തിരുവനന്തപുരം: ഷാഫി പറമ്പിലിൽ എം.പിയെ തടഞ്ഞുനിര്‍ത്തി അസഭ്യവര്‍ഷം നടത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത ഡി.വൈ.എഫ്.ഐ ക്രിമിനലുകളെ സ്റ്റേഷന് ജാമ്യത്തില്‍ വിട്ടയച്ച അതേപൊലീസും സര്‍ക്കാരുമാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദ്ദിക്കുകയും ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കുയും ചെയ്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.
കേസെടുത്തും ജയിലില്‍ അടച്ചും ജനകീയ പ്രക്ഷോഭങ്ങളെ അടിച്ചമര്‍ത്താമെന്ന് പിണറായി വിജയനും സി.പി.എമ്മും കരുതേണ്ട. വടകരയില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ദുൽകിഫിലിനെ മര്‍ദ്ദിച്ചവര്‍ക്കെതിരെയും ഒരു നിയമ നടപടിയുമില്ല. പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഇരുട്ടിന്റെ മറവില്‍ അതിക്രമിച്ചു കടക്കാന്‍ ശ്രമിച്ച എസ്.എഫ്.ഐ- ഡി.വൈ.എഫ്.ഐ ക്രിമിനല്‍ സംഘങ്ങള്‍ക്കെതിരെ കേസ് പോലുമില്ല.
സര്‍ക്കാരിന്റെയും പൊലീസിന്റെയും നടപടി അധികാര ദുര്‍വിനിയോഗവും പക്ഷപാതപരവുമാണ്. പ്രതിപക്ഷ നേതാവിന്റെ വസതിക്ക് മുന്നില്‍ സമരാഭാസം നടത്തിയ സംഘ്പരിവാര്‍ ക്രിമിനലുകളെയും പിണറായി വിജയനും പൊലീസും ചേര്‍ത്തുപിടിച്ചിരിക്കുകയാണ്.
മോദിയെയും ബി.ജെ.പി നേതൃത്വത്തെയും ഭയക്കുന്ന പിണറായി വിജയന് അധികാരത്തിന്റെ ഹുങ്കില്‍ കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസിനെ നിയമവിരുദ്ധമായി ഉപയോഗിച്ച് ഭയപ്പെടുത്താമെന്ന് കരുതരുത്. സി.പി.എം- ബി.ജെ.പി അവിശുദ്ധ ബാന്ധവം തുറന്നുകാട്ടിയുള്ള പോരാട്ടം കോണ്‍ഗ്രസും യു.ഡി.എഫും തുടരുക തന്നെ ചെയ്യുമെന്നും സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.