ഓണം വാരാഘോഷ സമാപനം; നഗരത്തില്‍ ഗതാഗത ക്രമീകരണം
തിരുവനന്തപുരം: ഓണം വാരാഘോഷത്തിന്റെ സമാപനത്തോടനുബന്ധിച്ചുള്ള ഘോഷയാത്ര ആരംഭിക്കുന്ന കവടിയാര്‍മുതല്‍ കിഴക്കേകോട്ട ഈഞ്ചക്കല്വരെയുള്ള റോഡിലും നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും ശനിയാഴ്ച ഉച്ചക്ക് രണ്ടുമുതല്‍ ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി. ഘോഷയാത്ര കടന്നുപോകുന്ന കവടിയാർ - വെള്ളയമ്പലം - മ്യൂസിയം -ആർ.ആർ ലാമ്പ് - പാളയം - സ്പെൻസർ- സ്റ്റാച്യു - ആയുർവേദ കോളജ് - ഓവർബ്രിഡ്ജ്- പഴവങ്ങാടി - കിഴക്കേകോട്ട- വെട്ടിമുറിച്ച കോട്ട- മിത്രാനന്ദപുരം- പടിഞ്ഞാറേകോട്ട - ഈഞ്ചയ്ക്കൽ വരെയുള്ള റോഡിൽ യാതൊരുവിധത്തിലുമുള്ള വാഹനപാർക്കിങ്ങും അനുവദിക്കില്ലെന്ന് സിറ്റി പൊലീസ് കമീഷണർ അറിയിച്ചു. നഗരത്തിലെ മറ്റ് പ്രധാന റോഡുകളിലും ഇടറോഡുകളിലും വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാൻ പാടില്ല. അനധികൃതമായി പാര്‍ക്ക് ചെയ്യുന്ന വാഹനങ്ങളെ റിക്കവറി വാഹനം ഉപയോഗിച്ച് നീക്കംചെയ്യും. നിശ്ചലദൃശ്യങ്ങള്‍ കിഴക്കേകോട്ട - വെട്ടിമുറിച്ചകോട്ട വഴി ഈഞ്ചക്കല്‍ ബൈപ്പാസില്‍ പ്രവേശിക്കുന്ന സമയം ഈഞ്ചക്കല്‍ ഭാഗത്തുനിന്ന് മിത്രാനന്ദപുരം ഭാഗത്തേക്കോ അട്ടക്കുളങ്ങര ഭാഗത്തേക്കോ യാതൊരു വാഹനങ്ങളും കടത്തിവിടില്ല.
വാഹനങ്ങൾ വഴി തിരിച്ചുവിടുന്ന വിധം
• എം.സി റോഡിൽനിന്ന് തമ്പാനൂർ/ കിഴക്കേകോട്ട ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ മണ്ണന്തലനിന്ന് തിരിഞ്ഞ് കുടപ്പനക്കുന്ന് - പേരൂർക്കട - പൈപ്പിൻമൂട് -ശാസ്തമംഗലം- ഇടപ്പഴിഞ്ഞി-ജഗതി - തൈക്കാട് വഴിയോ പരുത്തിപ്പാറ-മുട്ടട-അമ്പലമുക്ക്-ഊളമ്പാറ-ശാസ്തമംഗലം വഴിയോ പോകണം.
• ദേശീയപാതയിൽ കഴക്കൂട്ടം ഭാഗത്തുനിന്ന് ഉള്ളൂര്‍ വഴി നഗരത്തിലേക്ക് വരുന്ന വാഹനങ്ങള്‍ ഉള്ളൂർ - മെഡിക്കൽ കോളജ് - കണ്ണമ്മൂല - പാറ്റൂർ - വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപ്പറമ്പ് ഫ്ലൈഓവർ-കിള്ളിപ്പാലം വഴി.
