കളഞ്ഞുകിട്ടിയ മാല ബി​നു​ഖാ​ൻ പൊലീസ് സാന്നിധ്യത്തിൽ ഉടമക്ക് തിരികെ നൽകുന്നു

റോഡിൽ നിന്ന് കിട്ടിയ അഞ്ച് പവൻ സ്വർണമാല ഉടമയ്ക്ക് തിരികെ നൽകി വ്യാപാരി

ബാ​ല​രാ​മ​പു​രം: റോ​ഡി​ൽ കി​ട​ന്ന് കി​ട്ടി​യ അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ മാ​ല ബാ​ല​രാ​മ​പു​രം പൊ​ലീ​സ് സ​ർ​ക്കി​ൾ ഓ​ഫീ​സി​ന് കൈ​മാ​റി വ്യാ​പാ​രി മാ​തൃ​ക​യാ​യി. ചൊ​വ്വാ​ഴ്ച രാ​വി​ലെ ബാ​ല​രാ​മ​പു​രം ജ​ങ്ഷ​ന് സ​മീ​പ​ത്താ​യി​രു​ന്നു സം​ഭ​വം. ബാ​ല​രാ​മ​പു​രം ജ​ങ്ഷ​നി​ല്‍ കാ​ട്ട​ക്ക​ട റോ​ഡി​ല്‍ ഫ്രൂ​ട്ട്‌​സ്‌​ക​ട ന​ട​ത്തു​ന്ന ബി​നു​ഖാ​നാ​ണ് ക​ട​ക്ക് സ​മീ​പ​ത്ത് നി​ന്നും മാ​ല ല​ഭി​ച്ച​ത്.

തു​ട​ർ​ന്ന് മാ​ല സി.​ഐ.​ക​ണ്ണ​നെ ഏ​ല്‍പ്പി​ച്ചു. ബാ​ല​രാ​മ​പു​രം പ​ന​യാ​റ​കു​ന്നു സ്വ​ദേ​ശി നി​ക്‌​സ​ന്‍ രാ​ജി​ന്റെ അ​ഞ്ച് പ​വ​ന്റെ മാ​ല​യാ​ണ് ന​ഷ്ട​പ്പെ​ട്ട​ത്. ബാ​ങ്കി​ല്‍ പ​ണ​യ​ത്തി​ല്‍വ​ച്ചി​രു​ന്ന താ​ലി മാ​ല തി​രി​കെ എ​ടു​ത്ത് കൊ​ണ്ടു​വ​രു​മ്പോ​ഴാ​ണ് ബ​നി​യ​ന്റെ പോ​ക്ക​റ്റി​ലെ ദ്വാ​ര​ത്തി​ല്‍നി​ന്നു റോ​ഡി​ലേ​ക്ക് വീ​ണ​ത്.

എ​ന്നാ​ല്‍ മാ​ല ന​ഷ്ട​പ്പെ​ട്ട വി​വ​രം വീ​ട്ടി​ലെ​ത്തി​യ​പ്പോ​ള്‍ അ​റി​ഞ്ഞ നി​ക്‌​സ​ന്‍രാ​ജ് ഏ​റെ പ്ര​യാ​സ​ത്തി​ലാ​യി​രു​ന്നു.

റോ​ഡി​ന്റെ വി​വി​ധ വ​ശ​ങ്ങ​ളി​ല്‍ ഓ​ടി​ന​ട​ന്ന് അ​ന്വേ​ഷ​ണം ന​ട​ത്തി​യ ശേ​ഷം ബാ​ല​രാ​മ​പു​രം പൊ​ലീ​സി​ല്‍ പ​രാ​തി​യും ന​ല്‍കി. ഇ​തി​നി​ടെ മാ​ല ല​ഭി​ച്ച ബാ​ല​രാ​മ​പു​രം പൊ​ലീ​സ്, നി​ക്‌​സ​ന്‍ രാ​ജി​ന് മാ​ല കൈ​മാ​റി.

Tags:    
News Summary - Honest Trader Returns 5-Pavan Gold Chain in Balaramapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.