തെ​രു​വു​നാ​യു​ടെ ആക്ര​മ​ണ​ത്തി​ല്‍ കൈ​വി​ര​ൽ ന​ഷ്ട​മാ​യ ശ​ര​ണ്‍ ആ​ശു​പ​ത്രി​യി​ൽ

തെരുവുനായുടെ ആക്രമണം; 11 കാരന്റെ കൈവിരല്‍ നഷ്ടപ്പെട്ടു

കിളിമാനൂര്‍: െതരുവുനായുടെ ആക്രമണത്തില്‍ 11കാരന്റെ കൈവിരലുകളിലൊന്ന് നഷ്ടപ്പെട്ടു. നഗരൂര്‍ കൊടുവഴന്നൂര്‍ മൊട്ടലുവിളയില്‍ രാജുവിന്റെയും അഞ്ജുവിന്റെയും മകന്‍ ശരണിന്റെ വലത് കൈയിലെ മോതിരവിരലാണ് നായ് കടിച്ചെടുത്തത്. കൂടാതെ കുട്ടിയുടെ ഇടതുകാലിന്റെ തുടയിലും നായുടെ കടിയേറ്റ് ആഴത്തില്‍ മുറിവുണ്ടായി.

ശനിയാഴ്ച വൈകീട്ട് അഞ്ചോടെയായിരുന്നു സംഭവം. വീട്ടുമുറ്റത്ത് ഇളയസഹോദരനുമായി കളിച്ചുകൊണ്ടിക്കുമ്പോള്‍ നായ് ശരണിനെ അക്രമിക്കുകയായിരുന്നു. കുട്ടിയുടെ നിലവിളി കേട്ട് വീട്ടിലുണ്ടായിരുന്നവര്‍ എത്തിയപ്പോഴേക്കും നായ് ഓടിമറഞ്ഞു.

നായ കുരച്ചുകൊണ്ട് എത്തിയപ്പോള്‍തന്നെ ഇളയ കുട്ടി വീട്ടിലേക്ക് ഓടിക്കയറിയതിനാൽ കടിയേൽക്കാതെ രക്ഷപ്പെട്ടു. പരിക്കേറ്റ കുട്ടിയെ തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊടുവഴന്നൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാർഥിയാണ് ശരണ്‍. ആക്രമകാരിയായ നായ് വളര്‍ത്തുമൃഗങ്ങളെയും മറ്റ് നായ്ക്കളെയും കടിച്ചതായും നാട്ടുകാര്‍ പറയുന്നുണ്ട്.

Tags:    
News Summary - 11 year old loses finger on Stray dog ​​attack

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.