• നെടുമങ്ങാടുനിന്ന് വരുന്ന വാഹനങ്ങൾ പേരൂർക്കട - പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി- എസ്.എം.സി - വഴുതക്കാട് - തൈക്കാട് വഴിയോ പേരൂർക്കട - പൈപ്പിൻമൂട് - ശാസ്തമംഗലം - ഇടപ്പഴിഞ്ഞി -ജഗതി -മേട്ടുക്കട വഴിയോ പോകേണ്ടതാണ്.
• പേട്ട ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ വഞ്ചിയൂർ-ഉപ്പിടാംമൂട്-തകരപ്പറമ്പ് ഫ്ലൈഓവർ-കിള്ളിപ്പാലം വഴി.
• തിരുവല്ലം ഭാഗത്തുനിന്ന് തമ്പാനൂര്‍ ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ അട്ടക്കുളങ്ങര - കിള്ളിപ്പാലം - ചൂരക്കാട്ടുപാളയം വഴി.
• തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തുനിന്ന് എം.സി റോഡ് വഴി പോകേണ്ട വാഹനങ്ങൾ തമ്പാനൂർ ഫ്ലൈഓവർ - തൈക്കാട് - വഴുതക്കാട്- എസ്.എം.സി - ഇടപ്പഴിഞ്ഞി - ശാസ്തമംഗലം - പൈപ്പിൻമൂട് - പേരൂർക്കട-കുടപ്പനക്കുന്ന് -മണ്ണന്തല വഴി.
• തമ്പാനൂർ, കിഴക്കേകോട്ട ഭാഗത്തുനിന്ന് ഉള്ളൂര്‍ ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ, കിള്ളിപ്പാലം - ചൂരക്കാട്ട്പാളയം - തകരപ്പറമ്പ് ഫ്ലൈഓവർ -ഉപ്പിടാംമൂട്-വഞ്ചിയൂർ പാറ്റൂർ-പള്ളിമുക്ക്-കുമാരപുരം-മെഡിക്കൽകോളജ് വഴി.
• കിഴക്കേകോട്ട ഭാഗത്തുനിന്ന് നെടുമങ്ങാടേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപ്പാലം - തമ്പാനൂര്‍ ഫ്ലൈഓവര്‍ - വഴുതക്കാട് - എസ്.എം.സി - ഇടപ്പഴിഞ്ഞി - ശാസ്തമംഗലം - പൈപ്പിൻമൂട് - പേരൂർക്കട വഴി.
• തമ്പാനൂര്‍ ഭാഗത്തുനിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ തമ്പാനൂര്‍ ഫ്ലൈഓവര്‍ - കിള്ളിപ്പാലം - അട്ടക്കുളങ്ങര - മണക്കാട് - അമ്പലത്തറ വഴി.
• കിഴക്കേകോട്ടയിൽനിന്ന് ചാക്ക ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ അട്ടക്കുളങ്ങര- ഈഞ്ചക്കൽ - ചാക്ക വഴി.
• കിഴക്കേകോട്ടയിൽനിന്ന് തമ്പാനൂർ, കരമന, പാപ്പനംകോട് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അട്ടക്കുളങ്ങര - കിള്ളിപ്പാലം വഴി പോകണം.
