ബൈക്ക് യാത്രികനെ നടുറോഡിൽ മർദിച്ച സംഭവം: രണ്ടുപേർ അറസ്​റ്റിൽ

കിളിമാനൂർ: ബൈക്ക് യാത്രികനെ നടുറോഡിൽ മർദിച്ച കേസിൽ രണ്ടുപേരെ പള്ളിക്കൽ പൊലീസ് അറസ്​റ്റ്​ ചെയ്തു. പാരിപ്പള്ളി കിഴക്കനേല കൊട്ടാരം വീട്ടിൽ അനന്ദു (22), കിഴക്കനേല ജെ.എസ് ഭവനിൽ ശ്രീജിത്ത് (32) എന്നിവരാണ് പിടിയിലായത്.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. പ്രതികൾ ഓടിച്ച ബൈക്ക് പാരിപ്പള്ളി ജങ്ഷനിൽ​െവച്ച് മുന്നിൽ പോയ ചടയമംഗലം സ്വദേശി മനോജ് മുരളിയുടെ ബൈക്കിന് പിന്നിൽ ഇടിച്ചു. മനോജിനെ മദ്യലഹരിയിലായിരുന്ന സംഘം ചീത്ത വിളിക്കുകയും ബൈക്കിൽ പിന്തുടർന്ന്​ തടഞ്ഞ്​ മർദിക്കുകയുമായിരുന്നു. കഴുത്തിന് ഗുരുതര പരിക്കേറ്റ മനോജിനെ പാരിപ്പള്ളി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു.
സംഭവത്തെതുടർന്ന് ഒളിവിൽ പോയ പ്രതികളെക്കുറിച്ച് പള്ളിക്കൽ പൊലീസിൽ കിട്ടിയ രഹസ്യവിവരത്തി​ൻെറ അടിസ്ഥാനത്തിൽ പള്ളിക്കൽ എസ്.എച്ച്.ഒ ശ്രീജിത്ത് പി, എസ്.ഐ എം. സഹിൽ, എ.എസ്.ഐ സജിത്ത്, എസ്.സി.പി.ഒ മനോജ്, ബിനു, അജീഷ് എന്നിവരടങ്ങുന്ന സംഘമാണ് അറസ്​റ്റ്​ ചെയ്തത്. പ്രതികളെ കോടതി ഹാജരാക്കി റിമാൻഡ് ചെയ്തു.
Tags:    
News Summary - Two arrested for beating biker in middle of road

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.