ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം വെസ്റ്റ് ഏരിയ സമ്മേളനം; സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ ചേർന്നു

തിരുവനന്തപുരം: ജമാഅത്തെ ഇസ്‌ലാമി തിരുവനന്തപുരം വെസ്റ്റ് ഏരിയ സമ്മേളനത്തിന്റെ മുന്നോടിയായി സ്വാഗതസംഘ രൂപീകരണ കൺവെൻഷൻ 2026 ഒക്ടോബർ 11ന് രാവിലെ കമലേശ്വരം ഇസ്‌ലാമിക് സെന്ററിൽ ചേർന്നു.

മെഹബൂബ് സാഹിബിന്റെ ഖുർആൻ ക്ലാസോടെ ആരംഭിച്ച കൺവെൻഷനിൽ ആസിഫ് എം.കെ. സ്വാഗതം ആശംസിച്ചു. എം.എച്ച്. ഷരീഫ് സാഹിബ് അധ്യക്ഷത വഹിച്ചു. നസീർ ഖാൻ സാഹിബ് ഉദ്ഘാടനം നിർവഹിച്ചു. മുബാറക്ക് ചാല നിരീക്ഷകനായി പങ്കെടുത്തു. എൻ.എം. അൻസാരി സാഹിബിന്റെ സമാപനത്തോടെ കൺവെൻഷൻ അവസാനിച്ചു.

ഏരിയ സമ്മേളനത്തിന്റെ സുഗമമായ നടത്തിപ്പിനായി സ്വാഗതസംഘ രൂപീകരണവും തുടർപ്രവർത്തനങ്ങളും സംബന്ധിച്ച കാര്യങ്ങൾ കൺവെൻഷനിൽ ചർച്ച ചെയ്തു.

Tags:    
News Summary - jamaat-e-islami-thiruvananthapuram-west-area-conference-reception-committee-convention

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.