ​ടി. കൂ​ടു​ത​ല്‍ ഭൂ​മി ഉ​ള്‍പ്പെ​ടു​ത്തു​ന്ന​തി​ലൂ​ടെ പ​ദ്ധ​തി​ക്കാ​വ​ശ്യ​മാ​യ സ്ഥ​ല​ല​ഭ്യ​ത ഉ​റ​പ്പാ​ക്കു​ക​യാ​ണ് സ​ര്‍ക്കാ​ര്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. എ​ന്നാ​ൽ ഭൂ​മി ഏ​ട്ടെു​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ ജ​ന​ങ്ങ​ൾ​ക്കു​ള്ള ആ​ശ​ങ്ക​ക​ൾ​ക്ക്​ ഇ​നി​യും പൂ​ർ​ണ​വി​രാ​മാ​യി​ട്ടി​ല്ല.

Tags:    
News Summary - Vizhinjam Port: 2.31 hectares of land to be acquired for rail connectivity

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.