മേൽക്കൂരയിൽ കുടുങ്ങിയ പക്ഷിയെ ഫയർേഫാഴ്സ് രക്ഷപ്പെടുത്തുന്നു
Posted On
date_range Updated On
date_range ടെന്നീസ് കോർട്ടിലെ മേൽക്കൂരയിൽ കുടുങ്ങിയ പക്ഷിയെ രക്ഷിച്ചു
തിരുവനന്തപുരം: കുമാരപുരം ടെന്നീസ് കോർട്ടിലെ മേൽക്കൂരയിൽ കുടുങ്ങിയ പക്ഷിയെ ഫയർേഫാഴ്സ് രക്ഷപ്പെടുത്തി. 60 അടി ഉയരമുള്ള മേൽക്കൂരയിലെ നെറ്റിലാണ് പക്ഷി കുടങ്ങിയത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസറായ ജി.വി. രാജേഷാണ് മുകളിൽ കയറി രക്ഷാപ്രവർത്തനം നടത്തിയത്.
അസി.സ്റ്റേഷൻ ഓഫിസർ ജയചന്ദ്രെൻറ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർമാരായ അലി അക്ബർ, ജി. സന്തോഷ്, എ.ജി. അരുൺ, അജീഷ് കുമാർ, സുജയൻ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.