വനമേഖലയുടെ ആവാസ വ്യവസ്ഥ പഠിക്കാന്‍ മാധ്യമ സംഘം പെരിങ്ങമ്മലയില്‍
വെഞ്ഞാറമൂട്: വനമേഖലയുടെ ആവാസ വ്യവസ്ഥ പഠിക്കാന്‍ മാധ്യമ സംഘം പെരിങ്ങമ്മലയിലെത്തി. സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡും ദേശീയ ജൈവ വൈവിധ്യ ബോര്‍ഡും സംയുക്തമായി ഈ വിഷയത്തിലെ വിദഗ്ദ്ധരായ മാധ്യമ പ്രതിനിധികള്‍ക്കായി ശില്പശാല സംഘടിപ്പിച്ചു.
വനമേഖലയിലെ ആവാസ വ്യവസ്ഥയെയും പെരിങ്ങമ്മല ഗ്രാമപഞ്ചായത്ത് ജൈവവൈവിദ്ധ്യ പരിപാലന സമിതിയുടെ പ്രവര്‍ത്തനങ്ങളെകുറിച്ചും പഠിക്കുന്നതിനായി പെരിങ്ങമ്മല പഞ്ചായത്തിലെ ജൈവ വൈവിധ്യ പ്രധാന്യമുള്ള സ്ഥലങ്ങളായ ശാസ്താംനട ശുദ്ധജല കണ്ടല്‍ പ്രദേശം, മണ്കയം വെള്ളച്ചാട്ടം, ബൗണ്ടറി ജംഗ്ഷനിലെ വനാവാസവ്യവസ്ഥ പുനസ്ഥാപന പ്രദേശം എന്നിവ സന്ദര്‍ശിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഇല്യാസ്, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയർപേഴ്സൺമാരായ സോഫി തോമസ്, ഷൈജി മടത്തറ, പഞ്ചായത്തംഗങ്ങളായ അന്‍സാരി കൊച്ചുവിള, ഷീബ ശ്രീകുമാര്‍, സഫിയ ബീവി, റുക്കിയ ജീവി, റിസോര്‍സ് പെഴ്സണ്‍ നിസാര്‍ മുഹമ്മദ് സുല്‍ഫി, ബി.എം.സി. അംഗങ്ങളായ ഇടവം ഖാലിദ്, ഷംസുദീന്‍ താന്നിമൂട്, സാലി പാലോട്, ഡോ.അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ സംഘാംഗങ്ങളെ അനുഗമിച്ചു.
കൂടാതെ പഞ്ചായത്ത് ബയോഡൈവേര്‍സിറ്റി മാനേജ്മെന്റ് കമ്മിറ്റി തയാറാക്കിയ ജനകീയ ജൈവവൈവിധ്യ രജിസ്റ്റര്‍ പരിചയപ്പെടലും പഞ്ചായത്ത് ഭരണസമിതിയും ബി.എം.സി അംഗങ്ങളും തമ്മിലുള്ള മുഖാമുഖം പരിപാടിയിലും സംഘാംഗങ്ങള്‍ പങ്കെടുക്കുകയുണ്ടായി. ശില്‍പ്പശാലയുടെ ഭാഗമായി നടന്ന ജൈവവൈവിധ്യ പരിപാലനവുമായി ബന്ധപ്പെട്ട സെഷനില്‍ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. അരുണ്‍ കുമാര്‍, കണ്‍വീനര്‍ സലിം പള്ളിവിള എന്നിവര്‍ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.