നോ പാർക്കിങ് റോഡുകൾ
- ദേവസ്വം ബോർഡ്-നന്തൻകോട്-കോർപറേഷൻ പോയൻറ്
- പബ്ലിക് ലൈബ്രറി - നന്തൻകോട് - ആർ.ബി.ഐ -ബേക്കറി
- ബേക്കറി -അണ്ടർപാസേജ്-ആശാൻ സ്ക്വയർ-ഫ്ലൈഓവർ-ജി.വി രാജ-പി.എം.ജി
- കവടിയാർ - വെള്ളയമ്പലം - മ്യൂസിയം - പാളയം - സ്റ്റാച്യു - ആയുർവേദ കോളജ് - കിഴക്കേകോട്ട - അട്ടക്കുളങ്ങര
- ഓവർബ്രിഡ്ജ്- തമ്പാനൂർ- ചൂരക്കാട്ടുപാളയം - കിള്ളിപ്പാലം - അട്ടക്കുളങ്ങര റോഡ്
- വെട്ടിമുറിച്ചകോട്ട- വാഴപ്പള്ളി - മിത്രാനന്ദപുരം - പടിഞ്ഞാറേകോട്ട - ഈഞ്ചയ്ക്കൽ റോഡ്
വാഹന പാർക്കിങ് സ്ഥലങ്ങൾ
- കവടിയാര്‍ സാൽവേഷൻ ആര്‍മി സ്കൂള്‍, കേരള വാട്ടര്‍ അതോറിറ്റി കോമ്പൗണ്ട്, ജിമ്മി ജോര്‍ജ് ഇൻഡോര്‍ സ്റ്റേഡിയം കോമ്പൗണ്ട്, കേരള യൂനിവേഴ്സിറ്റി സെനറ്റ് ഹാള്‍ കോമ്പൗണ്ട്, യൂനിവേഴ്സിറ്റി കോളജ്,
- സംസ്കൃത കോളജ്, വഴുതക്കാട് വിമൻസ് കോളജ്, സംഗീത കോളജ്, സെൻറ് ജോസഫ് സ്കൂള്‍, ഫോര്‍ട്ട് ഹൈസ്കൂള്‍,
- ഗവ. ബോയ്സ് ആൻഡ് ഗേള്‍സ് ഹയര്‍ സെക്കൻഡറി സ്കൂള്‍ ഗ്രൗണ്ട് ചാല, അട്ടക്കുളങ്ങര സെൻട്രൽ സ്കൂള്‍, എസ്.എം.വി സ്കൂള്‍ ഗ്രൗണ്ട്, ആര്‍ട്ട്സ് കോളജ്, ആറ്റുകാല്‍ ക്ഷേത്രം ഗ്രൗണ്ട്, ഐരാണിമുട്ടം ഹോമിയോ കോളജ് എന്നീ സ്ഥലങ്ങളില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാം.
- പാർക്ക് ചെയ്യുന്ന വാഹനങ്ങൾ മറ്റ് വാഹനങ്ങൾക്ക് തിരികെ പോകാൻ തടസ്സമുണ്ടാക്കാത്ത രീതിയിൽ നിർത്തണം.
- പാർക്ക് ചെയ്യുന്ന വാഹനങ്ങളിൽ ഡ്രൈവറുടെ മൊബൈല്‍ ഫോൺ നമ്പർ എഴുതി പ്രദർശിപ്പിക്കണം.
ആംബുലൻസ് റൂട്ടുകള്‍
- നെടുമങ്ങാട്, പാപ്പനംകോട്, പേരൂർക്കട, ശാസ്തമംഗലം ഭാഗത്തുനിന്ന് വരുന്ന ആംബുലൻസുകള്‍ ശാസ്തമംഗലം - ഇടപ്പഴിഞ്ഞി - എസ്.എം.സി വഴുതക്കാട് - ബേക്കറി അണ്ടർപാസേജ് - ജനറൽ ഹോസ്പിറ്റൽ - പാറ്റൂർ - പള്ളിമുക്ക് -കുമാരപുരം വഴി പോകേണ്ടതാണ്.
- കെ.എസ്.ആർ.ടി.സി സർവിസുകള്‍
- സമാപന ഘോഷയാത്ര കണ്ട് മടങ്ങുന്ന പൊതുജനങ്ങള്‍ക്ക് വെള്ളയമ്പലം, പി.എം.ജി, തമ്പാനൂർ, മണക്കാട് എന്നീ സ്ഥലങ്ങളിൽനിന്ന് കെ.എസ്.ആർ.ടി.സി വിവിധ സ്ഥലങ്ങളിലേക്ക് ബസുകൾ ഓപറേറ്റ് ചെയ്യും.
- എയര്‍പോര്‍ട്ടിലേക്ക് വരുന്ന യാത്രക്കാരുടെ വാഹനങ്ങള്‍ കഴിവതും കഴക്കൂട്ടം-കോവളം ബൈപ്പാസ് റോഡ് ഉപയോഗിക്കേണ്ടതാണതെന്ന് പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.