എയര് കാര്ഗോ വഴി കടത്തിയ 9.2 കോടിയുടെ സ്വര്ണം പിടികൂടി
തിരുവനന്തപുരം: വിദേശത്തുനിന്ന് എയര് കാര്ഗോ വഴി കടത്താന് ശ്രമിച്ച ഒമ്പത് കോടിയിലധികം രൂപ വിലവരുന്ന സ്വര്ണം ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജന്സ് വിഭാഗം (ഡി.ആര്.ഐ) വിമാനത്താവളത്തിൽനിന്ന് പിടികൂടി. മൂന്നുപേരെ കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് ക്ലിയറന്സ് ഏജന്സിയുടെ ഏജൻറ് സുരേന്ദ്രന്, കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് എൻറർപ്രൈസസ് (കെ.എസ്.ഐ.ഇ) ജീവനക്കാരൻ അറോള്ഡ്, എം. ഫിലിപ്പ് എന്നിവരാണ് പിടിയിലായത്. വിദേശത്തുനിന്ന് ലഗേജ് അയച്ചയാളെക്കുറിച്ച് ഡി.ആര്.ഐ അന്വേഷണം ആരംഭിച്ചു. എയര്കോര്ഗോ വഴി ലഗേജ് അയച്ചയാള് അറിയാതെയാണ് സ്വര്ണം കടത്തിയതെന്നാണ് വിവരം.
ബുധനാഴ്ച രാവിലെ ഷാര്ജയില്നിന്ന് വന്ന എമിറേറ്റ്സിന്റെ ഇ.കെ 522 -ാം നമ്പര് വിമാനത്തില് വന്ന കാര്ഗോ ലഗേജിനുള്ളില്നിന്നാണ് 6.2 കിലോയോളം തൂക്കം വരുന്ന സ്വര്ണം കണ്ടെത്തിയത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്ന്ന് ഡി.ആര്.ഐ നിരീക്ഷണം നടത്തി വരികയായിരുന്നു. ലഗേജിനുള്ളിലെ ഡോര് ലോക്കുകള്ക്ക് ഇടയില് സ്വര്ണം ചെറിയ ചെറിയ കഷണങ്ങളായി വെല്ഡ് ചെയ്ത നിലയിലായിരുന്നു. എയര് കാര്ഗോ വഴി ഡോര് ടു ഡെലിവറിക്കായി എത്തുന്ന ലഗേജുകള് കേരള സ്റ്റേറ്റ് ഇന്ഡസ്ട്രിയല് എന്റര്പ്രൈസിന്റെ(കെ.എസ്.ഐ.ഇ)നിയന്ത്രണത്തിലുള്ള ഗോഡൗണുകളില് എത്തി പിന്നീട് കസ്റ്റംസ് പരിശോധന കഴിഞ്ഞ് ക്ലിയറന്സ് ലഭിച്ചശേഷം ഏജന്സികൾക്കാണ് ഡെലിവറിക്കായി പോകുന്നത്. ഇതാണ് സ്വര്ണക്കടത്തിന് സംഘം പുതിയ മാർഗമായെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.